Ind disable
 

BULK RENAME UTILITY


ദൈനംദിന ജീവിതത്തില്‍ ഉപകാരപ്രദമായേക്കാവുന്ന ഒരു സൌജന്യ സോഫ്റ്റ്‌വെയറിനെ കുറിച്ചാണ് ഇന്നത്തെ നോട്ട്.BULK RENAME UTILITY. പേര് സൂചിപ്പിക്കും പോലെ തന്നെ കുറെ അധികം ഫയലുകള്‍ ഒന്നിച്ചു RENAME  ചെയ്യാവുന്ന സോഫ്റ്റ്‌ വെയര്‍.
http://www.hudainfo.com/QuranMP3.asp എന്ന വെബ് സൈറ്റില്‍ നിന്ന് പരിശുദ്ധ ഖുര്‍ആന്റെ മലയാളപരിഭാഷ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്തത് എന്‍റെ കാര്‍ MP3 പ്ലെയറില്‍ കേള്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ആണ് ഇതിന്‍റെ ആവശ്യകതയെ കുറിച്ച് ചിന്തിപ്പിച്ചത്. അല്‍-ബഖറ പോലെ ഉള്ള വലിയ സൂറത്തുകള്‍ (ഏകദേശം 3 മണിക്കൂറിനു മുകളില്‍) ഏകദേശം പത്തു-പതിനഞ്ചു മിനിറ്റ് play ചെയ്ത ശേഷം പൊടുന്നനെ നിന്ന് പോയി. ആദ്യം കരുതിയത് ഹുദാക്കാര്‍ പറ്റിച്ചു എന്നാണ്. എന്നാല്‍ പിന്നീട് മനസ്സിലായി ഫയലുകളുടെ ദൈര്‍ഘ്യം ആണ് കാരണം. മാത്രമല്ല - മൂന്നു മണിക്കൂറിനു മുകളിലുള്ള സൂറത്ത് ഇടയ്ക്കു വച്ച് നിറുത്തിയ ശേഷം പിന്നീട് ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം മുതല്‍ ഓതി തുടങ്ങുന്നു.

ആ ഫയലിനെ അഞ്ചു മിനിട്ട് വീതമുള്ള ചെറിയ ഫയലുകള്‍ ആയി split ചെയ്‌താല്‍ എല്ലാം ഓ.ക്കെ. ആകും എന്ന് മനസ്സിലായി. എന്‍റെ കയ്യില്‍ ഉണ്ടായിരുന്ന Xillisoft Video Converter എന്നാ സോഫ്റ്റ്‌ വെയറില്‍ ഏതു വലിയ ഓഡിയോ ഫയലിനെയും നമുക്ക് ഇഷ്ടമുള്ള വലിപ്പത്തില്‍ (സമയമോ ഫയല്‍ സൈസൊ - നമുക്കിഷ്ടമുള്ള മാനദണ്ഡം സ്വീകരിക്കാം) മുറിക്കാന്‍ സാധിച്ചു. പിന്നെ അവ എല്ലാം കൂടി USB Flash Disk-ലേക്കോ Memory Card-ലേക്കോ കോപ്പി ചെയ്യുമ്പോള്‍ വീണ്ടും ഒരു പ്രശ്നം - File Name - കല്‍ പല സൂരത്തുകളുടെയും Mix ആകാന്‍ സാധ്യത ഉണ്ട്. അപ്പോള്‍ ആണ് Bulk Rename Utility സഹായത്തിനു എത്തിയത്. ഈ സോഫ്റ്റ്‌ വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ നമുക്ക് Rename ചെയ്യേണ്ട ഫയലുകള്‍ അടങ്ങിയ ഫോള്‍ഡര്‍ തെരഞ്ഞെടുക്കാന്‍ ഉള്ള ഓപ്ഷന്‍ വരും. ഫോള്‍ഡര്‍ സെലക്റ്റ്‌ ചെയ്യുമ്പോള്‍ വലതു വശത്ത് എല്ലാ ഫയലുകളും ലിസ്റ്റ് ആയി വരും. Cntrl + A ഉപയോഗിച്ച് എല്ലാ ഫയലുകളും സെലക്റ്റ്‌ ചെയ്യുക. അതിനു ശേഷം ആദ്യം File(2) , Numbering(10) , Add(7) എന്നീ ഓപ്ഷനുകള്‍ ഉപയോഗിച്ച് ആവശ്യമുള്ള പേരുകള്‍ ലഭിക്കുമ്പോള്‍ (മാറ്റങ്ങള്‍ അപ്പപ്പോള്‍ സ്ക്രീനില്‍ ദൃശ്യം ആണ്)ഏറ്റവും താഴെയുള്ള Rename എന്നാ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. രണ്ടു മുന്നറിയിപ്പ് മേസേജുകള്‍ക്ക് ശേഷം നിങ്ങളുടെ ഫയലുകള്‍ എല്ലാം പേര് മാറ്റപ്പെട്ടിരിക്കും.



1-    www.bulkrenameutility.co.uk

2-    http://www.hudainfo.com/QuranMP3.asp

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates