Ind disable
 

ആടുജീവിതം


ഡിസംബര്‍  13.

അങ്ങനെ ബെന്യാമിന്റെ ആടുജീവിതം വായിച്ചു തീര്‍ത്തു-ഒറ്റയിരിപ്പിനു തന്നെ.

രണ്ടു ദിവസമായി സഹോദരന്‍ രാഷിന്റെ സ്ടാറ്റസ് മെസേജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് , ആരോ നെറ്റില്‍ സ്കാന്‍ ചെയ്തു PDF രൂപത്തില്‍ അപ്‌ലോഡ്‌ ചെയ്തിട്ട കോപ്പി ഡൌണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുത്ത് വച്ചിരിക്കുകയായിരുന്നു. ഇന്ന് സന്ധ്യക്കാണ് വായിച്ചു തുടങ്ങാനുള്ള മൂഡ്‌ തോന്നിയത്.

രാഷ് പറഞ്ഞത് പോലെ ,ഏതാനും ദിവസത്തേക്ക് ഉറക്കം നഷ്ടപ്പെടുത്താനുള്ള വക നജീബിന്റെ അനുഭവങ്ങളില്‍ ഖനീഭവിച്ചു കിടക്കുന്നുണ്ട്.

ആടുജീവിതത്തില്‍  നിന്ന്.....(നമൂസ്‌ പെരുവള്ളൂര്‍ Quote ചെയ്തത്)

"ചന്തിയില്‍ ആദ്യത്തെ തുള്ളി വെള്ളം വീഴുന്നതിനു മുമ്പ് എന്‍റെ പുറത്തു ചാട്ടയുടെ ഒരടി വീണു. അപ്രതീക്ഷിതമായി ആ അടിയില്‍ എന്‍റെ പുറം പുളഞ്ഞു പോയി. ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. കത്തുന്ന കണ്ണുകളോടെ അര്‍ബാബ്..! എനിക്കൊന്നും മനസ്സിലായില്ല. അതിന്നിടയില്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു.? പണിയില്‍ വല്ല വീഴ്ചയും വരുത്തിയോ..? അപരാധം വല്ലതും പ്രവര്‍ത്തിച്ചുവോ..?

അര്‍ബാബ് ചാടി വന്ന് എന്‍റെ തോട്ടിയും വെള്ളവും തട്ടിപ്പറിച്ചെടുത്തു. പിന്നെ ഉച്ചത്തില്‍ ശകാരിച്ചു. ബെല്റ്റ് കൊണ്ടടിച്ചു. വല്ലവിധേനയും ഞാന്‍ തടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെയും അര്‍ബാബ് കൂടുതല്‍ ശൌര്യത്തോടെ അടിച്ചു. ഞാന്‍ നിലത്തു വീണു പോയി. അര്‍ബാബ് വെള്ളത്തോട്ടിയുമെടുത്തു കൂടാരത്തിലേക്ക് പോയി.

അര്ബാബിന്റെ വാക്കുകളില്‍ നിന്ന്, ശകാരത്തില്‍ നിന്ന്, അടിയില്‍നിന്ന് ഞാന്‍ ഗ്രഹിചെടുത്തത് ഇത്രയുമാണ്. ഈ വെള്ളം നിനക്ക് ചന്തി കഴുകാന്‍ ഉള്ളതല്ല. അതെന്‍റെ ആടുകള്‍ക്ക് കൊടുക്കാന്‍ ഉള്ളതാണ്. അതിന്‍റെ വില എത്രയെന്നു നിനക്കറിയില്ല. മേലില്‍ ഇത്തരം അനാവശ്യ കാര്യങ്ങള്‍ക്ക് വെള്ളം തൊട്ടു പോകരുത്. തൊട്ടാല്‍ നിന്നെ ഞാന്‍ കൊന്നുകളയും..!! "
-----------------------------------------------------------------------------------------------------

എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും വേണ്ടി 'ആടുജീവിതത്തിന്റെ" ലിങ്ക്.......Enjoy !!!

http://www.4shared.com/get/ZcdmH20J/Adujeevitham-by-Benyamin.html
 

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates