Ind disable
 

Some Interesting Facts about Microsoft Products

0comments

#1
An Indian found that nobody can create a FOLDER anywhere on the Computer which can be named as "CON". This is something funny and inexplicable. At Microsoft the whole Team, couldn't answer why this happened!
TRY IT NOW, IT WILL NOT CREATE A "CON" FOLDER

#2
For those of you using Windows, do the following:
1...) Open an empty notepad file
2.) Type "Bush hid the facts" (without the quotes)
3.) Save it as whatever you want.
4.) Close it, and re-open it.
Noticed the weird bug? No one can explain!

#3
Again this is something funny and can't be explained. At Microsoft the whole Team, including Bill Gates, couldn't answer why this happened!
It was discovered by a Brazilian. Try it out yourself.
Open Microsoft Word and type
=rand (200, 99)
And then press ENTER
And see the magic.

ഇടത്‌ കാലിലെ മന്ത്

0comments

ഇടത്‌ കാലിലെ മന്ത് സാരമുള്ളതല്ല.

പക്ഷെ വലതു കാലിലെ കുഴിനഖം........പ്രശ്നമാണ്

വിരല്‍ മുറിച്ചു കളയാതെ ശരിയാകില്ല.

Worst Things

0comments
A father passing by his teenage daughters bedroom was astonished to see the bed was nicely made and Everything was neat and tidy. Then he saw an envelope propped up prominently on the center of the pillow. It was addressed "Dad". With the worst premonition, he opened the envelope and read the letter with trembling hands:-

Dear Dad, It is with great regret and sorrow that I'm writing you, but I'm leaving home. I had to elope with my new boyfriend Sam because I wanted to avoid a scene with Mom and you.

I've been finding real passion with Sam and he is so nice to me. I know when you meet him you'll like him too - even with all his piercing, tattoos, and motorcycle clothes. But it's not only the passion Dad, I'm pregnant and Sam said that he wants me to have the kid and that we can be very happy together.

Even though Sam is much older than me (anyway, 42 isn't so old these days is it?), and has no money, really these things shouldn't stand in the way of our relationship, don't you agree? Sam has a great CD collection; he already owns a trailer in the woods and has a stack of firewood for the whole winter. It's true he has other girlfriends as well but I know he'll be faithful to me in his own way. He wants to have many more children with me and that's now one of my dreams too.

Sam taught me that marijuana doesn't really hurt anyone and he'll be growing it for us and we'll trade it with our friends for all the cocaine and ecstasy we want. In the meantime, we'll pray that science will find a cure for AIDS so Sam can get better; he sure deserves it!!

Don't worry Dad, I'm 15 years old now and I know how to take care of myself. Someday I'm sure we'll be back to visit so you can get to know your grandchildren. Your loving daughter,

Rosie.

At the bottom of the page were the letters "PTO". Hands still trembling, her father turned the sheet, and read:

PS: Dad, none of the above is true. I'm over at the neighbor's house. I just wanted to remind you that there are worse things in life than my report card that's in my desk center drawer. Please sign it and call when it is safe for me to come home.

I love you!

ഗാസ

0comments

                                 ഇന്നലെ വരെ ഇത് ഞങ്ങളുടെ മണ്ണായിരുന്നു.
                                 ഞങ്ങളുടെ പിതാക്കള്‍ പരിപാലിച്ച ഭൂമി
                                 ഞങ്ങളുടെ മാതാക്കളെ സംരക്ഷിച്ച ഭൂമി
                                 ഇന്നീ ഭൂമി ഞങ്ങള്‍ക്ക് സ്വന്തമല്ലെന്നോ
                                 ഈ മണ്ണില്‍ ഞങ്ങളുടെ വിയര്‍പ്പ് വീഴെണ്ടന്നോ

                                 ഞങ്ങള്‍ വളര്‍ത്തി വലുതാക്കിയ
                                 ഞങ്ങള്‍ സഹോദരനെന്നു വിളിച്ച
                                 ഞങ്ങളുടെ ആഹാരം പങ്കു വെച്ച
                                 ഞങ്ങള്‍ കൂടപ്പിറപ്പെന്നു വിശ്വസിച്ച
                                 കൂട്ടരേ നിങ്ങളോ ഇത് ?

                                 സ്വന്തം ഭൂമിയില്‍ നിങ്ങള്‍ ഞങ്ങളെ അപരിചിതരാക്കി
                                 ഞങ്ങളുടെ കുഞ്ഞുങ്ങളെ വരെ നിങ്ങള്‍ ചുട്ടെരിച്ചു.
                                 ഞങ്ങള്‍ക്ക് നേരെ സഹായഹസ്തം നീട്ടിയ
                                 ബന്ധുക്കളെ വരെ നിങ്ങള്‍ കൊന്നൊടുക്കി.

                                 ഇതിനെല്ലാം പകരം ചോദിയ്ക്കാന്‍
                                 ഞങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍
                                 ലോക മനസ്സെന്തേ മടിച്ചു നിന്നു
                                കാട്ടാളന്‍മാര്‍ക്ക്‌ സഹായമെകാന്‍
                                 എന്തിനു നിങ്ങള്‍ തുനിഞ്ഞിറങ്ങി

                                എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റം ?
                                ഈ ലോകത്ത് ജനിച്ചു വീണതോ?

ഓര്‍മ്മകളിലെക്കൊരു മടക്കയാത്ര

0comments
ജീര്‍ണ്ണതയുടെ അവശിഷ്ടമായെന്നില്‍ പടരുന്നു
കാലം പുതപ്പിച്ചോരോര്‍മ്മകള്‍ തന്‍ തേങ്ങലുകള്‍.
ഉരുകുന്ന നൊമ്പരമായ്‌ ഗാഢമിന്നെന്നെ
പുണരുന്നു ഒരു നഷ്ടപ്പെടലിന്റെ ഗദ്ഗദങ്ങള്‍.

ഒരു ചിത്രം പോലെയിന്നും തെളിയുന്നെന്നകതാരില്‍
നിന്‍ സുസ്മേര വദനമൊരു കുളിര്‍ തെന്നലായ്‌
നിന്‍ ചിരിയില്‍ പൊഴിഞ്ഞു വീഴും മണിമുത്തുകള്‍
കളനാദം പൊഴിച്ചു കൊണ്ടെന്നെ കൊതിപ്പിക്കുന്നു.

കുസൃതിയോളിപ്പിച്ച നിന്‍ നീല നയനങ്ങള്‍
എന്തോ വിഷാദമെന്ന മുഖഭാവം ജനിപ്പിക്കുമ്പോളും
എനിക്കറിയാം അതെന്‍ മനസ്സറിയാന്‍ നീ
കളിക്കും ചെറു നാടകങ്ങള്‍ മാത്രമെന്ന്.

നിന്‍ സാമീപ്യം പകരും ഊഷ്മള ഗന്ധവും
നിന്‍ കാര്‍കൂന്തലിന്‍ ലാസ്യ ഭാവങ്ങളും
നിന്നെ പിരിയും ദുഖത്താലെന്ന പോല്‍
രക്തവര്‍ണ്ണം പൊഴിച്ചു വിട വാങ്ങും സന്ധ്യയും.

ഒരു പാടോര്‍മ്മകള്‍ എന്‍ മനസ്സില്‍ ചൊരി-
ഞ്ഞിട്ടെങ്ങു പോയ്‌ നീ മറഞ്ഞെന്നോമലേ
നിന്‍ വേര്‍പാടെനിക്ക് താങ്ങുവതല്ലെന്ന-
റിയായ്കയില്ലന്നറിയുവതെനിക്ക്

എങ്കിലും ഒരലയായ്‌ ,ഒരിളം കാറ്റിന്‍റെ
ആലോലനിസ്വനമായ്‌ -ഒരു വിതുമ്പലായ്
ഒരു കുഞ്ഞോളമായ്‌ ,ഒരു പൂവിന്‍റെ തുടിപ്പായ്‌
ഒരു നേര്‍ത്ത ഗാനമായ്‌ -ഒരു മഴയായ്‌

എന്തിനു വിട്ടകന്നു പോയ്‌ നീയെന്നെ
എന്‍ സ്മൃതി പഥത്തില്‍ വേദനതന്‍ വടുക്കള്‍ വീഴ്ത്തി
ഒരു സംവത്സരത്തോടടുക്കുന്നു ഞാനെന്‍
പ്രിയയെ നഷ്ടപ്പെടുത്തിയ രാവോടുങ്ങിയിട്ടിന്ന്‍

എങ്കിലും മനതാരില്‍ തിളങ്ങി നില്‍പ്പാമുഖം
എന്‍ സിരകളിലെ രക്തത്തില്‍ അലിഞ്ഞ പോലെയിന്നും
നേടിയിട്ടില്ലിതുവരെയെന്‍ ജീവിതത്തില്‍ നി-
ന്നൊന്നും നിന്നോടു കിട പിടിക്കും പോലെ
നഷ്ടപ്പെടുത്തുവാനും കഴിഞ്ഞിട്ടില്ലമൂല്യ-
മാമൊരു നിധിയെന്‍ ജീവിതത്തില്‍ നീയെന്ന പോലെ.

വെള്ളം കുടിക്കൂ ആരോഗ്യത്തോടെ ജീവിക്കൂ

0comments

ജപ്പാന്‍കാരുടെ ആരോഗ്യശീലങ്ങള്‍ പ്രസിദ്ധങ്ങളാണ്.

മനുഷ്യന്‍റെ ആയുസ്സ്‌ യഥാര്‍ത്ഥത്തില്‍ 120 വര്‍ഷങ്ങള്‍ ആണെന്നാണ് പറയപ്പെടുന്നത്‌.

എന്നാല്‍ ഈ കാര്യം മിക്കപ്പോഴും സത്യമാകുന്നത് ജപ്പാന്‍കാരുടെ കാര്യത്തില്‍ മാത്രം ആണ്.

ഇതിനു കാരണം മറ്റു രാജ്യക്കരുടെതില്‍ നിന്ന് വ്യത്യസ്തമായി അവര്‍ പിന്തുടരുന്ന ആചാര രീതികളോ ജീവിത രീതികളോ ആണെന്നത് തര്‍ക്കമില്ലാത്ത സത്യം ആണ്.

രാവിലെ ഉണര്‍ന്നെഴുന്നെറ്റ്‌ വെറും വയറ്റില്‍ പച്ചവെള്ളം പതിവായി കുടിക്കുന്നത് പണ്ട് മുതലേ ജപ്പാന്‍കാര്‍ അനുവര്‍ത്തിച്ചു കൊണ്ട് വരുന്ന ഒരു ശീലം ആണ്.

അതിനു ശാസ്ത്രീയമായി അടിത്തറ ഉണ്ടെന്നു അടുത്ത കാലത്ത് തെളിയിക്കപ്പെട്ടിരിക്കുന്നു.

ആരോഗ്യകരമായി ജീവിക്കുന്നതിനും മാരകമായ പല രോഗങ്ങളില്‍ നിന്നും രക്ഷ പെടുന്നതിനും ഈ രീതി സഹായകം ആണെന്ന് പരീക്ഷണങ്ങള്‍ തെളിയിചിട്ടുണ്ടാത്രേ.....

നമുക്ക് ഇതിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കാം.

രാവിലെ എഴുന്നേറ്റ ഉടനെ പല്ല് തേക്കും മുന്‍പായി നാലു ഗ്ലാസ്‌ (160 ml വീതം) വെള്ളം കുടിക്കുക

ശേഷം 45 മിനിറ്റ് കഴിഞ്ഞു സാധാരണ ഭക്ഷണമോ വെള്ളമോ കഴിക്കാം (പല്ലുതേപ്പ്‌,കുളി തുടങ്ങിയ പ്രഭാത കൃത്യങ്ങള്‍ ഇതിനിടെ നടത്താം)

പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം,രാത്രി ഭക്ഷണം എന്നിവയ്ക്ക് 15 മിനിറ്റ്‌ ശേഷം 2 മണിക്കൂര്‍ നേരത്തേക്ക് ഒന്നും കുടിക്കുകയോ തിന്നുകയോ ചെയ്യരുത്.

പ്രായാധിക്യം കൊണ്ടോ മറ്റ് അസ്വസ്ഥതകള്‍ കൊണ്ടോ 4 ഗ്ലാസ്‌ വെള്ളം കുടിക്കാന്‍ കഴിയാത്തവര്‍ കുറേശ്ശെ വെള്ളം കുടിച്ചു ശീലിക്കുകയും ക്രമേണ അത് നാല് ഗ്ലാസില്‍ എത്തിക്കുകയും വേണം

താഴെ പറയുന്ന അസുഖങ്ങള്‍ പൂര്‍ണമായി മാറ്റാനോ ,ഭാഗികമായി ശമിപ്പിക്കണോ ഈ രീതി എത്ര നാള്‍ തുടരണമെന്ന പട്ടിക താഴെ കൊടുത്തിരിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദം - 30 ദിവസം

വായു (Gas) മൂലമുള്ള അസ്വസ്ഥതകള്‍ - 10 ദിവസം

പ്രമേഹം - 30 ദിവസം

മലബന്ധം - 10 ദിവസം

കാന്‍സര്‍ - 180 ദിവസം

ക്ഷയം - 90 ദിവസം

വാത രോഗികള്‍ ഈ രീതി ആദ്യ ആഴ്ചയില്‍ ആദ്യത്തെ മൂന്നു ദിവസങ്ങളിലും , രണ്ടാമത്തെ ആഴ്ച മുതല്‍ എല്ലാ ദിവസങ്ങളിലും ചെയ്യേണ്ടതുണ്ട്

ഈ രീതിക്ക് യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഇല്ല.

ഏതെങ്കിലും രോഗശമനം ലക്ഷ്യമാക്കി ആണ് ഇത് അനുവര്‍ത്തിക്കുന്നതെങ്കില്‍ രോഗശമനത്തിനു ശേഷവും മെച്ചപ്പെട്ട ആരോഗ്യ സ്ഥിതി ലക്ഷ്യമാക്കി ഇത് പിന്തുടരാവുന്നതാണ്.

വെള്ളം കുടിക്കൂ , ആരോഗ്യകരമായ ജീവിതം നയിക്കൂ.....

BULK RENAME UTILITY

0comments

ദൈനംദിന ജീവിതത്തില്‍ ഉപകാരപ്രദമായേക്കാവുന്ന ഒരു സൌജന്യ സോഫ്റ്റ്‌വെയറിനെ കുറിച്ചാണ് ഇന്നത്തെ നോട്ട്.BULK RENAME UTILITY. പേര് സൂചിപ്പിക്കും പോലെ തന്നെ കുറെ അധികം ഫയലുകള്‍ ഒന്നിച്ചു RENAME  ചെയ്യാവുന്ന സോഫ്റ്റ്‌ വെയര്‍.
http://www.hudainfo.com/QuranMP3.asp എന്ന വെബ് സൈറ്റില്‍ നിന്ന് പരിശുദ്ധ ഖുര്‍ആന്റെ മലയാളപരിഭാഷ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്തത് എന്‍റെ കാര്‍ MP3 പ്ലെയറില്‍ കേള്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ആണ് ഇതിന്‍റെ ആവശ്യകതയെ കുറിച്ച് ചിന്തിപ്പിച്ചത്. അല്‍-ബഖറ പോലെ ഉള്ള വലിയ സൂറത്തുകള്‍ (ഏകദേശം 3 മണിക്കൂറിനു മുകളില്‍) ഏകദേശം പത്തു-പതിനഞ്ചു മിനിറ്റ് play ചെയ്ത ശേഷം പൊടുന്നനെ നിന്ന് പോയി. ആദ്യം കരുതിയത് ഹുദാക്കാര്‍ പറ്റിച്ചു എന്നാണ്. എന്നാല്‍ പിന്നീട് മനസ്സിലായി ഫയലുകളുടെ ദൈര്‍ഘ്യം ആണ് കാരണം. മാത്രമല്ല - മൂന്നു മണിക്കൂറിനു മുകളിലുള്ള സൂറത്ത് ഇടയ്ക്കു വച്ച് നിറുത്തിയ ശേഷം പിന്നീട് ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം മുതല്‍ ഓതി തുടങ്ങുന്നു.

ആ ഫയലിനെ അഞ്ചു മിനിട്ട് വീതമുള്ള ചെറിയ ഫയലുകള്‍ ആയി split ചെയ്‌താല്‍ എല്ലാം ഓ.ക്കെ. ആകും എന്ന് മനസ്സിലായി. എന്‍റെ കയ്യില്‍ ഉണ്ടായിരുന്ന Xillisoft Video Converter എന്നാ സോഫ്റ്റ്‌ വെയറില്‍ ഏതു വലിയ ഓഡിയോ ഫയലിനെയും നമുക്ക് ഇഷ്ടമുള്ള വലിപ്പത്തില്‍ (സമയമോ ഫയല്‍ സൈസൊ - നമുക്കിഷ്ടമുള്ള മാനദണ്ഡം സ്വീകരിക്കാം) മുറിക്കാന്‍ സാധിച്ചു. പിന്നെ അവ എല്ലാം കൂടി USB Flash Disk-ലേക്കോ Memory Card-ലേക്കോ കോപ്പി ചെയ്യുമ്പോള്‍ വീണ്ടും ഒരു പ്രശ്നം - File Name - കല്‍ പല സൂരത്തുകളുടെയും Mix ആകാന്‍ സാധ്യത ഉണ്ട്. അപ്പോള്‍ ആണ് Bulk Rename Utility സഹായത്തിനു എത്തിയത്. ഈ സോഫ്റ്റ്‌ വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ നമുക്ക് Rename ചെയ്യേണ്ട ഫയലുകള്‍ അടങ്ങിയ ഫോള്‍ഡര്‍ തെരഞ്ഞെടുക്കാന്‍ ഉള്ള ഓപ്ഷന്‍ വരും. ഫോള്‍ഡര്‍ സെലക്റ്റ്‌ ചെയ്യുമ്പോള്‍ വലതു വശത്ത് എല്ലാ ഫയലുകളും ലിസ്റ്റ് ആയി വരും. Cntrl + A ഉപയോഗിച്ച് എല്ലാ ഫയലുകളും സെലക്റ്റ്‌ ചെയ്യുക. അതിനു ശേഷം ആദ്യം File(2) , Numbering(10) , Add(7) എന്നീ ഓപ്ഷനുകള്‍ ഉപയോഗിച്ച് ആവശ്യമുള്ള പേരുകള്‍ ലഭിക്കുമ്പോള്‍ (മാറ്റങ്ങള്‍ അപ്പപ്പോള്‍ സ്ക്രീനില്‍ ദൃശ്യം ആണ്)ഏറ്റവും താഴെയുള്ള Rename എന്നാ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. രണ്ടു മുന്നറിയിപ്പ് മേസേജുകള്‍ക്ക് ശേഷം നിങ്ങളുടെ ഫയലുകള്‍ എല്ലാം പേര് മാറ്റപ്പെട്ടിരിക്കും.



1-    www.bulkrenameutility.co.uk

2-    http://www.hudainfo.com/QuranMP3.asp

മസ്തിഷ്കമരണം - ഉപകരണങ്ങള്‍ നീക്കം ചെയ്യലും,അവയവദാനവും ഇസ്ലാമില്‍ അനുവദനീയമോ ?

0comments

ഗള്‍ഫ്‌ മാധ്യമം - ഒക്ടോബര്‍ 11 തിങ്കള്‍ രണ്ടാം പേജില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത.


മസ്തിഷ്കമരണം സംഭവിച്ചവരില്‍ നിന്ന് ഉപകരണങ്ങള്‍ നീക്കം ചെയ്യാം - സൗദി ഹാര്‍ട്ട് അസോസിയേഷന്‍.



റിയാദ്‌: മസ്തിഷമരണം സംഭവിച്ച രോഗികളുടെ ജീവന്‍ നില നിര്‍ത്തുന്ന ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സൗദി ഹാര്‍ട്ട് അസോസിയേഷന്‍ അറിയിച്ചു.അത് ഇസ്ലാമിക വിധി പ്രകാരവും ശാസ്ത്രീയമായും ശരിയാണ്.മസ്തിഷ്കമരണം സംഭവിച്ച രോഗികളില്‍ നിന്ന് അവരുടെ ജീവന്‍ നിലനിര്‍ത്തുന്ന കൃത്രിമോപകരങ്ങള്‍ നീക്കം ചെയ്യുന്നത് വധ തുല്യമായ കുറ്റം ആണെന്ന ചില ഡോക്ടര്‍മാരുടെ അഭിപ്രായത്തെ തങ്ങള്‍ പിന്തുണക്കുന്നില്ലെന്ന് അസോസിയേഷന്‍ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

മസ്തിഷ്കമരണം എന്നത് ആഗോളതലത്തില്‍ തന്നെ ആരോഗ്യ,ചികിത്സാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഏതാണ്ടെല്ലാ സംഘടനകളും അംഗീകരിച്ച വസ്തുതയാണ്.അത് കിഡ്നി ,ഹൃദയം,കരള്‍,ശ്വാസകോശം,കണ്ണുകള്‍ തുടങ്ങിയ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായ ലോകത്തെ അനേകം ഹതഭാഗ്യരായ രോഗികള്‍ക്ക് പ്രതീക്ഷയും ജീവിതവുമാണ്.അത്തരം രോഗികള്‍ക്ക് അവയവമാറ്റ ശസ്ത്രക്രിയകളിലൂടെ മാത്രമാണ് പുതുജീവിതത്തിലേക്ക് കടന്നുവരാനാവുക.അര നൂറ്റാണ്ടിലേറെയായി ആരോഗ്യ,ചികിത്സാ രംഗത്ത്‌ നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണിത്.സൂക്ഷ്മമായ നിരീക്ഷണത്തിനും പഠനത്തിനും ശേഷംമസ്തിഷ്കമരണം സ്ഥിരീകരിക്കപ്പെട്ട രോഗികളില്‍ നിന്ന് അവരുടെ ഹൃദയമിടിപ്പ് നിലനിര്‍ത്തുന്ന കൃത്രിമോപകരണങ്ങള്‍ നീക്കം ചെയ്യുന്നത് അനുവദിനീയമാണെന്നാണ് അന്തിമമായി അംഗീകരിക്കപ്പെട്ടത്.ഇതാണ് സൌദിയിലെ മെഡിക്കല്‍ സ്ഥാപനങ്ങള്‍ പിന്തുടരുന്നത്.പ്രത്യേകം നിയോഗിക്കപ്പെട്ട കമ്മറ്റിയാണ് വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുന്നത് എന്ന് ഹൃദ്രോഗ ചികിത്സയിലും ശസ്ത്രക്രിയയിലും വിദഗ്ദരായ ഒരു കൂട്ടം ഡോക്ടര്‍മാരുള്‍ക്കൊളളുന്ന അസോസിയേഷന്‍ അതിന്‍റെ വാര്‍ത്താകുറിപ്പില്‍ വിശദീകരിച്ചു.

8600 കിഡ്നി രോഗികള്‍ക്ക് പുറമേ ഹൃദയം,കരള്‍,ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ക്ക് ഗുരുതരരോഗം ബാധിച്ച നിരവധി പേര്‍ രാജ്യത്ത് അവയവമാററ ശസ്ത്രക്രിയക്ക് കാത്തിരിപ്പുന്ടെന്നാണ് കണക്ക്.വര്‍ഷം തോറും രാജ്യത്ത്600 മുതല്‍ 800 വരെ പേര്‍ക്ക് മസ്തിഷ്കമരണം സംഭവിക്കുന്നതായും അതില്‍ 400 പേര്‍ മാത്രമാണ് അവയവമാറ്റ ശസ്ത്രക്രിയാ കേന്ദ്രത്തില്‍ എത്തുന്നതെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.

വൈഫൈ ഉള്ള വിന്‍ഡോസ്‌ സെവെന്‍ പി.സി എങ്ങനെ ആക്സെസ് പോയിന്‍റ് ആക്കി മാറ്റാം (വയര്‍ലെസ്സ്‌ റൌട്ടര്‍ ഇല്ലാതെ)

0comments

നിങ്ങളുടെ പി.സി / ലാപ്‌ടോപ്‌ വൈഫൈ എനേബിള്‍ഡ് ആണോ , അതില്‍ ഒപറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ്‌ സെവന്‍ ആണോ, എങ്കില്‍ നിങ്ങള്‍ക്ക് വയര്‍ലെസ്സ്‌ റൌട്ടര്‍ ഇല്ലാതെ തന്നെ നിങ്ങളുടെ പിസി വളരെ എളുപ്പത്തില്‍ ഒരു ഹോട്ട്സ്പോട്ട് ആക്കി മാറ്റാം ! അതായതു നിങ്ങളുടെ പിസിയിലെ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ വൈ ഫൈ ഉള്ള കമ്പ്യൂട്ടറിലോ മോബിലിലോ ഷെയര്‍ ചെയ്യാം.

ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് http://www.connectify.me/ എന്ന സൈറ്റില്‍ നിന്നും Connectify എന്ന ഫുള്‍ വേര്‍ഷന്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുകയാണ്. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഈ സോഫ്ട്വെയറിലുള്ള ഈസി സെറ്റ്‌അപ്പ് വിസാര്‍ഡ് ഉപയോഗിച്ച് വളരെ എളുപ്പം കോണ്‍ഫിഗര്‍ ചെയ്യാം.

മൊബൈല്‍ ഫോണുകളില്‍ വൈഫൈ കണക്റ്റ്‌ ആകുകയും എന്നാല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്‌താല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ഫയര്‍വാള്‍ (മിക്കവാറും ആന്റിവൈറസ് സോഫ്ട്വെയര്‍ തന്നെ ആയിരിക്കും ഫയര്‍വാള്‍) ഡിസേബിള്‍ ചെയ്തു നോക്കുക. അത് കൊണ്ട് പ്രശ്നം തീരുന്നുവെങ്കില്‍ http://www.connectify.me/ ഇല്‍ FAQ ഇല്‍ പറഞ്ഞിരിക്കുന്ന പോര്‍ട്ട്‌ നമ്പരുകള്‍ നിങ്ങളുടെ ഫയര്‍വാളില്‍ കോണ്‍ഫിഗര്‍ ചെയ്‌താല്‍ മതിയാകുന്നതാണ്.

ആടുജീവിതം

0comments

ഡിസംബര്‍  13.

അങ്ങനെ ബെന്യാമിന്റെ ആടുജീവിതം വായിച്ചു തീര്‍ത്തു-ഒറ്റയിരിപ്പിനു തന്നെ.

രണ്ടു ദിവസമായി സഹോദരന്‍ രാഷിന്റെ സ്ടാറ്റസ് മെസേജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് , ആരോ നെറ്റില്‍ സ്കാന്‍ ചെയ്തു PDF രൂപത്തില്‍ അപ്‌ലോഡ്‌ ചെയ്തിട്ട കോപ്പി ഡൌണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുത്ത് വച്ചിരിക്കുകയായിരുന്നു. ഇന്ന് സന്ധ്യക്കാണ് വായിച്ചു തുടങ്ങാനുള്ള മൂഡ്‌ തോന്നിയത്.

രാഷ് പറഞ്ഞത് പോലെ ,ഏതാനും ദിവസത്തേക്ക് ഉറക്കം നഷ്ടപ്പെടുത്താനുള്ള വക നജീബിന്റെ അനുഭവങ്ങളില്‍ ഖനീഭവിച്ചു കിടക്കുന്നുണ്ട്.

ആടുജീവിതത്തില്‍  നിന്ന്.....(നമൂസ്‌ പെരുവള്ളൂര്‍ Quote ചെയ്തത്)

"ചന്തിയില്‍ ആദ്യത്തെ തുള്ളി വെള്ളം വീഴുന്നതിനു മുമ്പ് എന്‍റെ പുറത്തു ചാട്ടയുടെ ഒരടി വീണു. അപ്രതീക്ഷിതമായി ആ അടിയില്‍ എന്‍റെ പുറം പുളഞ്ഞു പോയി. ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. കത്തുന്ന കണ്ണുകളോടെ അര്‍ബാബ്..! എനിക്കൊന്നും മനസ്സിലായില്ല. അതിന്നിടയില്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു.? പണിയില്‍ വല്ല വീഴ്ചയും വരുത്തിയോ..? അപരാധം വല്ലതും പ്രവര്‍ത്തിച്ചുവോ..?

അര്‍ബാബ് ചാടി വന്ന് എന്‍റെ തോട്ടിയും വെള്ളവും തട്ടിപ്പറിച്ചെടുത്തു. പിന്നെ ഉച്ചത്തില്‍ ശകാരിച്ചു. ബെല്റ്റ് കൊണ്ടടിച്ചു. വല്ലവിധേനയും ഞാന്‍ തടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെയും അര്‍ബാബ് കൂടുതല്‍ ശൌര്യത്തോടെ അടിച്ചു. ഞാന്‍ നിലത്തു വീണു പോയി. അര്‍ബാബ് വെള്ളത്തോട്ടിയുമെടുത്തു കൂടാരത്തിലേക്ക് പോയി.

അര്ബാബിന്റെ വാക്കുകളില്‍ നിന്ന്, ശകാരത്തില്‍ നിന്ന്, അടിയില്‍നിന്ന് ഞാന്‍ ഗ്രഹിചെടുത്തത് ഇത്രയുമാണ്. ഈ വെള്ളം നിനക്ക് ചന്തി കഴുകാന്‍ ഉള്ളതല്ല. അതെന്‍റെ ആടുകള്‍ക്ക് കൊടുക്കാന്‍ ഉള്ളതാണ്. അതിന്‍റെ വില എത്രയെന്നു നിനക്കറിയില്ല. മേലില്‍ ഇത്തരം അനാവശ്യ കാര്യങ്ങള്‍ക്ക് വെള്ളം തൊട്ടു പോകരുത്. തൊട്ടാല്‍ നിന്നെ ഞാന്‍ കൊന്നുകളയും..!! "
-----------------------------------------------------------------------------------------------------

എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും വേണ്ടി 'ആടുജീവിതത്തിന്റെ" ലിങ്ക്.......Enjoy !!!

http://www.4shared.com/get/ZcdmH20J/Adujeevitham-by-Benyamin.html
 
 

പലവട്ടം © 2010

Blogger Templates by Splashy Templates