Ind disable
 

എന്‍റെ തെരഞ്ഞെടുത്ത ഫേസ്ബുക്ക്‌ സ്റ്റാറ്റസ് മെസ്സേജുകള്‍

0comments


സ്വപ്‌നങ്ങള്‍ ചിലര്‍ക്ക് പൂര്‍ത്തീകരിക്കാനാവാത്ത ആഗ്രഹങ്ങളാണെങ്കില്‍ ചിലര്‍ക്കത് ജീവിതം തന്നെയാണ്......ജീവിതത്തില്‍ ചിലത് നേടുമ്പോള്‍ ചിലത് നഷ്ടപ്പെടുന്നു.......വലിയ നഷ്ടങ്ങളുടെ വേദന ചെറിയ നേട്ടങ്ങളുടെ സന്തോഷത്തില്‍ അലിഞ്ഞില്ലാതാകുന്നു...............


**************************************************************


രണ്ടു തരം സൌഹൃദവലയങ്ങള്‍ ഉണ്ട്.


വൃത്താകൃതിയില്‍ ഉള്ളതും , ദീര്‍ഘവൃത്താകൃതിയില്‍ ഉള്ളതും.


വൃത്താകൃതിയില്‍ ഉള്ള വലയതിലുള്ള സുഹൃത്തുക്കള്‍ എന്നും ഒരു നിശ്ചിത അകലതിലൂടെ നമുക്ക് ചുറ്റും ഭ്രമണം ചെയ്തു കൊണ്ടിരിക്കും - കൂടുതല്‍ അടുക്കുകയും ഇല്ല , അകലുകയും ഇല്ല.


എന്നാല്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലുള്ളവര്‍ പ്രത്യേക സുഹൃത്തുക്കളാണ് - ചിലപ്പോള്‍ അവര്‍ പരസ്പരം മനസുകള്‍ സ്പര്‍ക്കുന്നത്ര അടുക്കും, മറ്റു ചിലപ്പോള്‍ കാതങ്ങളോളം അകലും.


**************************************************************


വിശുദ്ധ മാസത്തില്‍ ഫേസ് ബുക്ക്‌ പേജുകള്‍ ശൂന്യം. ചിലര്‍ പ്രാര്‍ഥനയില്‍ കൂടുതല്‍ സമയം മുഴുകുവാന്‍ വിട്ടു നില്‍ക്കുന്നു. പൂര്‍ണ്ണമായി ഒഴിവാകാന്‍ മടിയുള്ള ചിലര്‍ മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗ്രൂപ്പുകളില്‍ ചേക്കേറി. വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പോസ്റ്റുകള്‍ മാത്രമായി ചിലര്‍. ഒരു ടാഗിന്‍റെ ദൂരത്തില്‍ ഒളിഞ്ഞിരിക്കുന്നു മറ്റു ചിലര്‍. പക്ഷെ - എനിക്ക് വയ്യ - നിന്നെ വിട്ടു പിരിയാന്‍ .


***************************************************************


‎"കരഞ്ഞു തീര്‍ക്കാന്‍ ആണ് തീരുമാനം എങ്കില്‍ ഈ ജന്മം മതിയാകില്ല."


***************************************************************


‎"വൈരാഗ്യം ഒന്നിപ്പിക്കുന്നത് പോലെ ഒരിക്കലും സ്നേഹവും,സൌഹൃദവും,പരസ്പരബഹുമാന​വും പൊതുവായ കാര്യത്തിനായി ആളുകളെ ഒന്നിപ്പിക്കില്ല."


***************************************************************


സമൂഹം "മൊശടന്‍" എന്ന് വിധിയെഴുതിയ പലരിലുമാണ് മുഖ്യധാരയിലെ "സുന്ദരക്കുട്ടപ്പന്‍മാരില്‍" കാണാത്ത പല നല്ല ഗുണങ്ങളും ഞാന്‍ കണ്ടിട്ടുള്ളത്. സ്വന്തം താല്‍പര്യങ്ങള്‍/കാര്യം നോക്കാതെ കൈ-മെയ്‌ മറന്ന് സഹായിച്ചിട്ടുള്ളതും അവര്‍ തന്നെ.


***************************************************************


കണ്ടു മറന്ന സ്വപ്നങ്ങളെക്കാള്‍ ഞാന്‍ വിലമതിക്കുന്നത് കാണാനിരിക്കുന്ന സത്യങ്ങള്‍ക്കാണ്............


***************************************************************


നാളെ നിങ്ങളെ ഈ ലോകം ഓര്‍ത്തിരിക്കുമെങ്കില്‍ അത് നിങ്ങള്‍ ജീവിതത്തില്‍ എന്ത് നേടി എന്നതിന്‍റെ പേരില്‍ ആയിരിക്കില്ല - നിങ്ങള്‍ സമൂഹത്തിന് എന്ത് നല്‍കി എന്നതിനെ ആശ്രയിച്ചായിരിക്കും.


****************************************************************


സ്വയം എല്ലാം തികഞ്ഞിട്ട്‌ മറ്റുള്ളവരെ കുറ്റം പറയാന്‍ മാത്രം യോഗ്യരായ ആരെങ്കിലും ഈ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നുണ്ടോ ?


****************************************************************


‎"മനോഹരമായ ഒരു സ്വപ്നാടനത്തിനിടയില്‍ ഞെട്ടിയുണര്‍ത്തപ്പെട്ടു. ഉണര്‍ത്തിയതാരെന്നരിയാന്‍ നാലുപാടും പരതി - പക്ഷെ അപ്പോഴേക്കും ,നിഴലുകള്‍ പോലും അവശേഷിപ്പിക്കാതെ "അയാള്‍" എന്‍റെ ഹൃദയത്തില്‍ നിന്ന് മാഞ്ഞു പൊയ്ക്കഴിഞ്ഞിരുന്നു........ഇനി​യൊരു മടക്കം സാധ്യമല്ലാത്ത വിധത്തില്‍ "


*********************************************************
"സ്വന്തം മനസാക്ഷിയോട് തന്നെ ഒരകലം സൂക്ഷിക്കുമ്പോള്‍, ഭാര്യയോട് അത് പ്രത്യേകം പറയണോ ?"


******************************************************************


എന്ത് കൊണ്ട് ഫേസ്ബുക്ക്‌ ഒരു വികാരമായി മാറി ?

യുവാക്കള്‍ക്ക് സൗഹൃദം കെട്ടിപ്പടുക്കാനും , കാത്തു സൂക്ഷിക്കാനും പറ്റിയ ഇടം.
പ്രവാസികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ താലോലിക്കാന്‍ ഒരിടം.
ഗെയിം പ്രേമികള്‍ക്ക് ആഹ്ലാദിച്ചുല്ലസിക്കാന്‍ ഒരിടം.
വീടിനുള്ളില്‍ തളച്ചിടപ്പെട്ട വീട്ടമ്മമാര്‍ക്ക് സമയം കൊല്ലാന്‍ ഒരിടം.
ഏഷണിക്കാര്‍ക്കും, പരദൂഷണക്കാര്‍ക്കും സമതാല്‍പര്യക്കാരെ കണ്ടെത്തി രഹസ്യമായി സമ്മേളിച്ചുല്ലസിക്കാന്‍ ഒരിടം.
അവിവാഹിതര്‍ക്ക്‌ യോജിച്ച ജീവിത പങ്കാളികളെ കണ്ടെത്താന്‍ ഒരിടം.
ഞരമ്പുരോഗികള്‍ക്ക് ഫെക്‌ പ്രൊഫൈല്‍ ഉണ്ടാക്കി "ഇര"യുടെ ഒലിപ്പീര് കണ്ട് അടക്കിച്ചിരിക്കാന്‍ ഒരിടം.
സാഹിത്യാഭിരുചി മനസ്സില്‍ കെട്ടിനിന്നിരുന്നവര്‍ക്ക് പണച്ചെലവില്ലാതെ തന്‍റെ കൃതികള്‍ പ്രീസിദ്ധീകരിക്കാന്‍ ഒരിടം.
കച്ചവടക്കാര്‍ക്ക് ബിസിനസ് സാമ്രാജ്യം വിപുലമാക്കാന്‍ ഒരിടം.
പഴയസുഹൃത്തുക്കളെ/സഹപാഠികളെ കണ്ടെത്താന്‍ ഒരിടം.

അങ്ങനെ കളിയും, ചിരിയും, സന്തോഷവും, സങ്കടവും ഒക്കെയായി നിലവിലുള്ളവര്‍ കൂടുതല്‍ ആകര്‍ഷിതരായും , പുതിയ അംഗങ്ങള്‍ കൂടുതലായി കടന്നു വന്നും , മടുപ്പ് ബാധിച്ചവര്‍ രംഗമോഴിഞ്ഞും, ഒഴിഞ്ഞു പോകാന്‍ വീണ്ടും വീണ്ടും ശ്രമിച്ചു പരാജിതരായി തിരിച്ചു വന്നും സമയം കടന്നു പോകുമ്പോള്‍ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അനന്തസാദ്ധ്യതകളുടെ ബാധ്യത തോളിലേറി മുഖപുസ്തകം മുന്നോട്ട് തന്നെ. 



*************************************************************


"സ്നേഹിക്കപ്പെടുന്നത് ഐസ്ക്രീം നുണയുന്നത് പോലെ "തീര്‍ന്നു പോകരുതേ" എന്നുള്ളില്‍ കൊതിക്കുന്ന അനുഭൂതിയാണ്. പക്ഷെ പലപ്പോഴും ഒരു മറക്കുള്ളില്‍ എരിഞ്ഞടങ്ങാന്‍ ആവും അതിനു യോഗം - കാരണം ഈ ലോകം - ഒരു ആണിന്‍റെയും പെണ്ണിന്‍റെയും സ്നേഹത്തിന് കാമത്തിന്‍റെ മേലങ്കിപുതപ്പിച്ചാലെ ലോകത്തിന് തൃപ്തിയാകൂ."


***************************************************************


ഒരു കാര്യത്തില്‍ നാമെല്ലാവരും ആവശ്യത്തിലേറെ സമ്പന്നരാണ് - വാഗ്ദാനങ്ങളും പ്രതീക്ഷകളും ‍ നല്‍കുന്ന കാര്യത്തില്‍ !


*************************************************************


ഇന്ന് ജോലി സ്ഥലത്തേക്ക് വണ്ടിയോടിച്ചു പോകുമ്പോള്‍ ഒരു ആക്സിഡന്റ് കണ്ടു. ട്രാഫിക്‌ സിഗ്നലില്‍ ഇടിച്ച് തകര്‍ന്ന കാറിന്‍റെ ഡ്രൈവര്‍ ഇരിക്കുന്ന ഭാഗം കാണാനേ ഇല്ല ! ഊരിത്തെറിച്ചു പോയ ചക്രം ! ചുറ്റും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ്‌ വാഹങ്ങളും, ആംബുലന്‍സും, ഫയര്‍ എഞ്ചിനും. വണ്ടികള്‍ നിര്‍ത്തി ആളുകള്‍ അവിടേക്ക് ഓടിപ്പോകുന്നുണ്ട് - പക്ഷെ ഞാന്‍ ഇറങ്ങിയില്ല. ഡ്രൈവറുടെ അവസ്ഥ അറിയില്ല - കാരണം പണ്ടേ ഇത്തരം കാഴ്ചകള്‍ കാണാന്‍ ഉള്ള മനക്കരുത്ത് എനിക്കില്ല.

അവിടെ നിന്ന് വീണ്ടും യാത്ര തുടരുമ്പോള്‍ ഞാന്‍ വണ്ടിക്കകത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന എഫ്.എം റേഡിയോ ഓഫാക്കി. വണ്ടിയുടെ വേഗത താനേ കുറഞ്ഞു. ഒരു വേള ആ മനുഷ്യന്‍റെ അവസ്ഥയില്‍ ഞാന്‍ എന്നെ സങ്കല്‍പ്പിച്ചു നോക്കി - വീട്ടില്‍ കാത്തിരിക്കുന്ന കുഞ്ഞുമോളും , സ്നേഹമയിയായ ഭാര്യയും അയാള്‍ക്കും ഉണ്ടാകില്ലേ ? ഏതാനും മിനിറ്റുകളോ , മണിക്കൂറുകളോ കഴിഞ്ഞാല്‍ അവരോടൊത്തു ചേരാനുള്ള വെമ്പലില്‍ ആയിരിക്കും ഒരുപക്ഷെ ആ മനുഷ്യന്‍ ആ സങ്കടനിമിഷത്തിനു തൊട്ടു മുന്‍പ്‌ വരെ വണ്ടിയോടിച്ചു പോയിട്ടുണ്ടാവുക. ഇതാണ് മനുഷ്യന്‍റെ അവസ്ഥ ! ഒരു സെക്കന്‍ഡ്‌ മതി - അത്വരെ വാരിക്കൂട്ടിയ പണവും , സ്നേഹബന്ധങ്ങളും , പ്രാരാബ്ദങ്ങളും ഒക്കെ ഒരിക്കലും ഒരു മടങ്ങിവരവില്ലാത്ത രീതിയില്‍ പിന്നില്‍ ഉപേക്ഷിച്ചു പോകാന്‍ അവനെ മരണം തേടിയെത്തും. ഒരു നിമിഷം പോലും കാത്തു നില്‍ക്കാതെ.............. :(



**************************************************************


വിശുദ്ധ മാസത്തില്‍ ഫേസ് ബുക്ക്‌ പേജുകള്‍ ശൂന്യം. ചിലര്‍ പ്രാര്‍ഥനയില്‍ കൂടുതല്‍ സമയം മുഴുകുവാന്‍ വിട്ടു നില്‍ക്കുന്നു. പൂര്‍ണ്ണമായി ഒഴിവാകാന്‍ മടിയുള്ള ചിലര്‍ മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗ്രൂപ്പുകളില്‍ ചേക്കേറി. വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പോസ്റ്റുകള്‍ മാത്രമായി ചിലര്‍. ഒരു ടാഗിന്‍റെ ദൂരത്തില്‍ ഒളിഞ്ഞിരിക്കുന്നു മറ്റു ചിലര്‍. പക്ഷെ - എനിക്ക് വയ്യ - നിന്നെ വിട്ടു പിരിയാന്‍ ..


********************************************************


ചില സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നമുക്ക് തോന്നും ,ഇത് കൊള്ളാമല്ലോ - ഒരെണ്ണം കൂടെ വാങ്ങാമായിരുന്നെന്ന്. മറ്റു ചിലത് ഉപയോഗിക്കുമ്പോള്‍ തോന്നും വങ്ങേണ്ടിയിരുന്നില്ലെന്ന്. ഈ രണ്ട് ഗണത്തിലും ഇടക്കിടെ മാറി മാറി പെടുത്താവുന്ന ഒന്നാണ് ഭാര്യ. ഇനി ഭാര്യയെ "സാധനത്തില്‍" പെടുത്തി എന്നും പറഞ്ഞു പെണ്ണുങ്ങള്‍ എല്ലാം കൂടി എന്‍റെ മേക്കിട്ടു കേറാന്‍ വരല്ലേ.......


***********************************************************





ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ - 2

0comments


ഹിന്ദിയില്‍ ഏറെ വിജയം വരിച്ച ,  കാജോളും , ഷാരൂഖ്‌ ഖാനും നായികാ-നായകന്മാരായി  അഭിനയിച്ച ,  ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ എന്ന ബ്ലോക്ക്‌ ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ മലയാള സിനിമയിലെ പുത്തന്‍ താരോദയം സന്തോഷ്‌ പണ്ഡിറ്റ്‌ അഭിനയിക്കുന്നു. ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ-2 എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ചിത്രത്തില്‍ അഭിനയിക്കാനായി ആദ്യം പരിഗണിച്ചിരുന്നത് സാക്ഷാല്‍ ഷാരൂഖ്‌ ഖാനെത്തന്നെയായിരുന്നു. എന്നാല്‍ സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ മാത്രമല്ല , ലോക സിനിമയില്‍ തന്നെ ഒരു വെള്ളിടി പോലെ കടന്നു വന്ന സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെ നായകനാവണം എന്ന് നിര്‍മ്മാതാവ് വാശി പിടിച്ചതിനെ തുടര്‍ന്ന് സംവിധായകന്‍ വഴങ്ങുകയായിരുന്നു. മലയാളത്തിലെ പോലെ സംവിധാനം മുതല്‍ വാള്‍ പോസ്റ്റര്‍ ഒട്ടിക്കല്‍ വരെ ചെയ്യാന്‍ സമ്മതിക്കില്ല - വെറും അഭിനയം മാത്രം മതി എന്ന കരാറില്‍ ആണ് സംവിധായകന്‍ ഇതിനു സമ്മതിച്ചത്.

ആദ്യം ഐശ്വര്യാ റായ്‌ ആണ് ഈ ചിത്രത്തില്‍ സന്തോഷ്‌പണ്ഡിറ്റിന്‍റെ നായികയായി അഭിനയിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഒരു ഗാന ചിത്രീകരണത്തിനിടെ ചുംബന രംഗത്ത്‌ അഭിനയിക്കുമ്പോള്‍ സന്തോഷ്‌ പണ്ഡിറ്റിന്‍റെ തുറന്നു പിടിച്ച വായിലേക്ക് സാധാരണ പോലെ പാഞ്ഞടുത്ത ഐശ്വര്യയുടെ മുഖത്ത് പണ്ഡിറ്റിന്‍റെ പല്ല് കൊണ്ട് പതിനാറ് തുന്നിക്കെട്ട് നടത്തേണ്ടി വന്നു. ഇതേത്തുടര്‍ന്ന് ഐശ്വര്യ തുടര്‍ന്നഭിനയിക്കുന്നത് അഭിഷേക്‌ ബച്ചന്‍ വിലക്കി. അങ്ങിനെയാണ് ആദ്യ ഭാഗത്ത്‌ അഭിനയിച്ച കജോളിനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത്. അഭിനയിക്കുമ്പോള്‍ വായ തുറക്കരുത് എന്ന കരാറില്‍ ആണ് അജയ്‌ ദേവ്ഗന്‍ കജോളിനെ അഭിനയിക്കാന്‍ വിട്ടിരിക്കുന്നത് എന്ന് ഫിലിം ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വായ പൂട്ടി വച്ച് അഭിനയിക്കല്‍ താന്നെ സംബന്ധിച്ച് ഒരു വലിയ വെല്ലുവിളി ആയിരുന്നു എന്നും , എന്നാല്‍ ആ വെല്ലുവിളി നെഞ്ചു വിരിച്ച് സ്വീകരിക്കുകയായിരുന്നു എന്നുമാണ് സന്തോഷ്‌ പണ്ഡിറ്റ്‌ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. തന്‍റെ വിജയത്തിന് പിന്നിലെ ഘടകം തന്‍റെ പല്ലുകള്‍ ആണ് എന്ന മിഥ്യാധാരണ തിരുത്തേണ്ടത് തന്‍റെ കൂടി ആവശ്യമായതിനാലാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ കഷ്ടപ്പെട്ട് അദ്ദേഹം അഭിനയിച്ച ഒരു രംഗമാണ് ഇതോടൊപ്പമുള്ള ചിത്രത്തില്‍ കാണുന്നത്. പണ്ട് മുതലേ വീട്ടില്‍ ഇംഗ്ലിഷും,ഹിന്ദിയും ഉപയോഗിക്കുന്നത് ഈ ചിത്രത്തിലെ അഭിനയത്തിന് തന്നെ ഏറെ സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ,ഐശ്വര്യാ റായ്‌ക്ക് ഇടക്ക് വച്ച് തന്‍റെ ചിത്രത്തില്‍ നിന്നും പിന്മാറേണ്ടി വന്നത് ഏറെ ദുഃഖകരമായി എന്നും, ഇത് അവരുടെ കരിയറില്‍ ഒരു കറുത്ത അടയാളം ആയെക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ ചിത്രത്തില്‍ വീണ്ടും അഭിനയിക്കണം എന്ന് വാശി പിടിച്ച് ഐശ്വര്യാ അഭിഷേകുമായി തെറ്റിപ്പിരിയുന്നതിന്‍റെ വക്ക് വരെയെത്തി എന്നും സന്തോഷ്ജി പറഞ്ഞു.

ഈ ചിത്രത്തിലെ അഭിനയത്തിന് പ്രതിഫലമായി ചിത്രം റിലീസ്‌ ചെയ്യുന്നതിന് മുന്നേ യുട്യൂബില്‍ ഏഴു ട്രെയിലര്‍ പബ്ലിഷ് ചെയ്യാനുള്ള അനുമതി മാത്രമേ സന്തോഷ്‌ പണ്ഡിറ്റ്‌ സ്വീകരിച്ചിട്ടുള്ളൂ എന്നത് ഹിന്ദി സിനിമാലോകം ഏറെ അത്ഭുതത്തോടെയാണ് ശ്രവിച്ചത്. എന്നാല്‍ ഇനിയും കേരളത്തില്‍ നിന്നാല്‍ കേരളത്തിലെ ജനങ്ങള്‍ തല്ലിക്കൊല്ലും എന്ന് ഉത്തമ ബോധ്യമുള്ളതിനാല്‍ ആണ് ഹിന്ദിയിലേക്ക് ചുവടു മാറ്റിച്ചവിട്ടിയത് എന്ന ആരോപണം അദ്ദേഹം ശക്തമായി നിഷേധിച്ചു. കേരളത്തിലെ ആരാധകരുടെ സ്നേഹമാണ് തന്നെ ഒരു താരമാക്കി മാറ്റിയത് എന്ന കാര്യം അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു.

"കേരളത്തിലെ 20 ശതമാനം ആളുകള്‍ മാത്രമേ ഒരു അടിപൊളി ഫിഗര്‍ എന്ന് പറയാന്‍ പറ്റൂ. ബാക്കി 80 ശതമാനവും കറുപ്പോ, അതികറുപ്പോ ആണ്. ഇപ്പോള്‍ ഉള്ള സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാം ഈ 20 ശതമാനത്തില്‍ നിന്നാണ്. ബാക്കിയുള്ള 80 ശതമാനത്തെ പ്രതിനിധീകരിക്കുന്നത് കൊണ്ട് നിങ്ങള്‍ എന്നെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയി അംഗീകരിക്കൂ" ശ്രീ സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞു.
 

പലവട്ടം © 2010

Blogger Templates by Splashy Templates