Ind disable
 

മസ്തിഷ്കമരണം - ഉപകരണങ്ങള്‍ നീക്കം ചെയ്യലും,അവയവദാനവും ഇസ്ലാമില്‍ അനുവദനീയമോ ?


ഗള്‍ഫ്‌ മാധ്യമം - ഒക്ടോബര്‍ 11 തിങ്കള്‍ രണ്ടാം പേജില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത.


മസ്തിഷ്കമരണം സംഭവിച്ചവരില്‍ നിന്ന് ഉപകരണങ്ങള്‍ നീക്കം ചെയ്യാം - സൗദി ഹാര്‍ട്ട് അസോസിയേഷന്‍.



റിയാദ്‌: മസ്തിഷമരണം സംഭവിച്ച രോഗികളുടെ ജീവന്‍ നില നിര്‍ത്തുന്ന ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് സൗദി ഹാര്‍ട്ട് അസോസിയേഷന്‍ അറിയിച്ചു.അത് ഇസ്ലാമിക വിധി പ്രകാരവും ശാസ്ത്രീയമായും ശരിയാണ്.മസ്തിഷ്കമരണം സംഭവിച്ച രോഗികളില്‍ നിന്ന് അവരുടെ ജീവന്‍ നിലനിര്‍ത്തുന്ന കൃത്രിമോപകരങ്ങള്‍ നീക്കം ചെയ്യുന്നത് വധ തുല്യമായ കുറ്റം ആണെന്ന ചില ഡോക്ടര്‍മാരുടെ അഭിപ്രായത്തെ തങ്ങള്‍ പിന്തുണക്കുന്നില്ലെന്ന് അസോസിയേഷന്‍ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

മസ്തിഷ്കമരണം എന്നത് ആഗോളതലത്തില്‍ തന്നെ ആരോഗ്യ,ചികിത്സാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഏതാണ്ടെല്ലാ സംഘടനകളും അംഗീകരിച്ച വസ്തുതയാണ്.അത് കിഡ്നി ,ഹൃദയം,കരള്‍,ശ്വാസകോശം,കണ്ണുകള്‍ തുടങ്ങിയ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായ ലോകത്തെ അനേകം ഹതഭാഗ്യരായ രോഗികള്‍ക്ക് പ്രതീക്ഷയും ജീവിതവുമാണ്.അത്തരം രോഗികള്‍ക്ക് അവയവമാറ്റ ശസ്ത്രക്രിയകളിലൂടെ മാത്രമാണ് പുതുജീവിതത്തിലേക്ക് കടന്നുവരാനാവുക.അര നൂറ്റാണ്ടിലേറെയായി ആരോഗ്യ,ചികിത്സാ രംഗത്ത്‌ നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണിത്.സൂക്ഷ്മമായ നിരീക്ഷണത്തിനും പഠനത്തിനും ശേഷംമസ്തിഷ്കമരണം സ്ഥിരീകരിക്കപ്പെട്ട രോഗികളില്‍ നിന്ന് അവരുടെ ഹൃദയമിടിപ്പ് നിലനിര്‍ത്തുന്ന കൃത്രിമോപകരണങ്ങള്‍ നീക്കം ചെയ്യുന്നത് അനുവദിനീയമാണെന്നാണ് അന്തിമമായി അംഗീകരിക്കപ്പെട്ടത്.ഇതാണ് സൌദിയിലെ മെഡിക്കല്‍ സ്ഥാപനങ്ങള്‍ പിന്തുടരുന്നത്.പ്രത്യേകം നിയോഗിക്കപ്പെട്ട കമ്മറ്റിയാണ് വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുന്നത് എന്ന് ഹൃദ്രോഗ ചികിത്സയിലും ശസ്ത്രക്രിയയിലും വിദഗ്ദരായ ഒരു കൂട്ടം ഡോക്ടര്‍മാരുള്‍ക്കൊളളുന്ന അസോസിയേഷന്‍ അതിന്‍റെ വാര്‍ത്താകുറിപ്പില്‍ വിശദീകരിച്ചു.

8600 കിഡ്നി രോഗികള്‍ക്ക് പുറമേ ഹൃദയം,കരള്‍,ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ക്ക് ഗുരുതരരോഗം ബാധിച്ച നിരവധി പേര്‍ രാജ്യത്ത് അവയവമാററ ശസ്ത്രക്രിയക്ക് കാത്തിരിപ്പുന്ടെന്നാണ് കണക്ക്.വര്‍ഷം തോറും രാജ്യത്ത്600 മുതല്‍ 800 വരെ പേര്‍ക്ക് മസ്തിഷ്കമരണം സംഭവിക്കുന്നതായും അതില്‍ 400 പേര്‍ മാത്രമാണ് അവയവമാറ്റ ശസ്ത്രക്രിയാ കേന്ദ്രത്തില്‍ എത്തുന്നതെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates