Ind disable
 

മന്ത്രിയുടെ തന്ത്രങ്ങള്‍ - റീലോഡഡ് ;)

0comments

ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് അതിബുദ്ധിമാനായ ഒരു മന്ത്രിയും.
രാജാവ് കൊടുംക്രൂരനും, ശക്തിശാലിയും ആയിരുന്നു. തന്‍റെ പ്രജകളുടെയും , അനുചരന്മാരുടെയും നിസ്സാരമായ തെറ്റുകള്‍ക്ക് പോലും അതികഠിനമായ ശിക്ഷ വിധിച്ചിരുന്ന രാജാവിനെ പ്രജകള്‍ക്കെല്ലാം വെറുപ്പും, പേടിയും ആയിരുന്നു. അങ്ങനെയിരിക്കെ രാജാവിന്‍റെ ഉപദ്രവങ്ങളില്‍ നിന്നും തങ്ങളെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും, അനുചരന്മാരും കൂടി മന്ത്രിയെ ചെന്ന് കണ്ടു. കൂടിയാലോചനകള്‍ക്ക് ശേഷം മന്ത്രി ഒരു മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചു. ഇനി മുതല്‍ അനര്‍ഹമായി രാജാവ്‌ വിധിക്കുന്ന ശിക്ഷകള്‍ നടപ്പില്‍ വരുത്തിയതായി രാജാവിനെ അറിയിക്കുമെങ്കിലും യഥാര്‍ഥത്തില്‍ ശിക്ഷ നടപ്പാക്കില്ല. അതിനു ശേഷം രാജാവ്‌ അനാവശ്യമായി വിധിക്കുന്ന നിരപരാധികളെ മന്ത്രിയുടെയും , രാജഗുരു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥന്മാരുടെയും നിര്‍ദ്ദേശപ്രകാരം വെറുതെ വിടാന്‍ തുടങ്ങി. അങ്ങനെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിക്ക് ഒരളവുവരെ ശമനം വന്നു.

ദൈവത്തിന്‍റെ ഡയറിക്കുറിപ്പ്‌

0comments


“സാര്‍ , ചായ”
“ഉം മേശപ്പുറത്ത് വച്ചിട്ട് പൊയ്ക്കോ” കെ.മധു പറഞ്ഞു.
ടീബോയ്‌ സനല്‍ രണ്ടു ചായക്കപ്പുകളും മേശമേല്‍ വച്ച് ഒഴിഞ്ഞ ട്രെയുമായി മുറിക്ക് പുറത്തിറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചു. ആരുമില്ല. അവന്‍ മതിലോട് ചേര്‍ന്ന് നിന്ന് അകത്തെ സംഭാഷണം കേള്‍ക്കാന്‍ ചെവിയോര്‍ത്തു.
സനലിന് മുപ്പതുവയസ്സ് പ്രായം വരും. സിനിമാഭ്രാന്ത്‌ തലയ്ക്കു പിടിച്ചു കോഴിക്കോട്  വിട്ട് ഈ ചെന്നൈ നഗരത്തില്‍ എത്തിയിട്ട് പത്തു വര്‍ഷങ്ങള്‍ ആവുന്നു. ഇതിനിടെ കൈവരിച്ച നേട്ടം ഈ പ്രൊഡക്ഷന്‍ കമ്പനിയിലെ ചായ കൊടുപ്പുകാരന്‍ ആകാന്‍ സാധിച്ചു എന്നതാണ്.

കാലത്തിന്‍റെ അടയാളം

0comments


കാലപ്പഴക്കം നിറം കെടുത്തിയ മുറിയുടെ നടുവിലായി കറങ്ങുന്നില്ലെന്ന പരാതി തീര്‍ക്കാനെന്നപോലെ കറങ്ങുന്ന പൊടിപിടിച്ച ഫാനിനു കീഴെ മരക്കസേരയില്‍ സന്ദീപ്‌ നീണ്ടു നിവര്‍ന്നിരുന്നു.
“അധികം ബലം കൊടുക്കേണ്ട സാര്‍ , ചിലപ്പോള്‍ ഒടിയും. പഴക്കം അത്രക്കുണ്ട്. ഇതാ ചായ” പ്യൂണ്‍ രമേശന്‍ കയ്യില്‍ ഒരു ഗ്ലാസ്‌ ചായയുമായി മുറിയിലേക്ക് വന്നു.
“അതിനു ഞാന്‍ ചായ പറഞ്ഞില്ലല്ലോ രമേശാ”
“എന്നാലും സാര്‍, ഒരു ചായയല്ലേ ” താന്‍ എത്ര വില്ലേജ്‌ ഓഫീസര്‍മാരെ കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ രമേശന്‍റെ കൂസലില്ലാത്ത മറുപടി. ഇയാള്‍ അല്‍പ്പം ഓവര്‍സ്മാര്‍ട്ട് അല്ലെ എന്ന് ഇന്നലെ വന്നു കയറിയപ്പോള്‍ മുതല്‍ സന്ദീപിന് തോന്നാത്തിരുന്നില്ല- അതുപോലെ സ്വാതന്ത്രമെടുത്തുള്ള വാക്കുകളും പ്രവര്‍ത്തികളും.
 

പലവട്ടം © 2010

Blogger Templates by Splashy Templates