Ind disable
 

എന്‍റെ ആദ്യ ഉംറ

2comments
ലോകത്തിലെ കോടിക്കണക്കിന് മുസ്ലിംകള്‍ പ്രാര്‍ത്ഥനയ്ക്ക് മുഖം തിരിക്കുന്ന പരിശുദ്ധ കഅ്ബ സന്ദര്‍ശിക്കാന്‍ സര്‍വ്വശക്തന്‍ തുണച്ചു. സൗദി അറേബ്യയില്‍ വന്നിട്ട് രണ്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും ,ഇതിനിടെ രണ്ടു തവണ ജിദ്ദ സന്ദര്‍ശിച്ചിട്ടും എന്തോ മക്ക സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ചിത്രത്തിലും വീഡിയോയിലും  മാത്രം കണ്ടിട്ടുള്ള പുണ്യാലയത്തിന്‍റെ ആദ്യ ദര്‍ശനം മനം കുളിര്‍പ്പിക്കുന്ന അനുഭവം തന്നെ ആയിരുന്നു. ഭക്തിയുടെ മൂര്‍ധന്യത്തെക്കാള്‍ അവിശ്വസനീയതയുടെ അമ്പരപ്പായിരുന്നു മുന്നിട്ടു നിന്നത്. പിന്നെ അത് മനസ്സ് നിറയുന്ന സന്തോഷമായി മാറി. വെള്ളിയാഴ്ച ആയിരുന്നിട്ടും തിരക്ക് താരതമ്യേന കുറവായിരുന്നത് സ്വസ്ഥമായ മനസ്സോടെ അല്‍പനേരം ധ്യാനനിരതനാവാന്‍ അവസരം നല്‍കി.

ഉംറയുടെ കര്‍മ്മങ്ങള്‍ തൃപ്തികരമായി അനുഷ്ടിച്ചു പുണ്യാലയത്തോട് യാത്ര പറയുമ്പോള്‍ മനസ്സ് ഇനിയും അതിന്‍റെ ചാരത്തണയാന്‍ കൊതിക്കുകയായിരുന്നു.   
1 comments

സ്വപ്‌നങ്ങള്‍ കുരുതികൊടുക്കപ്പെട്ട മണ്ണില്‍-
നിന്നുയരുന്നതെന്നാത്മാവിന്‍‍ ഗദ്ഗദങ്ങള്‍.

മോഹഭംഗങ്ങള്‍ വേരുറപ്പിച്ച പകലുകള്‍ക്ക് ചാരെ
തെളിയുന്നത് നിരാശയുടെ കറുത്ത നിഴല്‍പ്പാടുകള്‍ 

ഒരുവട്ടം കൂടിയീ ആല്‍മരത്തണലത്തോ-
ന്നോരുമിച്ചിരിക്കുവാന്‍ മോഹം.
ഒരുമിച്ചിരുന്നോരെന്‍ പ്രിയരോതും വാക്കുകള്‍
കൊതിതീരെ കേള്‍ക്കുവാന്‍ മോഹം.....

ഒരു സവാള കര്‍ഷകന്‍റെ സ്വപ്നം

0comments

മലര്‍പ്പൊടിക്കാരന്റെ സ്വപ്നം എല്ലാവര്‍ക്കും അറിയാം. എങ്കില്‍ ഇതാ ഒരു സവാളകൃഷിക്കാരന്റെ സ്വപ്നം.



പതിവ് പോലെ തന്‍റെ കൃഷിയിടത്തില്‍ ഉണ്ടായ സവാള കാളവണ്ടിയില്‍ കയറ്റി കര്‍ഷകന്‍ ചന്തയിലേക്ക് പുറപ്പെട്ടു. വിജനമായ വഴി, കാളകളുടെ അലസഗമനത്താലുള്ള വണ്ടിയുടെ താളാത്മകമായ ചാഞ്ചാട്ടം എന്നിവ മെല്ലെ അയാളെ നിദ്രയുടെ മായിക ലോകത്തേക്ക് നയിച്ചു. ഈ യാത്രയില്‍ സവാള വിറ്റ് കിട്ടുന്ന പണം കൊണ്ട് കുറെ കൂടി വിപുലമായി കൃഷി ചെയ്യുന്നതും,അതില്‍ കൂടുതല്‍ വിളവ് കിട്ടുന്നതും,അത് വിട്ടു കിട്ടുന്ന പണം കൊണ്ട് ഒരു കാളവണ്ടി കൂടി വാങ്ങുന്നതും അങ്ങനെ പടിപടിയായി ഒരു ധനികനാകുന്നതുമെല്ലാം അയാള്‍ സ്വപ്നം കണ്ടു. ചിരപരിചിതമായ വഴിയായതിനാല്‍ കാളകള്‍ വണ്ടി ചന്തയില്‍ എത്തിച്ച ശേഷം ആണ് അയാള്‍ ഉണര്‍ന്നത്. പതിവിനു വിരുദ്ധമായി തന്നെ എല്ലാവരും ഒരു അത്ഭുത വസ്തുവിനെയെന്നോണം തുറിച്ചു നോക്കുന്നത് അയാളെ തെല്ലൊന്നു അമ്പരപ്പിച്ചു. തന്നെ കണ്ട മാത്രയില്‍ കട മുതലാളി കസേരയില്‍ നിന്നിറങ്ങി ഓടി വരുന്നതും കുടിക്കാന്‍ ചായയോ കൂള്‍ ഡ്രിങ്ക്സൊ എന്ന് ചോദിക്കുന്നതും കേട്ട് ഒരു വേള താന്‍ ഇനിയും ഉറക്കത്തില്‍ നിന്നുണര്‍ന്നില്ലേ എന്ന് ശങ്കിച്ച് അയാള്‍ ആരും കാണാതെ കൈത്തണ്ടയില്‍ ഒന്ന് നുള്ളി നോക്കി. 


ഇടപാട് ഉറപ്പിച്ച ശേഷം,തന്‍റെ കൈവശം തരാന്‍ ഇത്രയുമേ ഉള്ളു എന്ന് പറഞ്ഞു കടക്കാരന്‍ പണപ്പെട്ടിയിലുള്ള മുഴുവന്‍ പണവും കൂടാതെ അയാളുടെ മാരുതി കാറും കര്‍ഷകന് കൊടുത്തു. കാളവണ്ടി ചന്തയില്‍ ഉപേക്ഷിച്ചു മാരുതി കാറില്‍ വീട്ടിലേക്കു മടങ്ങുമ്പോഴും നിരക്ഷരനായ കര്‍ഷകന് തനിക്ക് ചുറ്റും എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. 


ആ സമയം സവാള വിറ്റ് കിട്ടിയ ലാഭം കൊണ്ട് വാങ്ങിയ ബെന്‍സ്‌ കാറില്‍ കച്ചവടം എല്ലാം ഉപേക്ഷിച്ചു തനിക്കും അടുത്ത തലമുറക്കും ജീവിക്കാനുള്ള സമ്പാദ്യവുമായി വീട്ടിലേക്കു മടങ്ങുകയായിരുന്നു കടക്കാരന്‍.

 

പലവട്ടം © 2010

Blogger Templates by Splashy Templates