എന്നാലും വല്ലാത്ത ചതിയായി പോയി കേട്ടോ അച്ചുമാമാ. ഇങ്ങനെ ജയിപ്പിച്ചതിലും ഭേദം എന്നെ വല്ല ജെ.സി.ബിയും കേറ്റി കൊല്ലാമായിരുന്നില്ലേ ? ഇത് പോലൊരു ചതി ആയ കാലത്ത് ലീഡറും, തങ്കച്ചനും പോലും എന്നോട് ചെയ്തിട്ടില്ല. ഇതിനായിരുന്നോ ഫലം വരാന്‍ നാളുകളെണ്ണി ഞാന്‍ കാത്തു കാത്തിരുന്നത് ? രാവിലെ മുതല്‍ പടമാക്കിയത് പോലെ മാലയും ഇടീച്ച് എന്നെ മൂലക്കിരുത്തി 20-20 മല്‍സരം പോലെ വാശിയേറിയ ഫലപ്രഖ്യാപനം കാണിച്ചപ്പോള്‍ ഒന്നും ഇങ്ങനെ ഒരു അവസാനം സ്വപ്നത്തില്‍ പോലും നിരീച്ചിതല്ല . ഇതിപ്പോ 72 ഇല്‍ രണ്ടെണ്ണം എങ്ങാനും വടിയായിപ്പോയാല്‍ പെട്ട് പോകില്ലേ ? അഞ്ചു കൊല്ലം പ്രതിപക്ഷത്തിരുന്ന ശേഷമുണ്ടായ തെരഞ്ഞെടുപ്പില്‍ ഇതാണ് അവസ്ഥ എങ്കില്‍ ഉപതെരഞ്ഞെടുപ്പിന്‍റെ കാര്യം പറയണോ ? പിന്നെ ഒരു സമാധാനം ഉള്ളത് സോണിമദാമ്മേടെ മോന്‍ കുറെ തൈക്കിളവന്മാരെ ഒഴിവാക്കി കൂടുതല്‍ ചെറുപ്പക്കാരെ സ്ഥാനാര്‍ഥികളാക്കിയതാണ്. അതിവേഗം - ബഹുദൂരം ഒക്കെ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കി ഇറക്കിയാല്‍ ഒന്നും ഇനിയത്തെ കാലത്ത് ശരിയാകത്തില്ല. ജനത്തിനു പഴയത് പോലെ അല്ല - വിവരം വച്ചെന്നതിന് തെളിവ് ഈ തെരഞ്ഞെടുപ്പ് ഫലം ഉള്ളപ്പോള്‍ വേറെ തേടി പോകണോ..
ആ പിണങ്ങാറായി നാവു വളച്ചാല്‍ പറയുന്ന പോലെ ഇതിനു പിന്നില്‍ സി.ഐ.എയുടെ കറുത്ത കൈകള്‍ ഉണ്ടോ ആവോ ? അതല്ലെങ്കില്‍ മാധ്യമ സിണ്ടിക്കെറ്റ് . അമ്മൂമ്മപ്പത്രം പതിവ് ശൈലി വിട്ട് എക്സിറ്റ് പോള്‍ പ്രവചനത്തില്‍ മറുകണ്ടം ചാടിയതില്‍ ഈ ദുരുദ്ദേശം ആയിരുന്നോ ആവോ ?
ഓരോ അംഗങ്ങള്‍ ഉള്ള ഈര്‍ക്കില്‍ പാര്‍ട്ടികള്‍ ഒക്കെ തോറ്റമ്പിയത് വളരെ ഉപകാരമായി - ഇല്ലെങ്കില്‍ ഓരോരുത്തനും ഉപമുഖ്യമന്ത്രി ആവണം എന്നൊക്കെ ആവശ്യങ്ങള്‍ എഴുന്നെള്ളിച്ചു കൊണ്ട് വന്നേനെ. ഇതിപ്പോ മലങ്കര സാറിനെയും , ഐസ്ക്രീമുകുട്ടിയേയും മാത്രം സഹിച്ചാല്‍ മതിയല്ലോ. ആപത്ത് ഘട്ടത്തില്‍ തള്ളിപ്പറഞ്ഞത് കുഞ്ഞുകുട്ടി അത്ര എളുപ്പം മറക്കാന്‍ വഴിയില്ല. മലങ്കര സാറാണെങ്കില്‍ സീറ്റ് വിഭജന പ്രശ്നത്തില്‍ സുല്ല് പറഞ്ഞത് എന്തോ മനസ്സില്‍ ഉറപ്പിച്ച പോലെ ആണ്.മിക്കവാറും ഈ ഒരവസ്ഥയില്‍ അവന്മാര്‍ മകുടിയൂതി എന്നെക്കൊണ്ട് ക്ഷ,ഞ്ഞ,ക്ക തുടങ്ങി മലയാള ഭാഷയില്‍ നിലവിലുള്ളതും ഇനി കണ്ടു പിടിക്കാന്‍ ഉള്ളതും ആയ അക്ഷരങ്ങള്‍ എല്ലാം വരപ്പിക്കും.
എന്തെല്ലാം മനക്കൊട്ടകള്‍ ആയിരുന്നു. ഒരു മാതിരി ശല്യങ്ങള്‍ ഒക്കെ അവസാനിച്ചു എന്ന് കരുതി മനപ്പായസമുണ്ണാന്‍ കാലും നീട്ടിയിരുന്നതാണ് - അപ്പോഴാണ് ഇടിവെട്ട് പോലത്തെ ഈ ഫലം. ഇടിവെട്ടിയവന്‍റെ തലേല്‍ ഓല മടല്‍ വീണത് പോലെ ആയി. ഈശ്വരാ -മുഖ്യമന്ത്രി സ്ഥാനം എന്ന ഈ കുരിശു എങ്ങനെ ഒന്ന് തലേന്ന് കളയും. ഇവിടന്നു ശല്യം ഒഴിവാക്കാന്‍ ആ അന്തോണിയെയും , വയലാറിനെയുമൊക്കെ കേന്ദ്രത്തിലേക്ക് കയറ്റി വിട്ടത് നഷ്ടക്കച്ചവടം ആയിപ്പോയി. അന്ന്‍ സോണിമദാമ്മ പറഞ്ഞതാണ് എന്നെയും കേന്ദ്ര മന്ത്രി ആക്കാമെന്ന് - മുഖ്യമന്ത്രി ആകാനുള്ള ആക്രാന്തം കാരണം അന്ന് പോകാന്‍ തോന്നിയില്ല. ഇനിയിപ്പോ പോയ ബുദ്ധി കെ.എസ്.ആര്‍.ടി.സി പിടിച്ചാല്‍ പോരുമോ ?
എല്ലാം കഴിഞ്ഞപ്പോള്‍ "മുക്കിയ"മന്ത്രി സ്ഥാനം ആ ചെല്ലിത്തലയന്‍റെ തലയില്‍ കെട്ടി വക്കാം എന്ന് മനക്കോട്ട കെട്ടിയപ്പോള്‍ അയാളും ബുദ്ധിപൂര്‍വ്വം ഒഴിവായി. മുതിര്‍ന്ന നേതാവായ ചുരുളിയേട്ടനെ മന്ത്രിയാക്കണം എന്ന് പപ്പിക്കുട്ടി പാടിത്തുടങ്ങിയിട്ടുണ്ട്. ഇത് തന്നെ അവസരം. പണ്ട് കരണ്ട് മന്ത്രിയാക്കാം എന്ന് പറഞ്ഞു കെ.പി.കെ.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെടുക്കാന്‍ താനും ചെല്ലിത്തലയനും ചേര്‍ന്ന് ഒരുക്കിയ കെണിയില്‍ വന്നു ചാടിയ കക്ഷി ആണ് - മുഖ്യമന്ത്രി സ്ഥാനം എന്നൊക്കെ കേട്ടാല്‍ ചാടി ഓടി വന്നു കയറിഇരിപ്പുറപ്പിച്ചോളും.
അപ്പോള്‍ ഞാന്‍ ആ വഴി തന്നെ തെരഞ്ഞെടുക്കുകയാണ്. ചുരുളിക്കുട്ടന്‍ തന്നെ ആകട്ടെ അടുത്ത കേരള മുഖ്യമന്ത്രി. പാവം - ദേഷ്യം ഉണ്ടെങ്കിലും ഇത്രേം വലിയ ദ്രോഹം അവനോടു ചെയ്‌താല്‍ ദൈവം തന്നോട് പൊറുക്കുമോ ആവോ. താനും, പിണങ്ങാറായിയും, ഓടിക്കേറിയുമൊക്കെ ഞങ്ങളെ ഇട്ടു അധികം ഇടങ്ങേര്‍ ആക്കരുത്. തനിക്ക് വേണമെങ്കില്‍ ഞാന്‍ സ്വന്തമായി ഒരു ജെ.സി.ബി വാങ്ങിച്ചു തരാം. താന്‍ അതും കൊണ്ട് ആ മൂന്നാറോ , മാട്ടുപ്പെട്ടിയിലോ പോയി നിരത്തി കളിക്ക്. പിണങ്ങാറായിയുടെ മോന് ഞങ്ങള്‍ ഇപ്പോഴത്തെ പഠിപ്പ് കഴിയുമ്പോള്‍ ഉഗാണ്ട യൂണിവേര്‍സിറ്റിയില്‍ ഒരു സീറ്റ് വാങ്ങിച്ചു തരാം. ഓടിക്കേറിക്ക് പൊതുജനം അറിയാതെ വഴിപാട്‌നടത്താന്‍ വീട്ടുവളപ്പില്‍ തന്നെ ഒരു അമ്പലവും കെട്ടി തരാം.
അപ്പോള്‍ കൂടുതല്‍ എഴുതി തന്‍റെ മുഖം കൂടുതല്‍ കൊച്ചിവലിപ്പിക്കുന്നില്ല. ഇത് തന്നെ വായിച്ചെടുക്കാന്‍ താന്‍ മുഖത്ത് വരുത്തിയ നവരസങ്ങള്‍ എനിക്ക് മനസ്സില്‍ കാണാം. അത് കൊണ്ട് എഴുത്ത് ചുരുക്കുന്നു.
സ്നേഹപൂര്‍വ്വം
തൊമ്മന്‍ ചാണ്ടി.

9 comments:
churuli kuttane manthry akkiyaal pinne kasera ozhiyillaatto
നല്ല ആക്ഷേപ ഹാസ്യം എന്ന് പറയാം
ഹ ഹ ഹ കൊള്ളാം ശരിക്കും മനസ്സുരുകി എഴുതിയിട്ടുണ്ട് ട്ടോ :):)കലക്കി മച്ചാ!!
ഇക്കായെ ഇങ്ങനെ ഒരിടത്ത് ആദ്യമായിട്ടാണ് കാണുന്നത്. ആ സന്തോഷം ഞാന്‍ ആദ്യമേ അറിയിക്കട്ടെ. പിന്നെ, എഴുത്ത്.
നല്ലൊരു ആക്ഷേപ ഹാസ്യം കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു.
ഒരുപക്ഷെ, ഈ തിരഞ്ഞെടുപ്പിലെ സവിശേഷ വിശേഷങ്ങളില്‍ ഒന്ന്. ഈ തിരഞ്ഞെടുപ്പില്‍ 'അരിക്കായിപ്പോയ' പാര്‍ട്ടികളും നേതാക്കന്മാരുമാണ് . ഒറ്റക്ക് നിന്നാല്‍ കെട്ടിവെച്ച കാശ് പോലും തിരിച്ചു പിടിക്കാന്‍ ശേഷിയില്ലാത്ത ഇക്കൂട്ടരായിരുന്നു ഇക്കാലമത്രയും നമ്മുടെ ഭരണചക്രം തിരിച്ചിരുന്നത്. അതിനു കാരണമോ, ഇവരത്രേ നമ്മുടെ മഹിത ജനാധിപത്യ പാരമ്പര്യത്തെ ജീവനോടെ നിലനിര്‍ത്തുന്നവരില്‍ പ്രമുഖര്‍. അപ്പോള്‍പിന്നെ അവരോടീ ഔദാര്യം കാണിക്കാത്ത 'മതേതര മുന്നണികള്‍' ജനാധിപത്യ വിരുദ്ധരല്ലോ.?
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി..........
നല്ല ഹാസ്യം നിറച്ച് എഴുതി .....
nannaayittundu shihaab congressukaar kaanenda ee post
ഹ ഹ ഹ!
ഗൊള്ളാലോ...
നന്ദി സുക്കു,ഹമീദിക്ക,ബൈജു.........:)
Post a Comment