“നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍” എന്ന് പറഞ്ഞു കഴിയുമ്പോള്‍ എപ്പോഴും പ്രോഡ്യൂസറുടെ മുഖത്തെക്ക് തന്‍റെ നോട്ടം പോകുന്നതെന്താണെന്ന് എത്ര ആലോചിച്ചിട്ടും സുരേഷ് ഗോപിക്ക് മനസ്സിലായില്ല. പരിപാടി തുടങ്ങുന്നതിനു രണ്ടു മാസം മുന്നേ പത്തു നാല്‍പ്പത്തഞ്ചു ലക്ഷം പ്രേക്ഷകരെക്കൊണ്ട് ”അടൂര്‍ ഗോപാലകൃഷ്ണന്‍ ഏതു നാട്ടുകാരനാണ്” ”കാള വാല് പൊക്കുന്നതെന്തിന്” ”മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്ഥിരമായി ഉടുക്കുന്ന കള്ളിമുണ്ടിന്‍റെ നിറമെന്ത്” തുടങ്ങിയ പത്തു മുപ്പതു ചോദ്യങ്ങളുടെ ഉത്തരം SMS അയപ്പിച്ചു ഓള്‍റെഡി കോടിശ്വരന്‍ ആയിമാറിക്കഴിഞ്ഞത് കൊണ്ടാകാം.
പതിവ് പോലെ ഡയറക്ട്ടര്‍ നേരത്തെ എഴുതിത്തന്നു ,താന്‍ കുത്തിയിരുന്നു ബൈഹാര്‍ട്ടാക്കിയ കടിച്ചാല്‍ പൊട്ടാത്ത അമിതാഭ്ബച്ചന്‍ മോഡല്‍ സാഹിത്യം വിളംബിക്കഴിഞ്ഞപ്പോള്‍ ഫാസ്റ്റസ്റ്റ് ഫിംഗര്‍ കളിക്കാന്‍ റെഡിയായി മോണിട്ടര്‍ കുത്തിത്തുളച്ചു കളയുമെന്ന ഭാവത്തില്‍ ഇരിക്കുന്ന പത്തു മത്സരാര്‍ഥികളെയും നോക്കി സുരേഷണ്ണന്‍ ചോദ്യമെറിഞ്ഞു.
“താഴെ പറയുന്ന വാക്കുകളെ യഥാര്‍ത്ഥ സിനിമാ ഡയലോഗിന്‍റെ ഓര്‍ഡറില്‍ അടുക്കി വെക്കുക”
A – ഡിസംബര്‍
B – ദാറ്റ്
C – ജസ്റ്റ്
D – ഷിറ്റ്
B – ദാറ്റ്
C – ജസ്റ്റ്
D – ഷിറ്റ്
കാനച്ചോലയില്‍ ആട് മേയ്ക്കാനും , ചില്ലുമേടയിലിരുന്നു കല്ലെറിയാനും ഒക്കെ റെഡിയായിരുന്ന ബാക്കി ഒമ്പത് പേരെയും ഞെട്ടിച്ചു കൊണ്ട് വെറും ഒന്നര സെക്കണ്ടില്‍ ജയിച്ചു വന്ന മത്സരാര്‍ഥിയെ കണ്ടു സാക്ഷാല്‍ സുരേഷ് ഗോപി പോലും ഞെട്ടി – സാക്ഷാല്‍ രഞ്ജിനി ഹരിദാസ് !
“രഞ്ജിനി ഇവിടെ”
“ഓ – ഈ പരിപാടി തോടങ്ങിയെപ്പിന്നെ നുമ്മടെ സ്റ്റാര്‍സിങ്ങര്‍ കഞ്ഞിയില്‍ പാറ്റ വീണില്ലേ, അപ്പൊ പിന്നെ അണ്ണന്‍റെ പരിപാടീ പങ്കെടുത്തു കൊടീശ്വരിയായ ശേഷം ഇനി സിനിമാ ഫീല്‍ഡും കൂടി കോളം തോണ്ടാന്നു കരുതി. ഇവിടന്ന് ഒരു കോടി കിട്ടിയാല്‍ പിന്നെ ഞാന്‍ സ്റ്റാര്‍ സിങ്ങറിലേക്കില്ല.”
“തീര്‍ച്ചയാണോ രഞ്ജിനി ?” സുരേഷ് ഗോപിയുടെ ചോദ്യം.
“ഒറപ്പ്” രഞ്ജിനിയുടെ ശബ്ദത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ കൊണ്ഫിഡന്‍സ്.
“വെല്‍ഡണ്‍ രഞ്ജിനി ഹരിദാസ് , വരൂ ഹോട്ട് സീറ്റിലേക്ക്”
“സുരെഷണ്ണാ ഒരു സംശയം ചോദിച്ചോട്ടെ , എന്തിനാ ഇത്രേം പൊക്കമുള്ള കസേര ഇട്ടിരിക്കുന്നെ” പൊക്കമുള്ള കസേര കണ്ടപ്പോള്‍ രഞ്ജിനിയുടെ ഉള്ളിലെ സംശയി തലപൊക്കി.
“അത് പിന്നെ എനിക്കിരിക്കണമെങ്കില്‍ ഒന്നൊന്നര കസേര തന്നെ വേണം ,അപ്പൊപിന്നെ അടുത്തിട്ടിരിക്കുന്ന കസേരയും അതിനോപ്പിച്ചു പൊക്കമുള്ളതാവണ്ടേ പിന്നെ ഇത് പോലെ ഇടക്കുംതലക്കും നിങ്ങളെപ്പോലെ സുന്ദരികളെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യാം.” രണ്ജിനിയെ കക്ഷത്തിലൂടെ കൈയിട്ടു ഹോട്ട് സീറ്റില്‍ കയറ്റിഇരുത്തിയശേഷം സുരേഷ്ഗോപിയും ഇരുന്നു.
“ഒഹ് – ലങ്ങനെ” ഇപ്പൊ രഞ്ജിനിക്ക് കാര്യം പുടികിട്ടി.
“എന്നാ പിന്നെ തൊടങ്ങാല്ലേ , ആദ്യത്തെ ആയിരം രൂപയുടെ ചോദ്യം. ഗുരുജി – രഞ്ജിനി റെഡിയാണ്”
“സുരേഷേട്ടാ – ഒരു മിനിറ്റ് , ഒരു കാര്യം പറയാന്‍ ഉണ്ട്” രഞ്ജിനി ഇടയ്ക്കു കയറി.
“ഉം – എന്താ”
“നല്ല സ്റ്റാന്‍ഡേര്‍ഡ് ഉള്ള ചോദ്യം ചോദിക്കണേ”
“ഉം……എങ്കില്‍ ശരി – ഇതാ ചോദ്യം”
ആദ്യ ചോദ്യം രാജ്ഞിയുടെ മുന്നിലുള്ള മോണിട്ടറില്‍ തെളിഞ്ഞു . താഴെ പറയുന്ന പഴംചോല്ല് പൂരിപ്പിക്കുക.
” – നോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ”
ഒപ്ഷന്‍സ്
A – അണ്ടി
B – ചാണ്ടി
C – പാണ്ടി
D – തെണ്ടി
B – ചാണ്ടി
C – പാണ്ടി
D – തെണ്ടി
ഉത്തരം പറയാതെ രഞ്ജിനി മോണിട്ടറില്‍ കമഴ്ന്നു കിടന്നു ചിരി തുടങ്ങി.
“രഞ്ജിനി ഉത്തരം പറയൂ” സുരേഷ്ഗോപിക്ക് കുറേശ്ശെ ദേഷ്യം വന്നു.
ഇടക്കെപ്പോഴേ ചിരിക്ക് ഇടവേള കൊടുത്തുകൊണ്ട് രഞ്ജിനി പറഞ്ഞു ” A – അണ്ടി”
കൂടുതല്‍ കൊണ്ഫിടന്‍സ് ഉണ്ടാക്കാന്‍ നിക്കാതെ സുരേഷ്ഗോപി കിട്ടിയ അവസരത്തിന് “ഗുരുജിയെ” കൊണ്ട് ഉത്തരം ലോക്ക് ചെയ്യിച്ചു – “ഉത്തരം കറക്റ്റ് !”
രണ്ടാമത്തെ ചോദ്യം ” താഴെ പറയുന്നവയില്‍ ഇറച്ചി പൊതിയാന്‍ കശാപ്പുകാര്‍ ഉപയോഗിക്കുന്ന ഇലയേത്”
ഓപ്ഷന്‍സ്
A – പുതിനയില
B – മല്ലിയില
C – കടുകിന്‍റെ ഇല
D – ചെമ്പില
രഞ്ജിനി ഒരു നിമിഷം ആലോചിച്ചു ” പുതിനയിലയും, മല്ലിയിലയും അല്ല – അത് രണ്ടും ഇറച്ചി കറി വെക്കുമ്പോള്‍ ഇടുന്നതാണ്. കടുകിന്‍റെ ഇല ക്രിസ്മസിന് പുല്‍ക്കൂടോരുക്കുമ്പോള്‍ പുല്ലിന് പകരം മുളപ്പിക്കുന്നതാണ് , അപ്പോള്‍ പിന്നെ ഉത്തരം ചേമ്പില”
B – മല്ലിയില
C – കടുകിന്‍റെ ഇല
D – ചെമ്പില
രഞ്ജിനി ഒരു നിമിഷം ആലോചിച്ചു ” പുതിനയിലയും, മല്ലിയിലയും അല്ല – അത് രണ്ടും ഇറച്ചി കറി വെക്കുമ്പോള്‍ ഇടുന്നതാണ്. കടുകിന്‍റെ ഇല ക്രിസ്മസിന് പുല്‍ക്കൂടോരുക്കുമ്പോള്‍ പുല്ലിന് പകരം മുളപ്പിക്കുന്നതാണ് , അപ്പോള്‍ പിന്നെ ഉത്തരം ചേമ്പില”
“കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ?”
“കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്”
“ഗോദ്റെജ് ചെയ്യാമോ ?”
“എന്ന് വച്ചാല്‍ ? ” രണ്ജിനിക്ക് സംശയം.
“എന്ന് വച്ചാല്‍ ലോക്ക് ചെയ്യാമോ എന്ന് , ഈ മത്സരത്തിന്‍റെ അനന്ത സാധ്യതകള്‍ മനസ്സിലാക്കി ഗോദ്രേജും ഒരു സ്പോണ്സറായി. ഫിഫ്റ്റി-ഫിഫ്റ്റി ലൈഫ് ലൈന്‍ സ്പോണ്സര്‍ ചെയ്യാന്‍ താല്‍പര്യമുണ്ടോന്നു തിരക്കാനായി ബ്രിട്ടാനിയ കമ്പനിയിലേക്ക് ആളെ വിട്ടിട്ടുണ്ട്.
“ഒഹ്..ഓക്കേ ഓക്കേ..ഗോദ്റെജ് ചെയ്തോളൂ”
“ഗുരുജി – രഞ്ജിനി പറയുന്നു , ഉത്തരം D – ചെമ്പില ആണെന്ന് , ശരിയുത്തരം – രണ്ടായിരം രൂപ സമ്മാനമായി നേടിയിരിക്കുന്നു”
ഇനി നമുക്ക് അടുത്ത ചോദ്യത്തിലേക്ക് പോകുന്നതിനു മുന്നേ ഒരു ചെറിയ ബ്രേക്ക് – ആരും പോയിക്കളയല്ലേ , രഞ്ജിനിയുടെ കൂടുതല്‍ മണ്ടത്തരങ്ങള്‍ – സോറി – മല്‍സരങ്ങള്‍ കാണാന്‍ ഉള്ളതാണ് , ദേ പോയി – ദാ വന്നു”
പല പ്രേക്ഷകരും “ദേ” പോയെങ്കിലും , പിന്നെ “ദാ” വന്നില്ല.
ബ്രേക്കിന് ശേഷം വീണ്ടും മല്‍സരം പുനരാരംഭിച്ചു.
അടുത്ത അയ്യായിരം രൂപയുടെ ചോദ്യം ” കേരള നിയമസഭയിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ എണ്ണം എത്ര? ”
A – 5
B – 20
C – 140
D – 1
B – 20
C – 140
D – 1
“ഞാന്‍ ലൈഫ് ലൈന്‍ ഉപയോഗിച്ചോട്ടെ ? ” രഞ്ജിനിയുടെ ചോദ്യം.
“ഓക്കേ – ഉപയോഗിച്ചോളൂ – ഏതു ലൈഫ് ലൈനാണ് ?”
“ഫോണ്‍ എ ഫ്രണ്ട്”
“ഓക്കേ രഞ്ജിനി ഇവിടെ തന്ന മൂന്നു സുഹൃത്തുക്കള്‍ താഴെ പറയുന്നവര്‍ ആണ്
1 – എം.ജി ശ്രീകുമാര്‍
2 – ശരത്
3 – എം.ജയചന്ദ്രന്‍
2 – ശരത്
3 – എം.ജയചന്ദ്രന്‍
“എനിക്ക് ശ്രീയെട്ടനെ കിട്ടിയാല്‍ മതി” രഞ്ജിനി പറഞ്ഞു.
“ഓക്കേ, ഗുരുജി , നമ്മുടെ രഞ്ജിനിക്ക് എം.ജി ശ്രീകുമാറിനെ ഫോണില്‍ വിളിച്ചു കൊടുക്കൂ”
ഗുരുജി ഡയല്‍ ചെയ്തു. അപ്പുറത്ത് ശ്രീക്കുട്ടന്‍ ലൈനില്‍ ഹലോ പറഞ്ഞു.
“ഹലോ എം.ജി ശ്രീകുമാര്‍. ഞാന്‍ നിങ്ങള്‍ക്കും ആകാം കൊടീശ്വരനില്‍ നിന്നും സുരേഷ്ഗോപി. നിങ്ങളുടെ സുഹൃത്ത് രഞ്ജിനി ഹരിദാസ് ഇവിടെ കളിച്ചു ഇതുവരെ രണ്ടായിരം രൂപ ഉണ്ടാക്കിയിട്ടുണ്ട്. അയ്യായിരം രൂപയുടെ ചോദ്യത്തില്‍ രണ്ജിനിക്ക് സംശയം.
“ഇത്രേം നേരം കളിച്ചിട്ട് ആകെ രണ്ടായിരം രൂപയെ ഉണ്ടാക്കിയിട്ടുള്ളൂ ? അണ്ണാ എന്തരണ്ണാ പയലുകള്‍ക്ക് ഞാന്‍ ചെയ്യുന്ന പോലെ വല്ല രണ്ടു രൂപ അമ്പതു പൈസയൊ , വല്ല നാരങ്ങാമുട്ടായിയോ ഒക്കെ കൊടുത്തു വിടാതെ ലെച്ചോം , കൊടീം ഒക്കെ കൊടുക്കാന്നു പറഞ്ഞു പറ്റിക്കണത്”
അല്‍പ്പം ഒന്ന് പതറിയെങ്കിലും സുരേഷ് ഗോപി പതുക്കെ പ്ലേറ്റ് തിരിച്ചു.
“അപ്പോള്‍ നമുക്ക് ചോദ്യത്തിലേക്ക് കടക്കാം. രഞ്ജിനിക്ക് ചോദ്യം ചോദിച്ചു ഉത്തരം കൊടുക്കുവാന്‍ 30 സെക്കന്‍ഡ് ലഭിക്കുന്നു. മണിക്കുട്ടി മണിയടി തുടങ്ങിക്കഴിഞ്ഞു – സ്റ്റാര്‍ട്ട്”
രഞ്ജിനി ചോദ്യം ചോദിച്ചു – എം.ജി ശ്രീകുമാര്‍ ഉത്തരം പറഞ്ഞു – ലീഗിന്‍റെ അഞ്ചാം മന്ത്രി , അഞ്ചാം മന്ത്രി എന്ന് കണ്ട ചാനലിലെല്ലാം നാഴികക്ക് നാല്‍പ്പതുവട്ടം കിടന്ന് അലക്കുന്നത് രഞ്ജിനി കേള്‍ക്കാറില്ലേ – ഈ നാട്ടിലൊന്നും അല്ലെ നീ ജീവിക്കുന്നേ – ഉത്തരം 5″
“ഉത്തരം A – 5″ രഞ്ജിനി.
“കോണ്‍ഫിഡന്‍റ് ?”
“കോണ്‍ഫിഡന്‍റ് – ഉറപ്പിക്കാം” രണ്ജിനിക്ക് തെല്ലും സംശയമില്ല.
“ഗുരുജി , രഞ്ജിനി പറയുന്ന ഉത്തരം A – 5 ”
അല്‍പ്പസമയത്തെ ഉദ്വേഗജനകമായ(?) ബാക്ക്ഗ്രൌണ്ട് മ്യൂസിക്കിന് ശേഷം സുരേഷ് ഗോപി അലറി “A is the right Answer – താങ്കള്‍ അയ്യായിരം രൂപ സ്വന്തമാക്കി കഴിഞ്ഞു”
ഇനിയും രസകരമായ ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും വന്നും പോയും ഇരുന്നു – അത് നിങ്ങള്‍ വായനക്കാരുടെ ഭാവനക്ക് വിടുന്നു………… ഇനി ഈ വഴിക്ക് കാണരുതെന്ന ഉദ്ദേശത്തോടെ ഏഷ്യാനെറ്റ് അറിഞ്ഞു കൊടുത്തതാണോ , സുരേഷ്ഗോപി സ്വന്തം കയ്യീന്നെടുത്തു കൊടുത്തതാണോ , അതോ പരിപാടി കണ്ടു കൊണ്ടിരിക്കുന്ന കോടിക്കണക്കിന് പ്രേക്ഷകര്‍ ബക്കറ്റ്‌പിരിവെടുത്ത് നല്‍കിയതാണോ എന്നറിയില്ല – എന്തായാലും മല്‍സരം അവസാനിച്ചപ്പോള്‍ രഞ്ജിനി ഒരു കോടി രൂപ കീശയിലാക്കിയാണ് സ്ഥലം വിട്ടത്.
0 comments:
Post a Comment