നിറങ്ങള്‍ – നിണമണിഞ്ഞ സന്ധ്യയുടെ ചുവപ്പില്‍ നി-
ന്നുണര്‍ന്നെഴുന്നെറ്റ നിശയുടെ കറുപ്പില്‍ ഇഴപിരിയവേ
ദുര്‍ബലത വാള്‍ വീശി മിന്നല്പ്പിണരുകളോടുങ്ങാതെയിനി യും
പെയ്യാത്ത മഴമേഘങ്ങളായ് വീര്‍പ്പുമുട്ടുമ്പോള്‍
ചോരപൊടിഞ്ഞ കണ്ണുകളോ , ചിതറിയ മാംസമോ
പിടയുന്ന ജീവനെയെതിരേല്‍ക്കാനീ വിളറിയ ചിരിയോ ?
കൂട്ടായ്മയുടെ കോട്ടകൊത്തളങ്ങള്‍ ചിരിക്കുന്നു-നടുക്കം
ഒരു പുതിയ കന്മഴയുടെ സീല്‍ക്കാരം പോലെ
ഉറച്ച കാലടികള്‍ – നിലതെറ്റിയോഴുകുന്ന പുഴപോലെ
കാല്‍വെപ്പുകളുടെയകലം ഒരു പിരിയന്‍ ഗോവണിയുടെ
നിലക്കാത്ത ഉയര്‍ച്ചയില്‍ പതിഞ്ഞ നാദമായ് – ദിഗന്തങ്ങള്‍
പൊട്ടുമാറുയരുമിനിയെന്നു കൊതിപ്പൂ നാമിനിയും വൃഥാ
വിറകൊണ്ട പകലുകള്‍ക്ക് വിട – ഇന്നിനിയീയടങ്ങാത്ത
നിശയുടെ വെറിയോളിപ്പിച്ച നെഞ്ചുകളുടെ വാഴ്ച തുടരാന്‍
തുടിക്കുന്ന പ്രതികാരമലറുമിടനാഴികളില്‍
ഇരകളുടെ നിലവിളികള്‍ – അതോ നെഞ്ചുറപ്പോ ?
എരിഞ്ഞടങ്ങുമ്പോള്‍ കെട്ട പകലിനെ നിണമണിയി-
ച്ചോളിമിന്നും പകലോന്‍റെ പ്രഭാപൂരമോഴിയവേ – ചുവപ്പ്
കണ്ഠനാഡി തകര്‍ത്തൊരുരിറ്റു രക്താമായ് ഒഴുകിയിറങ്ങുന്നു.
വെട്ടിപ്പിളര്‍ന്ന വിജയങ്ങള്‍ – വെന്നിക്കൊടികളുടെ
പാറുന്ന നഭസ്സിനിന്നു പുളകമണിയാനോരുപാടുകഥയുണ്ട്
അമ്പത്തൊന്നു വെറിയടയാളങ്ങളെ കീഴടങ്ങാത്ത മനസ്സെന്നു
വിളിച്ച ധീരതയ്ക്ക് മുന്നില്‍ വിറകൊണ്ട വിപ്ലവഭീരുത്വമേ
മുതലക്കണ്ണീരിന്‍ മയക്കുവെടിയുമായ് നായാടാനിറങ്ങിയ
പഴയ മാളങ്ങള്‍ പുറംതള്ളിയ കപടസാമസ്കാരികതെ
തേച്ചകത്തികള്‍ തിളങ്ങുന്ന വായ്ത്തലകള്‍ക്കുറക്കമായില്ല-
ഇനിയുമോരുപാടുണ്ട് – ഉരുളാന്‍ തലകള്‍ ബാക്കിയിനിയും.
ന്നുണര്‍ന്നെഴുന്നെറ്റ നിശയുടെ കറുപ്പില്‍ ഇഴപിരിയവേ
ദുര്‍ബലത വാള്‍ വീശി മിന്നല്പ്പിണരുകളോടുങ്ങാതെയിനി

0 comments:
Post a Comment