Ind disable
 

സ്വപ്നങ്ങള്‍ക്ക് പറയുവാനുള്ളത് ! - അഞ്ചാം ഭാഗം

0comments

ഒന്നാം ഭാഗം - http://palavattam.blogspot.com/2014/07/blog-post.html

എഞ്ചിനിയറിംഗ് കോളേജിലെ പഠിപ്പ് തീരും മുന്നേ മുംബൈ ആസ്ഥാനമായ പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ കൊച്ചി ഓഫീസില്‍ നിയമനം. അച്ഛന് തീരെ താല്‍പര്യമുണ്ടായിരുന്നില്ല ജോലിക്ക് വിടാന്‍. ‘പിന്നെ എന്നെയെന്തിനാ ഇത്രേം പഠിപ്പിച്ചേ ?’ എന്ന ചോദ്യത്തിന് മുന്നില്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒടുവില്‍ അച്ഛന്‍ അര്‍ദ്ധസമ്മതം മൂളി.

എറണാകുളം പട്ടണത്തില്‍ നിന്നകന്ന് കാക്കനാട് എന്ന സ്ഥലത്തായിരുന്നു ഓഫീസ്. ജോയിന്‍ ചെയ്യാന്‍ പോയ ദിവസം, സന്ധ്യ റിപ്പോര്‍ട്ട് ചെയ്യേണ്ട അസിസ്റ്റന്റ്റ് മാനേജര്‍ രമേശ്‌ തന്നെ, ഓഫീസിന് തൊട്ടടുത്തുള്ള ഒരു ഫ്ലാറ്റില്‍ അതെ ഓഫീസില്‍ ജോലി ചെയ്യുന്ന ലിസിക്കൊപ്പം താമസം ശരിയാക്കിക്കൊടുത്തു.

പക്ഷെ അന്നത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ജോണായിരുന്നു !

സ്വപ്നങ്ങള്‍ക്ക് പറയുവാനുള്ളത് ! - നാലാം ഭാഗം

0comments
“സുധാകരേട്ടന്‍റെ കടയാണെന്നറിഞ്ഞോണ്ട് തന്നല്ലേ അമ്മയെന്നെയിങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നെ ?” രണ്ടു കൈകളിലും വലിയ പോളിത്തീന്‍ ബാഗുകളുമായികളുമായി വന്ന അമ്മക്ക് ഡോര്‍ തുറന്നു കൊടുക്കുമ്പോള്‍ വ്യക്തമായ ദേഷ്യം സ്ഫുരിക്കുന്ന വാക്കുകളോടെ സന്ധ്യ ചോദിച്ചു.

“പിന്നല്ല്യാണ്ട്, അതിനിപ്പോ എന്താ കുഴപ്പം – അവന്‍റടുത്തൂന്നാവുമ്പോ കൃത്യമായ പണമേ എടുക്കൂ, കൂടുതല്‍ വാങ്ങില്ല്യ”

സന്ധ്യ മറുപടി പറഞ്ഞില്ലെങ്കിലും ഒരുപാട് മറുപടികള്‍ അവളുടെ ഉള്ളില്‍ ക്കിടന്നു തിളക്കുന്നുണ്ടായിരുന്നു.

സ്വപ്നങ്ങള്‍ക്ക് പറയുവാനുള്ളത് ! - മൂന്നാം ഭാഗം

0comments

ഉച്ചകഴിഞ്ഞ് രണ്ടരയോടെ പട്ടണത്തില്‍ ഗോവിന്ദമേനോന്‍ അസോസിയേറ്റ്സിന്‍റെ മുന്നിലെത്തി. ഡ്രൈവറെ വിളിപ്പിക്കാമെന്ന് അമ്മ നിര്‍ബന്ധിച്ചെങ്കിലും അത് വേണ്ടെന്നു പറഞ്ഞ് സന്ധ്യ തന്നെയാണ് കാറോടിച്ചത്.

അഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ട പാലക്കാടല്ല ഇത്. റോഡില്‍ മനുഷ്യരെക്കാളെറെ വാഹനങ്ങളാണ്. ഒരു നിമിഷം പോലും ക്ഷമയില്ലാതെ ഹോണില്‍ കൈകള്‍ ഊന്നി എവിടെക്കൊക്കെയോ തിരക്കുപിടിച്ചു പായുന്ന മനുഷ്യര്‍. ഇതിലും എത്രയോ തിരക്കേറിയ നഗരമാണ് ബാംഗ്ലൂര്‍, പക്ഷെ അവിടെ ഡ്രൈവ് ചെയ്യുക ഇത്രയും പ്രയാസകരമല്ല. ബാംഗ്ലൂര്‍ നഗരത്തിലെ ആളുകള്‍ ഇത്രയ്ക്കു അക്ഷമരല്ല, ബാംഗ്ലൂരില്‍ ഒരു ബൈക്ക് പോലും കുത്തിത്തിരുകാന്‍ മടിക്കുന്ന വിടവിലേക്ക് ഇവിടെ കാറുകള്‍ കയറ്റി നിര്‍ത്തുന്നു. സിഗ്നലില്‍ പച്ചകത്തും മുന്നേ പിന്നില്‍ നിന്ന് ഹോണടിച്ച് മുന്നില്‍ നിര്‍ത്തിയിരിക്കുന്ന ഡ്രൈവറുടെ ക്ഷമപരീക്ഷിക്കുന്നു.
 

പലവട്ടം © 2010

Blogger Templates by Splashy Templates