Ind disable
 

നിറം നഷ്ടപ്പെട്ടവര്‍

0comments


മുന്നിലുള്ള രണ്ടുപേര്‍ കൂടി കഴിഞ്ഞാല്‍ ശമ്പളം വാങ്ങാന്‍ തന്‍റെ ഊഴം – ആഹ്ലാദം കൊണ്ടോ അക്ഷമ കൊണ്ടോ സുഹറയുടെ ഹൃദയമിടിപ്പ് കൂടി. നെയ്ത്തുകമ്പനിയില്‍ ജോലിക്ക് കയറിയിട്ട് ഇന്നേക്ക് 22 ദിവസം ആകുന്നതേയുള്ളൂവെങ്കിലും “നീയും ഒരു മാസത്തെ ശമ്പളം വാങ്ങിച്ചോ” എന്ന് സദാശിവന്‍ സാര്‍ പറഞ്ഞപ്പോള്‍ അവള്‍ കുറച്ചൊന്നുമല്ല ആശ്വസിച്ചത്. ആദ്യം മനസ്സിലേക്ക് ഓടിയെത്തിയത് ഉമ്മയുടെ ക്ഷീണിച്ച മുഖം ആയിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി കട്ടിലില്‍ ഒരേ കിടപ്പ് കിടക്കുകയാണ് പാവം ഉമ്മ. പണ്ട് ആ നാട്ടിലെ ഏറ്റവും വലിയ സമ്പന്നരും പ്രതാപികളും ആയിരുന്നു സുഹറയുടെ വീട്ടുകാര്‍. –ഉമ്മയുടെ വാപ്പക്ക് കുതിരയുണ്ടായിരുന്ന കഥകളൊക്കെ പലതവണ ഉമ്മ പറഞ്ഞു സുഹറ കേട്ടിട്ടുണ്ട്. എന്നാല്‍ തന്‍റെ ബാപ്പ ആണ് നാശത്തിനു തുടക്കമിട്ടത്.

നേര്‍ത്ത തന്ത്രികള്‍

0comments


കാര്‍ പ്രധാന നിരത്തുവിട്ട് ഇടറോഡിലേക്ക് പ്രവേശിച്ചു. സ്റ്റീരിയോയില്‍ നിന്ന് പുതിയ ഏതോ അടിപൊളി ഹിന്ദി ഗാനം കാറിനെ പിടിച്ചു കുലുക്കുന്നുണ്ട് – പക്ഷെ ഹരിയുടെ മനസ്സ് ഇപ്പോഴും സൂപ്പര്‍മാര്‍ക്കറ്റില്‍ തന്നെയാണ്. അവിടേക്ക് കയറിയത് മുതല്‍ കഴിഞ്ഞ ഓരോ നിമിഷങ്ങളും ഒരു തിരശ്ശീലയില്‍ എന്നോണം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു അയാള്‍.. . ഇടക്കെപ്പോഴോ ഓര്‍മ്മകളുടെ കേട്ടുപൊട്ടിയപ്പോള്‍ ഇടത്തു വശത്തിരികുന്ന ദിവ്യയെ അയാള്‍ പാളി നോക്കി. സാധാരണയിലും വലിപ്പമുള്ള വാനിറ്റി ബാഗില്‍ പാട്ടിന്‍റെ  താളത്തിനനുസരിച്ച് അവളുടെ വിരലുകള്‍ നൃത്തം ചെയ്യുന്നുണ്ട്.

കടവുളേ....ഇത് നാങ്ക താങ്ങ മുടിയലൈ......!

0comments

 

പലവട്ടം © 2010

Blogger Templates by Splashy Templates