പതിവു പോലെ ജോലി കഴിഞ്ഞ് വൈകി വീട്ടിലെത്തിയ പിതാവ് ഉറങ്ങാതെ തന്നെ കാത്തിരിക്കുന്ന അഞ്ചു വയസുള്ള മകനെ കണ്ട് അമ്പരന്നു.
"എന്താ മോനെ ഇത്ര സമയം ആയിട്ടും നീ ഉറങ്ങിയില്ലേ"
"ഇല്ലച്ചാ , ഞാന്‍ അച്ഛനെ കാത്തിരിക്കുകയായിരുന്നു" മകന് മറുപടി പറഞ്ഞു.
"എന്തിന് ?" അച്ഛന്റെ ശബ്ദത്തില്‍ നീരസം ഉണ്ടായിരുന്നു.
"ഞാന്‍ അച്ഛനോട് ഒരു കാര്യം ചോദിക്കട്ടെ?" നിഷ്കളങ്കമായി ആ മകന് ചോദിച്ചു.
അച്ഛന് പുരികം ചുളിച്ചു കൊണ്ട് ആ പിഞ്ചു മുഖത്തേക്ക് നോക്കി " ങ്ങും "
"ഒരു മണിക്കൂര്‍ ജോലി ചെയ്താല്‍ അച്ഛന് എത്ര രൂപ സമ്പാദിക്കും ?"
"നൂറു രൂപ" തെല്ലോമ്പരപ്പോടെ - എന്നാല്‍ ഒട്ടോന്നഭിമാനത്തോടെ ആ പിതാവ് പ്രതിവചിച്ചു.
"എന്നാല്‍ ഒരു അമ്പത് രൂപ എനിക്ക് തരാമോ അച്ഛാ ?"
"പോടാ...പോയ് കിടന്നുറങ്ങടാ..." അച്ഛന് ദേഷ്യം കൊണ്ട് വിറച്ചു. ഒരു അഞ്ചു വയസ്സുകാരനില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യം.
ആ കുഞ്ഞു മുഖം വിളറി വെളുത്തു. കണ്ണുകളില്‍ കണ്ണുനീര് ഉരുണ്ടു കൂടി ചാലുകള്‍ ആയി താഴോട്ടോഴുകി. കുനിഞ്ഞ മുഖത്തോടെ ദൃഷ്ടികള്‍ അച്ഛന്റെ നേരെ തിരിച്ചു കൊണ്ട് അല്പസമയം നിന്ന ശേഷം അവന് കിടപ്പു മുറിയിലേക്കോടി. കഴുത്തില്‍ ഇറുകിക്കിടന്ന ടൈ ഊരിയെടുത്തു കൊണ്ട് ഡ്രസ്സ് മാറ്റാനായി അയാള്‍ അകത്തേക്ക് നടന്നു.
അയാള്‍ കിടക്കാന്‍ ആയി ബെഡ്റൂമില്‍ എത്തിയപ്പോഴും മകന് ഉറങ്ങിയിരുന്നില്ല.ചരിഞ്ഞു കിടന്നു എങ്ങലടിക്കുന്ന കുഞ്ഞു മകന്റെ സമീപത്ത് പിതാവ് ചേര്‍ന്നു കിടന്നു. അയാള്‍ക്ക് സങ്കടം തോന്നി. പാവം കുഞ്ഞ് - താന്‍ ഒരുപാട് ദേഷ്യപ്പെട്ടു.
"മോനെ..." അയാള്‍ മൃദുവായ ശബ്ദത്തില്‍ സ്നേഹം നിറച്ച് അവനെ വിളിച്ചു.
"ഊം.." കുഞ്ഞ് അച്ഛന്റെ നേരെ തിരിഞ്ഞു നോക്കി.
"ഞാന്‍ നിനക്ക് അമ്പത് രൂപ തരട്ടെ ?" എഴുന്നേറ്റ് ഡ്രസ്സിംഗ് ടേബിളില്‍ നിന്നും പേര്‍സെടുത്ത് അതില്‍ നിന്നും അമ്പതിന്റെ ഒരു നോട്ടെടുത്ത് അയാള്‍ അവനു നേരെ നീട്ടി.
കട്ടിലില്‍ നിന്നും ചാടിയെഴുന്നേറ്റ കുഞ്ഞ് അയാളുടെ കയ്യില്‍ നിന്നും ആ അമ്പതു രൂപ വാങ്ങി, എന്നിട്ട് ധൃതിയില്‍ അവന്റെ സ്കൂള്‍ ബാഗ് എടുത്തു തുറന്ന് അതില്‍ നിന്നും ഒരു ചെറിയ കവര്‍ പുറത്തെടുത്തു അതിലുണ്ടായിരുന്ന കുറെ ചില്ലറ നാണയങ്ങളും , ഒന്നിന്റെയും രണ്ടിന്റെയും നോട്ടുകളും കിടക്കയിലേക്ക് കുടഞ്ഞിട്ടു. അച്ഛന് വീണ്ടും ദേഷ്യം വന്നു.
"ഇത്രയും പണം കൈയില്‍ വച്ചിട്ടാണോ നീ വീണ്ടും എന്നോടു പണം ആവശ്യപ്പെട്ടത് ?" അയാള്‍ ദേഷ്യത്തോടെ ചോദിച്ചു.
മകന് മറുപടി പറയാതെ മുഖം താഴ്ത്തി നിന്നു.
"പറയെടാ..എന്തിനാ നിനക്കിത്രയും പണം ?" അച്ഛന് ദേഷ്യത്തോടെ ചോദിച്ചു.
അയാള്‍ നല്കിയ അമ്പത് രൂപ ഉള്‍പ്പെടെ അവന്റെ കയ്യില്‍ ഉണ്ടായിരുന്ന മുഴുവന്‍ പണവും ഇരു കൈകളിലും വാരിപ്പിടിച്ച് അയാള്‍ക്കു നേരെ നീട്ടിക്കൊണ്ടു ഇടറുന്ന ചെറു ശബ്ദത്തില്‍ ആ കുഞ്ഞ് പറഞ്ഞു.
"അച്ഛാ - ഇത് നൂറു രൂപയില്‍ കൂടുതല്‍ ഉണ്ട്. ഇത് ഞാന്‍ അച്ഛനു തന്നാല്‍ നാളെ രാത്രി അച്ഛന് ഒരു മണിക്കൂര്‍ നേരത്തെ വന്നു എന്റെ കൂടെ അത്താഴം കഴിക്കുമോ?"
പൊടുന്നനെ അവിടെ നിശബ്ദത തളം കെട്ടി. ആ ചോദ്യത്തിന് മറപടി നല്കാന് ആവാതെ ആ പിതാവിന്റെ ചുണ്ടുകള്‍ വിറച്ചു. മകനടുത്തെക്ക് നടന്നു ചെന്ന് അയാള്‍ അവനെ കെട്ടിപ്പിടിച്ചു.
"വരുമോ അച്ഛാ" വീണ്ടും ആ കുഞ്ഞ് ചോദിച്ചു.
"വരാം മോനെ - ഇനിയെന്നും അച്ഛന് മോനോടോപ്പം രാത്രി ഭക്ഷണം കഴിക്കാം." ഇത്തവണ അയാളുടെ ശബ്ദത്തില്‍ കാര്‍ക്കശ്യത്തിനു പകരം ഉണ്ടായിരുന്നത് വാത്സല്യമായിരുന്നു.
കിടക്കയില്‍ മകനെ ചേര്‍ത്തു കിടത്തി അവന്റെ മുടിയിഴകളിലൂടെ വിരലുകള്‍ ഓടിക്കുമ്പോള്‍ താന്‍ ഇത് വരെ നേടിയ സമ്പാദ്യങ്ങളെ കുറിച്ച് അയാള്‍ ചിന്തിച്ചു. അയാള്‍ക്ക് സംതൃപ്തി പകരാന്‍ മതിയാവോളം ഒരിക്കലും സമ്പത്തിന്റെ കോളങ്ങള്‍ നിറഞ്ഞിരുന്നില്ല. എന്നാല്‍ ആ കുഞ്ഞിനു ചൂട് പകര്‍ന്നു കൊണ്ട് വെറുതെ കിടക്കുമ്പോള്‍ ആഗ്രഹിച്ചതിലും, അര്‍ഹിച്ചതിലും ഏറെ സമ്പന്നനായി താനെന്ന തോന്നലില്‍ അയാളുടെ മനസ്സ് നിറഞ്ഞു.
കടപ്പാട് : റേഡിയോ വോയിസ് ,ബഹ്റൈന്‍ അവതാരകന് പരിപാടിക്കിടെ പ്രതിപാദിച്ച മുന്‍പെങ്ങോ കേട്ടുമറന്ന നുറുങ്ങു കഥക്ക്.....
17 comments:
ithu jeevithaanubhavam aano shihaabee chichu mol aano ithinte prechodanam ethaayalum kannu nirayichu nannayi ezhuthy
ഹൊ ഷിഹാബ് ഭായി
വളരെ അരര്ത്ഥമുള്ള വിവരണം,
ശെരിയാണ് പണം എന്നും മനുഷ്യന് മതിയവുനില്ലാ, ചിവതനിലവഅരം മറ്റുള്ളവനെക്കാള്‍ മുകളില്‍ എത്താന്‍ എന്നും നാം നെട്ടൊടമോടുന്നു,
അതില്‍ നമുക്ക് മാത്രമല്ല , അവരുടെ കുടുബങ്ങള്കും പലതും നഷ്ടമാകുന്നു
ഭാവുകങ്ങള്‍
ചിച്ചു മോള്‍ക്ക് അങ്ങിനെ ഒരു പരാതി പറയാനുള്ള അവസരം ഇത് വരെ ഞാന്‍ കൊടുത്തിട്ടില്ല സാജിദ(?) ത്താ....:)
നന്ദി സോനു........:)
very nice ...
ശരിയായ സമ്പാദ്യം.
കണ്‍സപ്റ്റ് നന്നായിട്ടുണ്ട്.
എഴുത്തിന്റെ ശൈലിലിയില്‍ ഒന്ന് കൂടി ശ്രദ്ധിക്കണം എന്ന് തോന്നുന്നു. നന്ദി.
നന്ദി ഷാനു,ജാസ്,ഹംസ..........നിങ്ങളുടെ വിലയേറിയ അഭിപ്രായ-നിര്‍ദേശങ്ങള്‍ക്ക്........
ആധുനിക ലോകത്തില്‍ മണിക്കൂറുകള്‍ക്കു വിലപേശി സമ്പാദിക്കുന്ന നാം ആ സമ്പാദ്യം ഓഹരി വിപണിയില്‍ നിന്നും ഇരട്ടിപ്പിച്ച്, അതുകൊണ്ട് കൂടുതല്‍ ലാഭകരമായ ഓഹരികള്‍ തേടി അലയുമ്പോള്‍ നാം അറിയുന്നോ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ബാല്യ കാല കുസൃതികള്‍ ഈ സമ്പാദ്യമുപയോഗിച്ചു തിരിച്ച് വാങ്ങാനാവില്ലെന്ന യാഥാര്‍ത്ഥ്യം?
ചിന്തോദ്ദീപകമായ നോട്ട് , മുന്‍പ് വായിച്ചിട്ടുള്ളതാണെങ്കിലും ഓരോ തവണയും ഈ വായന ഒന്നു ചിന്തിപ്പിക്കുന്നത് തന്നെ...
മുന്‍പ് വായിക്കുകയോ, കാണുകയോ, ചെയ്തിട്ടുണ്ട്,,,,,എങ്കിലും ഇതിനി ഒരു നുരാ വര്‍ത്തി വായിച്ചാലും ....വിണ്ടും വായിക്കാനും ഒന്ന് കണ്ണ് നിറക്കാനും വകുപ്പ് ഉണ്ട് .....ഇനിയും പ്രതീക്ഷിക്കുന്നു ...എല്ലാ ഭാവുകങ്ങളും നേരുന്നു .
കൊള്ളാം!
കാത്തിരിക്കാന്‍ ആരുമില്ലാത്ത എല്ലാ പ്രവാസിയുടെയും ഒരു സ്വപ്നം,
അവധിക്കാലം അല്പം കിട്ടുപോള്‍ പിന്നെ ഈ സ്വപ്നങ്ങള്‍ ഒന്ന് കാണാതെ തിരക്കിന്റെ മൂര്‍ധന്യാവസ്തയില്‍ ആയിരിക്കും
ഈ അധുനികതയില്‍ മുങ്ങിപൊങ്ങി ജീവികുന്ന നമുക്ക് ഇന്ന് നമ്മുടെ ബന്ദങ്ങളുടെ വിലയറിയില്ലാ
പക്ഷെ നാം ആടമ്പരങ്ങള്ക് വലിയ വിലകൊടുക്കുകയും ചെയ്യുന്നു
ഷിഹാബ് ഭായി ഭാവുകങ്ങള്‍
നന്ദി റസാക്ക് ഭായി,മുഹമ്മദ് റഫീക്ക്,വാഴ,റഷീദ് ഭായി,ഷാജു.........:)
നല്ല പോസ്റ്റ് ..
good one... but I have read d same story b4... English version of dis.. n mother was d role played instead of father in dat....
very reality....
ഹൃദയത്തിൽ തൊടുന്ന വരികൾ
Post a Comment