എന്‍റെ മനസ്സ് -
കാറും കോളും നിറഞ്ഞ
ദുസ്വപ്നങ്ങളുള്ള രാത്രിയാണ്.
ഞാന്‍ നിന്നെ സ്നേഹിച്ചത്
ഒരു സ്വപ്നത്തിലേക്കുള്ള ദൂരം.
ഞാന്‍ നിന്നെ വെറുത്തത്
ഒരു ദുരന്തത്തിലെക്കുള്ള അകലം
കെട്ടുപിണഞ്ഞ സത്യങ്ങള്‍
മിഥ്യയുടെ മുഖം മൂടിയണിഞ്ഞ്,
പിന്നിലായതറിയാതെ
കാലത്തിലേക്കുള്ള ദൂരം .
ഒരാത്മബന്ധം സടകുടഞ്ഞെഴുന്നെല്‍ക്കുന്ന
അന്ത്യയാമത്തിന്‍റെ മാറില്‍
ഒരുള്‍പ്പുളകം ആവാഹിച്ചത്
കണ്ണിലെഴുതിയ സ്വപ്നത്തിന്‍റെ സുഗന്ധം.
സുഭഗമായ സങ്കടത്തിന്‍റെ
ചിതറിയ വെളിച്ചമേകിയ
പകലെന്ന സത്യത്തെ മറച്ച കൂരിരുളിനെ
പ്രണയിക്കാന്‍ കൊതിച്ചത് വാക്കുകള്‍.
വാഗ്വാദങ്ങള്‍ നിലംപരിശാക്കിയ
ശക്തിയുടെ നാമ്പുകളെ സന്നിവേശിപ്പിച്ച്,
മൃത്യുവിന്‍റെ വടുക്കളെ പിരിയാതെ
നൃത്തമാടുന്ന നിത്യതയുടെ അധരങ്ങള്‍.
ഒരു സ്നേഹഗാനത്തിന്‍റെ ഇഴയോത്ത
ശ്വാസങ്ങള്‍ ഒരു ലഹരിയായ്
ഊഷരതയായ് - ഓര്‍മ്മകള്‍ക്ക്
ചരമഗീതം പകരുന്ന കൊടുംകാറ്റിന്‍റെ ശാന്തതയായ്
നിന്നധരങ്ങളില്‍ എനിക്കേകാന്‍ പകര്‍ന്നോരാ
മധുവുണ്ട് - ഞാന്‍ എന്‍ പ്രണയം മറന്ന
കിനാവുകളെ പുല്‍കിയോടുങ്ങാന്‍
പ്രേമമായെന്നില്‍ നിറയാന്‍ ഒരു വേള !
5 comments:
ആശംസകൾ..
മനൊഹരമീ മനസ്സിന്‍ സഞ്ചാര പഥങ്ങള്‍ ;ഭാവുകങ്ങള്‍
ഷിബൂസ്...തുടരുക ഈ പ്രയാണം!
ശിഹാബ്‌ചേട്ടാ..നന്നയിട്ടുട്.....ഇനിയും എഴുതുക.ആശംസകള്‍
ഷിഹാബ് നല്ല വരികള്‍....ഇനിയും എഴുതുക....
Post a Comment