സത്യം പറഞ്ഞാല്‍ ഈ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന് പറയുന്ന മനുഷ്യനെ എനിക്ക് ഒട്ടും ഇഷ്ടമല്ല. ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറികളുടെ എണ്ണത്തില്‍ അര്‍ദ്ധ സെഞ്ചുറി തികക്കാന്‍ വെറും രണ്ടെണ്ണം കൂടി മതിയെന്നുള്ളത് കൊണ്ടോ, അര്‍ദ്ധ സെഞ്ചുറികളുടെ എണ്ണത്തില്‍ സെഞ്ചുറി തികക്കാന്‍ വെറും ആറെണ്ണം കൂടി മതിയെന്നുള്ളത്കൊണ്ടോ അല്ല. ഏകദിനത്തില്‍ പതിനെണ്ണായിരം റണ്‍സ് നേടാനോക്കെ ഏതു പോലീസുകാരനും പറ്റും. ടെസ്റ്റില്‍ പതിനയ്യായിരം റണ്‍സ് എന്ന നേട്ടത്തിനടുത്തെത്തുന്നതും ഭൂലോക കാര്യം ഒന്നും അല്ല. സച്ചിന്‍ തിളങ്ങുമ്പോള്‍ ഇന്ത്യ തോല്‍ക്കും എന്ന് കേട്ടിട്ടില്ലേ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിനെ ഒറ്റയ്ക്ക് തോളിലേററുന്നു എന്നൊക്കെ വിവരമില്ലാത്തവര്‍ പറയും. കളിക്കളത്തില്‍ മാന്യതയുടെ പ്രതീകം എന്നൊക്കെ പറയുന്നത് എന്‍റെയും ,ഹര്‍ഭജന്‍റെയുമൊക്കെ ഡീസന്‍സി കാണാത്ത കണ്ണുപോട്ടന്മാര്‍ ആണെന്നെ ഞാന്‍ പറയൂ. വലിയ കോടീശ്വരന്‍ ആണെന്നുള്ള എന്തൊരു അഹംഭാവം ആണ് അങ്ങേരുടെ മുഖത്തെന്ന്‍ ഒറ്റ നോട്ടത്തില്‍ ഏതു പൊട്ടക്കണ്ണനും മനസ്സിലാകും. തെണ്ടിപിള്ളാരെ സഹായിക്കുന്നതൊക്കെ വെറും ജാടയാണെന്നേ. ക്രിക്കറ്റ് ചരിത്രത്തില്‍ തന്‍റെയൊപ്പം നിര്‍ത്താവുന്ന കളിക്കാരന്‍ എന്ന് ആ ബ്രാഡ്മാന്‍ പറഞ്ഞതൊക്കെ ചുമ്മാ പത്രക്കാര്‍ ഉണ്ടാക്കിയ കള്ളക്കഥകള്‍ ആണെന്നെ. ക്രിക്കറ്റ് പുസ്തകങ്ങളില്‍ പറഞ്ഞിട്ടുള്ള എല്ലാ ഷോട്ടുകളും , പറയാത്ത ഷോട്ടുകളുംഒക്കെ കളിക്കാന്‍ അങ്ങേര്‍ക്ക് മാത്രമല്ല എനിക്കും പറ്റും. അല്ലെങ്കിലും കോച്ചിംഗ് ക്യാമ്പില്‍ പല പ്രാവശ്യം ഞാന്‍ ചില ഷോട്ടുകള്‍ കളിക്കേണ്ടത് എങ്ങനെയെന്നു കാണിച്ചു കൊടുക്കുമ്പോള്‍ ആ മുഖം നന്ദി കൊണ്ട് തുടുക്കുന്നത് നിങ്ങള്‍ ആരും കണ്ടിട്ടില്ലല്ലോ?.
ഞാന്‍ വെള്ളം കൊണ്ട് പോയി കൊടുക്കുന്നത് കൊണ്ടല്ലേ ഇന്ത്യ ഇങ്ങനെ ജയിച്ചു കയറുന്നത് - അല്ലാതെ ആ ധോണിയുടെ ക്യാപ്ടന്‍സിയുടെ മിടുക്ക് കൊണ്ടാണെന്ന് നിങ്ങള്‍ കരുതിയോ ? യുവരാജ് സിങ്ങും, സുരേഷ് റെയ്നയും ഒക്കെ ഗംഭീരമായി ബാറ്റ് ചെയ്യുന്നതും മറ്റാരുടെയും ഉപദേശത്തിന്‍റെ കഴിവ് കൊണ്ടല്ല. പിന്നെ എന്നെ ടീമില്‍ ഇറക്കി കളിപ്പിക്കാത്തത് എന്താണെന്ന്‍ നിങ്ങള്‍ കരുതി ? ധോണിക്ക് പേടിയാണ് - എനിക്കെങ്ങാനും വല്ല പരിക്കും പറ്റിയാല്‍ പിന്നെ വെള്ളം കൊണ്ട് കൊടുക്കാനും, കോച്ചിംഗ് കൊടുക്കാനും വേറെ ആരാ ഉള്ളത്. പിന്നെ ആ ബംഗ്ലാദേശുമായിട്ടുള്ള കളിയില്‍ ഞാന്‍ റണ്‍സ് വിട്ടു കൊടുത്തകാര്യം - ഒന്നാമത് ബംഗ്ലാദേശ് പാവങ്ങള്‍ -പിന്നെ കുറച്ചു റണ്‍സ് എടുത്തില്ലെങ്കില്‍ മറുപടി ബാറ്റിങ്ങിനിറങ്ങാന്‍ നമുക്കൊരു ത്രില്‍ വേണ്ടേ. അത് മനസ്സിലാക്കാതെ ആ മണ്ടന്‍ ധോണി എന്നെ അടുത്ത കളിയില്‍ ഇറക്കിയില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് ആയി വെറുതെ ആ ഗ്യാരി കിര്‍സ്ട്ടനെ ഒക്കെ കൊണ്ട് വന്നു കാശ് കളയേണ്ട എന്ന് ഞാന്‍ പലവട്ടം പറഞ്ഞതാ -കേള്‍ക്കണ്ടേ. അല്ല- അത് ഒരു കണക്കിന് നന്നായി - ഞാന്‍ ആണ് ഇവന്മാരെ ഒക്കെ പരിശീലിപ്പിക്കുന്നത് എന്നറിഞ്ഞാല്‍ വല്ല ഒസ്ട്രെലിയക്കാരും എന്നെ കോച്ചാവാന്‍ എങ്ങാനും വിളിച്ചാല്‍ പിന്നെ ബുദ്ധിമുട്ടാവില്ലേ ? റിക്കി പോണ്ടിംഗ് ഒക്കെ പറഞ്ഞാല്‍ എങ്ങനാ നോ എന്ന് പറയുക ?
ഞാനും ,അമ്മയും കൂടി അമ്പലത്തില്‍ വഴിപാടു നടത്തികളയുന്ന കാശ് ഉണ്ടായിരുന്നെങ്കില്‍ പാവപ്പെട്ട പത്തഞ്ഞൂറു കുടുംബങ്ങളെ സഹായിക്കായിരുന്നു എന്നൊക്കെ അസൂയാലുക്കള്‍ പറഞ്ഞു നടക്കുന്നുണ്ട്. എനിക്ക് ജാഡയാണ് എന്ന് പറയുന്നവന്മാരോട് എനിക്കൊന്നെ പറയാനുള്ളൂ - ജാടയില്ലെങ്കില്‍ പിന്നെ എന്ത് ക്രിക്കറ്റ്താരം. രാഹുല്‍ ദ്രാവിഡിനെയും ,സച്ചിനെയും, കുംബ്ലെയെയും,സേവാഗിനെയും ഒക്കെ കണ്ടിട്ടില്ലേ - എന്താ ജാഡ - എന്നാല്‍ വല്ല കഴിവും ഉണ്ടായിട്ടാണോ?
കളിക്കളത്തില്‍ ബാറ്റു കൊണ്ട് മാത്രം അല്ല- കൈ കൊണ്ടും നല്ല അസ്സല്‍ തല്ലു കൊള്ളാന്‍ എനിക്ക് കഴിയും എന്ന് ഞാന്‍ തെളിയിച്ചില്ലേ ? ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ - എന്തിനു ലോക ക്രിക്കറ്റില്‍- ആര്‍ക്കുണ്ട് അത്രേം യോഗ്യത ? അന്ന് തല്ലു കൊണ്ടാതല്ല- മുഖം കൊണ്ട് അടി തടുത്തതാണെന്ന് എത്ര മണ്ടന്മാര്‍ക്ക് മനസ്സിലായി. പിന്നെ കരച്ചില്‍ അഭിനയിച്ചത് ആ പ്രീതിചേച്ചി ഒന്ന് നല്ലോണം കേട്ടിപ്പിടിച്ചോട്ടെ എന്ന് കരുതിയല്ലേ ?
ക്രിക്കറ്റ് കളിക്കാന്‍ നന്നായി അറിയാമെങ്കിലും ഡാന്‍സ് കളിക്കാന്‍ എനിക്ക് ഒട്ടും അറിയില്ലട്ടോ - പ്രത്യേകിച്ച് ഈ സിനിമാ നടിമാര്‍ എന്നൊക്കെ കേട്ടാലേ എനിക്ക് അലര്‍ജിയാ- നമ്മള്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കാതെ അവളുമാരോടോത്ത് കറങ്ങി നടന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ കാര്യം കട്ടപ്പൊകയാവില്ലേ?. എന്തായാലും ഇത്തവണ ഇന്ത്യ ലോകകപ്പില്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുമെങ്കില്‍ അതെന്‍റെ ഒരൊറ്റയാളുടെ മിടുക്കാണെന്ന് നിങ്ങള്‍ ഇനിയെങ്കിലും മനസ്സിലാക്കണം . ആര്‍ക്കെങ്കിലും എന്തെങ്കിലുമൊക്കെ തെറ്റിധാരണകള്‍ ഉണ്ടായിരുന്നെങ്കില്‍ അത് ഇപ്പോള്‍ മാറിയില്ലേ ?. അപ്പോള്‍ നമുക്ക് ഏപ്രില്‍ രണ്ടാം തീയതി മുംബൈയില്‍ വച്ച് കാണാം. (ചിലപ്പോള്‍ ധോണി കപ്പു ഏറ്റുവാങ്ങാന്‍ എന്നെ പറഞ്ഞു വിട്ടേക്കും - ഞാന്‍ പറ്റില്ലെന്ന് പറയും കേട്ടോ- ആരും ഒന്നും വിചാരിക്കരുത്-ഈ പബ്ലിസിറ്റിയില്‍ ഒന്നും എനിക്ക് ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ടാ)

8 comments:
ഇന്ത്യ ജയിച്ചത് മറ്റാരുടെയും മിടുക്കുകൊണ്ടല്ല ....നാല്പതഞ്ചാമത്തെ ഓവറില്‍ ഞങ്ങടെ ഗോപുമോന്‍ കൊടുത്ത വെള്ളം കുടിച്ചിട്ടാ ...അല്ലേല്‍ കാണാരുന്നു .....!
ഇത് കണ്ടിട്ട് തുള്ളി ചാടി ഇനി വീണ്ടും അമ്മ മെഴുകുതിരി കത്തിക്കണ്ട.....ചക്ക വീണാല്‍ എല്ലായിപ്പോഴും മുയല്‍ ചാവാറില്ല..:)
നല്ല എഴുത്ത് ശിഹാബ്...അഭിനന്ദനങ്ങള്‍..
oho appo athaanu kaaryam alle?
ha ha ha
ഹ ഹാ... അങ്ങേര് ഇത് വായിച്ചാൽ തീർച്ചയായും ഓടി വരും ഈ മനസ്സറിയുന്ന യന്ത്രം വല്ലതും ഉണ്ടോ ഷിഹാബേന്നും ചോദിച്ച്.. ഉറപ്പാ...
കലക്കൻ എഴുത്ത്... അഭിനന്ദനങ്ങൾ
ഒരു കളികളിക്കാന്‍ തന്നെ കൂടോത്രം ചെയ്യേണ്ടി വന്നു എന്നാ കേട്ടത് പാവം ഗോപു മോന്‍! :)
കൊള്ളാം!
നന്ദി ഹനീ,ഗുലു,ലാലാപ്പീ,നജീ,മജീദ് ഭായ്........
ആറ്റുകാലമ്മയും ചാവറയച്ചനും ഒരുമിച്ച് ചൊരിയുകയല്ലേ
Post a Comment