Ind disable
 

കൈക്കൂലി

പാതിരാക്ക് കുടിച്ചു മത്തനായി പള്ളിയിലെ നേര്‍ച്ചക്കുറ്റിയില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിക്കുകയാണ് മത്തായി. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒരറ്റത്ത് ടാര്‍ പറ്റിച്ച ഈര്‍ക്കില്‍ കൊണ്ട് ഭണ്ടാരത്തിനകത്തിട്ടു തോണ്ടിയിട്ടും നോട്ടോന്നും അതില്‍ ഒട്ടിപ്പിടിക്കുന്നില്ല. ഒടുവില്‍ ക്ഷമ നശിച്ചപ്പോള്‍ മത്തായി അറ്റകൈ പ്രയോഗിച്ചു -കര്‍ത്താവിനെ കൈക്കൂലി കൊടുത്തു പാട്ടിലാക്കാം.

"കര്‍ത്താവേ - എന്നെ കളിപ്പിച്ചു കണ്ടു നിന്ന് രസിക്കുകയാണല്ലേ ? എന്നാല്‍ ശരി - നമുക്ക് ഫിഫ്റ്റി ഫിഫ്റ്റി ആക്കാം. കിട്ടുന്നതില്‍ പാതി കര്‍ത്താവിന് . നൂറു രൂപ കിട്ടിയാല്‍ അമ്പതു കര്‍ത്താവിന് -അമ്പതു എനിക്ക് - സമ്മതമാണോ ?"

കര്‍ത്താവില്‍ വിശ്വാസമര്‍പ്പിച്ച് വീണ്ടും മത്തായി പണി തുടര്‍ന്നു . അടുത്ത ഉദ്യമത്തില്‍ തന്നെ ഒരു അമ്പതിന്‍റെ നോട്ട് ഈര്‍ക്കിലില്‍ പറ്റിപ്പിടിച്ച് പുറത്തേക്ക് വന്നു . ഇത് കണ്ടു മത്തായി.

"കള്ളാ - അമ്പത് എടുത്തിട്ടാണല്ലേ തന്നത്........"

കിട്ടിയ അമ്പതും പോക്കറ്റിലിട്ടു മത്തായി വീട്ടിലേക്കു നടന്നു.

1 comments:

Unknown said...

ഹ ഹ ഹ...അങ്ങനെ മത്തായിയെ പറ്റിക്കാന്‍ ആരും നോക്കണ്ട...

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates