ലോകത്തിലെ കോടിക്കണക്കിന് മുസ്ലിംകള് പ്രാര്‍ത്ഥനയ്ക്ക് മുഖം തിരിക്കുന്ന പരിശുദ്ധ കഅ്ബ സന്ദര്‍ശിക്കാന്‍ സര്വ്വശക്തന് തുണച്ചു. സൗദി അറേബ്യയില്‍ വന്നിട്ട് രണ്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും ,ഇതിനിടെ രണ്ടു തവണ ജിദ്ദ സന്ദര്‍ശിച്ചിട്ടും എന്തോ മക്ക സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ചിത്രത്തിലും വീഡിയോയിലും മാത്രം കണ്ടിട്ടുള്ള പുണ്യാലയത്തിന്റെ ആദ്യ ദര്‍ശനം മനം കുളിര്‍പ്പിക്കുന്ന അനുഭവം തന്നെ ആയിരുന്നു. ഭക്തിയുടെ മൂര്ധന്യത്തെക്കാള് അവിശ്വസനീയതയുടെ അമ്പരപ്പായിരുന്നു മുന്നിട്ടു നിന്നത്. പിന്നെ അത് മനസ്സ് നിറയുന്ന സന്തോഷമായി മാറി. വെള്ളിയാഴ്ച ആയിരുന്നിട്ടും തിരക്ക് താരതമ്യേന കുറവായിരുന്നത് സ്വസ്ഥമായ മനസ്സോടെ അല്പനേരം ധ്യാനനിരതനാവാന്‍ അവസരം നല്കി.
ഉംറയുടെ കര്‍മ്മങ്ങള്‍ തൃപ്തികരമായി അനുഷ്ടിച്ചു പുണ്യാലയത്തോട് യാത്ര പറയുമ്പോള്‍ മനസ്സ് ഇനിയും അതിന്റെ ചാരത്തണയാന്‍ കൊതിക്കുകയായിരുന്നു.
ഉംറയുടെ കര്‍മ്മങ്ങള്‍ തൃപ്തികരമായി അനുഷ്ടിച്ചു പുണ്യാലയത്തോട് യാത്ര പറയുമ്പോള്‍ മനസ്സ് ഇനിയും അതിന്റെ ചാരത്തണയാന്‍ കൊതിക്കുകയായിരുന്നു.
2 comments:
സുഹൃത്തേ ,ഞാന്‍ ഗൂഗിളില്‍ ഒരു ചിത്രം തപ്പിയപ്പോള്‍ യാദൃശ്ചികമായി എത്തിപ്പെട്ടതാണ് ഇവിടെ , താങ്കളില്‍ നല്ല എഴുത്തുകാരനെ കാണുന്നു , ഇത് നാലുപേര്‍ കാണുകയും അഭിപ്രായം പറയുകയും ചെയ്യണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു ,അതിനു മറ്റു ബ്ലോഗുകള്‍ സന്ദര്‍ശിച്ചു നോക്കുകയും ജാലകം, ചിന്ത പോലുള്ള അഗ്രിഗേറ്ററുകളില്‍ താങ്കളുടെ ബ്ലോഗു രെജിസ്റ്റര്‍ ചെയ്യുകയും ആവാം ..ആശംസകളോടെ.
എഴുതുക.. പങ്കുവെക്കുക.. അഭിനന്ദനങ്ങൾ…
Post a Comment