Ind disable
 

വെള്ളം കുടിക്കൂ ആരോഗ്യത്തോടെ ജീവിക്കൂ


ജപ്പാന്‍കാരുടെ ആരോഗ്യശീലങ്ങള്‍ പ്രസിദ്ധങ്ങളാണ്.

മനുഷ്യന്‍റെ ആയുസ്സ്‌ യഥാര്‍ത്ഥത്തില്‍ 120 വര്‍ഷങ്ങള്‍ ആണെന്നാണ് പറയപ്പെടുന്നത്‌.

എന്നാല്‍ ഈ കാര്യം മിക്കപ്പോഴും സത്യമാകുന്നത് ജപ്പാന്‍കാരുടെ കാര്യത്തില്‍ മാത്രം ആണ്.

ഇതിനു കാരണം മറ്റു രാജ്യക്കരുടെതില്‍ നിന്ന് വ്യത്യസ്തമായി അവര്‍ പിന്തുടരുന്ന ആചാര രീതികളോ ജീവിത രീതികളോ ആണെന്നത് തര്‍ക്കമില്ലാത്ത സത്യം ആണ്.

രാവിലെ ഉണര്‍ന്നെഴുന്നെറ്റ്‌ വെറും വയറ്റില്‍ പച്ചവെള്ളം പതിവായി കുടിക്കുന്നത് പണ്ട് മുതലേ ജപ്പാന്‍കാര്‍ അനുവര്‍ത്തിച്ചു കൊണ്ട് വരുന്ന ഒരു ശീലം ആണ്.

അതിനു ശാസ്ത്രീയമായി അടിത്തറ ഉണ്ടെന്നു അടുത്ത കാലത്ത് തെളിയിക്കപ്പെട്ടിരിക്കുന്നു.

ആരോഗ്യകരമായി ജീവിക്കുന്നതിനും മാരകമായ പല രോഗങ്ങളില്‍ നിന്നും രക്ഷ പെടുന്നതിനും ഈ രീതി സഹായകം ആണെന്ന് പരീക്ഷണങ്ങള്‍ തെളിയിചിട്ടുണ്ടാത്രേ.....

നമുക്ക് ഇതിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കാം.

രാവിലെ എഴുന്നേറ്റ ഉടനെ പല്ല് തേക്കും മുന്‍പായി നാലു ഗ്ലാസ്‌ (160 ml വീതം) വെള്ളം കുടിക്കുക

ശേഷം 45 മിനിറ്റ് കഴിഞ്ഞു സാധാരണ ഭക്ഷണമോ വെള്ളമോ കഴിക്കാം (പല്ലുതേപ്പ്‌,കുളി തുടങ്ങിയ പ്രഭാത കൃത്യങ്ങള്‍ ഇതിനിടെ നടത്താം)

പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം,രാത്രി ഭക്ഷണം എന്നിവയ്ക്ക് 15 മിനിറ്റ്‌ ശേഷം 2 മണിക്കൂര്‍ നേരത്തേക്ക് ഒന്നും കുടിക്കുകയോ തിന്നുകയോ ചെയ്യരുത്.

പ്രായാധിക്യം കൊണ്ടോ മറ്റ് അസ്വസ്ഥതകള്‍ കൊണ്ടോ 4 ഗ്ലാസ്‌ വെള്ളം കുടിക്കാന്‍ കഴിയാത്തവര്‍ കുറേശ്ശെ വെള്ളം കുടിച്ചു ശീലിക്കുകയും ക്രമേണ അത് നാല് ഗ്ലാസില്‍ എത്തിക്കുകയും വേണം

താഴെ പറയുന്ന അസുഖങ്ങള്‍ പൂര്‍ണമായി മാറ്റാനോ ,ഭാഗികമായി ശമിപ്പിക്കണോ ഈ രീതി എത്ര നാള്‍ തുടരണമെന്ന പട്ടിക താഴെ കൊടുത്തിരിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദം - 30 ദിവസം

വായു (Gas) മൂലമുള്ള അസ്വസ്ഥതകള്‍ - 10 ദിവസം

പ്രമേഹം - 30 ദിവസം

മലബന്ധം - 10 ദിവസം

കാന്‍സര്‍ - 180 ദിവസം

ക്ഷയം - 90 ദിവസം

വാത രോഗികള്‍ ഈ രീതി ആദ്യ ആഴ്ചയില്‍ ആദ്യത്തെ മൂന്നു ദിവസങ്ങളിലും , രണ്ടാമത്തെ ആഴ്ച മുതല്‍ എല്ലാ ദിവസങ്ങളിലും ചെയ്യേണ്ടതുണ്ട്

ഈ രീതിക്ക് യാതൊരു വിധ പാര്‍ശ്വഫലങ്ങളും ഇല്ല.

ഏതെങ്കിലും രോഗശമനം ലക്ഷ്യമാക്കി ആണ് ഇത് അനുവര്‍ത്തിക്കുന്നതെങ്കില്‍ രോഗശമനത്തിനു ശേഷവും മെച്ചപ്പെട്ട ആരോഗ്യ സ്ഥിതി ലക്ഷ്യമാക്കി ഇത് പിന്തുടരാവുന്നതാണ്.

വെള്ളം കുടിക്കൂ , ആരോഗ്യകരമായ ജീവിതം നയിക്കൂ.....

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates