ഇന്നലെ വരെ ഇത് ഞങ്ങളുടെ മണ്ണായിരുന്നു.
ഞങ്ങളുടെ പിതാക്കള്‍ പരിപാലിച്ച ഭൂമി
ഞങ്ങളുടെ മാതാക്കളെ സംരക്ഷിച്ച ഭൂമി
ഇന്നീ ഭൂമി ഞങ്ങള്‍ക്ക് സ്വന്തമല്ലെന്നോ
ഈ മണ്ണില്‍ ഞങ്ങളുടെ വിയര്‍പ്പ് വീഴെണ്ടന്നോ
ഞങ്ങള്‍ വളര്‍ത്തി വലുതാക്കിയ
ഞങ്ങള്‍ സഹോദരനെന്നു വിളിച്ച
ഞങ്ങളുടെ ആഹാരം പങ്കു വെച്ച
ഞങ്ങള്‍ കൂടപ്പിറപ്പെന്നു വിശ്വസിച്ച
കൂട്ടരേ നിങ്ങളോ ഇത് ?
സ്വന്തം ഭൂമിയില്‍ നിങ്ങള്‍ ഞങ്ങളെ അപരിചിതരാക്കി
ഞങ്ങളുടെ കുഞ്ഞുങ്ങളെ വരെ നിങ്ങള്‍ ചുട്ടെരിച്ചു.
ഞങ്ങള്‍ക്ക് നേരെ സഹായഹസ്തം നീട്ടിയ
ബന്ധുക്കളെ വരെ നിങ്ങള്‍ കൊന്നൊടുക്കി.
ഇതിനെല്ലാം പകരം ചോദിയ്ക്കാന്‍
ഞങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍
ലോക മനസ്സെന്തേ മടിച്ചു നിന്നു
കാട്ടാളന്‍മാര്‍ക്ക് സഹായമെകാന്‍
എന്തിനു നിങ്ങള്‍ തുനിഞ്ഞിറങ്ങി
എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റം ?
ഈ ലോകത്ത് ജനിച്ചു വീണതോ?
0 comments:
Post a Comment