Ind disable
 

സമര്‍പ്പണം - എന്‍റെ സഹോദരിക്ക്.

3comments


എന്നെ ഭയപ്പെടുത്തിയത്
നിന്‍റെ കവിതകളിലെ ഭ്രാന്തമായ തീവ്രതയായിരുന്നു
കടിഞ്ഞാണില്ലാത്ത നിന്‍ ചിന്തകള്‍ മൂര്‍ച്ചയുള്ള വാക്കുകളായി
എന്‍മുന്നിലെങ്ങും തകര്‍ന്നു വീഴവേ
അവയുടെ തിളങ്ങുന്ന അഗ്രങ്ങള്‍ പലപ്പോഴും
എന്‍റെ കണ്ണുകളില്‍ നിണം പൊടിയിച്ചു.
ആവേശം മുറ്റിയ മനസ്സുമായ്‌
അനന്തതയിലേക്ക് നിന്‍റെ മനസ്സ് പിടിവിട്ടു പാഞ്ഞപ്പോള്‍
കാഴ്ച്ചക്കാരനായ്‌ നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു.

എന്‍റെ സ്വന്തനങ്ങള്‍ നീ ചെവിക്കൊണ്ടില്ല
നിനക്ക് ഭ്രാന്തമായ വേഗതയുടെ ഹരമായിരുന്നു
നിന്‍റെ പ്രയാണം പതുക്കെയാക്കാന്‍ നിന്‍റെ
ചിന്തകള്‍ക്ക് വിരാമം കുറിക്കണമെന്ന് ഞാന്‍ അറിഞ്ഞു
നിനക്ക് എന്നെ ജീവനായിരുന്നെന്നറിഞ്ഞ്
ശ്രദ്ധ തിരിക്കാന്‍ മനപൂര്‍വ്വം നിന്നില്‍ നിന്നകന്നു
ഒരു ചീത്ത സ്വപ്നമായ്‌ വിലയിരുത്തുമ്പോഴും
നമുക്കിടയില്‍ ഒരു നേര്‍ത്ത വല വീണതറിയുമ്പോഴും
എന്‍റെ മനസ്സില്‍ നിന്നോടുള്ളത്
കറ തീര്‍ന്ന സ്നേഹം മാത്രമാണെന്ന സത്യം
ഇനിയും നീ മനസ്സിലാക്കണമെന്ന് ഞാന്‍ കൊതിക്കുന്നു

ആര്‍ക്കും മനസ്സിലാവാത്ത-
വാക്കുകള്‍ കൊണ്ട് വിവരിക്കനാകാത്തോരാത്മബന്ധം
എന്‍റെ മനോഗതങ്ങളില്‍
നീ കടന്നു വരാത്ത നിമിഷങ്ങള്‍ എത്ര വിരളം
നിന്‍റെ മന്ദസ്മിതം
സ്വപ്നം കണ്ടുണരാത്ത പകലുകള്‍ എത്ര അപൂര്‍ണ്ണം
എന്നാല്‍ ഇന്ന് നീ - ഇപ്പോഴും സ്നേഹിക്കുന്നുവെന്ന് പറയുമ്പോളും
ഒരു ചാണ്‍ അകന്നു നിന്ന്
വാക്കുകളുടെ ഉറവ വറ്റിപ്പോയെന്നു പരിതപിക്കുമ്പോഴും
തകരുന്നത് എന്‍റെ ഹൃദയമാണ്.

ഉടഞ്ഞു പോയ ഒരു മണ്‍ചെരാത് പോലെ
തകര്‍ന്ന കഷണങ്ങളായ്
നീ എന്‍റെ മനോമുകുരത്തില്‍ ചിതറിക്കിടക്കുമ്പോള്‍
നിന്നെ കൂട്ടിച്ചേര്‍ത്തു പഴയ പോലൊരു ശലഭമാക്കുവാന്‍
നിനക്ക് നല്‍കാന്‍ - എന്‍റെ കയ്യില്‍ സ്നേഹരക്തമിറ്റ് വീഴുന്നൊരു
ഹൃദയമല്ലാതെയോന്നും തന്നെയില്ല സോദരീ....

ബാറോല്‍സവം

2comments

കൈരളി ടിവിയില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ വൈകിട്ട് 8 മണിക്ക് - സീരിയല്‍ താരങ്ങള്‍ കിടന്നു നിരങ്ങുന്ന റിയാലിറ്റി ഷോ - ബാറോത്സവം !!!

ബാറില്‍ കിടന്ന്‍ ആടുന്നു...പാടുന്നു...തല്ലു കൂടുന്നു......

ബാറിലെ പാട്ടും, താരങ്ങള്‍ തമ്മില്‍ തല്ലും ഇല്ലാത്ത ഒരു എപ്പിസോഡ് പോലും ഉണ്ടാകില്ലെന്ന് ഞങ്ങള്‍ ഗ്യാരണ്ടി തരുന്നു....

ഞങ്ങളുടെ "തല്ലോ
ത്സവത്തില്‍" നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മറ്റു ചാനലുകളും അവരുടെ റിയാലിറ്റി ഷോകളില്‍ തമ്മില്‍ തല്ല് ഒരു സ്ഥിരം ഐറ്റം ആക്കിയിരിക്കുന്നു......

വരുവിന്‍ , കാണുവിന്‍......ബാറോത്സവം....!!!


NB : ഈ പരിപാടി നിങ്ങള്‍ക്കിഷ്ടമായെങ്കില്‍ എന്‍റെ "സവ" മൊബൈല്‍ റീ-ചാര്‍ജ്‌ ചെയ്തു തരിക. ഏറ്റവും കൂടുതല്‍ തുകക്ക് റീ-ചാര്‍ജ്‌ ചെയ്യുന്നവര്‍ക്ക് ഒരു അടിപൊളി ഡിന്നര്‍ - എന്‍റെ കൂടെ - അതും നിങ്ങളുടെ വീട്ടില്‍ !!!

നാണക്കേടിന്‍റെ അവാര്‍ഡ്‌ പര്‍വ്വം !

0comments


ചരിത്രത്തിലാദ്യമായി മലയാളസിനിമയില്‍ "ഫിലിം ബോര്‍" എന്ന പേരില്‍ ഓരോ മേഖലയിലും ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ച വച്ചവര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

Worst Actor - നമ്മുടെ സ്വന്തം ലാലേട്ടന്‍ - ചിത്രങ്ങള്‍ - അലെക്സാണ്ടര്‍ ദി ഗ്രേറ്റ്‌, ഒരു നാള്‍ വരും , കാണ്ടഹാര്‍. മറ്റു രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ആയ മമ്മൂട്ടിയും,സുരേഷ് ഗോപിയും ആണ് മോഹന്‍ലാലിനോട് ഈ "നാണക്കെടിന്" വേണ്ടി മല്‍സരിച്ചത് !

Worst Actess - അര്‍ച്ചന കവിയും , റീമാ കല്ലിങ്കലും പങ്കിട്ടെടുത്തു. ചിത്രം "ബെസ്റ്റ്‌ ഓഫ് ലക്ക്‌."

Worst Director , Worst Script Writer എന്നിങ്ങനെ രണ്ട് അവാര്‍ഡുകള്‍ യഥാക്രമം വിജി തമ്പിക്കും, ജഗദീഷിനും നേടിക്കൊടുത്ത് "ഏപ്രില്‍ ഫൂള്‍" മേളയിലെ താരം ആയി.

ജനലക്ഷങ്ങളുടെ ക്ഷമ പരീക്ഷിച്ച കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മോശം ചിത്രം എന്ന "ബഹുമതി" പ്രതീക്ഷിച്ച പോലെ തന്നെ മോഹന്‍ലാലും, അമിതാഭ് ബച്ചനും വേഷമിട്ട മേജര്‍ രവിയുടെ "കാണ്ടഹാര്‍" തന്നെ നേടി. ഈ ചിത്രം സംവിധാനം ചെയ്ത മേജര്‍ രവിയാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ജനരോഷം പിടിച്ചു പറ്റിയ വ്യക്തി.

തുടര്‍ച്ചയായി ഒരേ ശൈലി  പിന്തുടരുന്നത്   - ഏറ്റവും ബോറന്‍ ഹാസ്യനടനുള്ള അവാര്‍ഡ്‌  സുരാജ് വെഞ്ഞാറമൂടിന് നേടിക്കൊടുത്തു.

പ്രശസ്ത പത്രപ്രവര്‍ത്തകനും, എഴുത്തുകാരനുമായ ശ്രീ.ബാബു ഭരദ്വാജ് അധ്യക്ഷനായ ജൂറി കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്‌ നടന്ന ഒരു പത്രസമ്മേളനത്തില്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ഓസ്കാര്‍ വിജേതാവ് റസൂല്‍ പൂക്കുട്ടി, പ്രശസ്ത നടന്‍ തിലകന്‍ എന്നിവര്‍ ജൂറിയുടെ തീരുമാനത്തെ അഭിനന്ദിച്ചു.

എന്നാല്‍ മോഹന്‍ലാലിനെ പോലെയുള്ള പ്രശസ്ത വ്യക്തികളെ താഴ്ത്തിക്കെട്ടി കയ്യടി നേടാനുള്ള വിലകുറഞ്ഞ പരസ്യ തന്ത്രം ആയി ഇതിനെ വിമര്‍ശിച്ചവരും കുറവല്ല.

"ദൂള്‍ ന്യൂസ് ഓണ്‍ലൈന്‍" ആണ് "ഫിലിം ബോര്‍" അവാര്‍ഡുകള്‍ പുറത്തു വിട്ടത്.


കടപ്പാട് : ടെക്നോവെന്‍ഷന്‍സ്.കോം
 

പലവട്ടം © 2010

Blogger Templates by Splashy Templates