Ind disable
 

പേരെന്തിന് ???


വാക്കുകള്‍ കലഹിക്കാന്‍ കൊതിക്കയാണിപ്പോഴും
നിന്‍ മൌനം നിറഞ്ഞു തുളുമ്പുമീ വേളയിലും
ഒരുവേള നീ എന്നോട് കയര്‍ത്തെങ്കിലെന്നു-
ഞാന്‍ കൊതിച്ചു പോകും നിമിഷങ്ങള്‍….
ഒരു പുഞ്ചിരിയുടെ അന്ത്യമായെപ്പോഴോ
കടന്നുവന്നോരാ ദുഃഖ വാര്‍ത്ത

മനസ്സിലൊരു നീറ്റലായ് തെളിയുന്നു നിന്മുഖം
ഒരു വയലിന്‍ തന്ത്രിയുടെ തേങ്ങല്‍ പോലെ
നിന്‍ പ്രസന്നതയെങ്ങുപോയ്‌ മറഞ്ഞു
നിന്‍ പൊട്ടിച്ചിരികളാല്‍ മുഖരിതമായിരുന്നീ
വലിയവീടിന്നകത്തളമിന്നു നിശബ്ദമാകവേ
ഒരു നേര്‍ത്ത നോവായി നിന്‍റെ സാന്നിധ്യം
തളരരുത് ! പറയാനെളുപ്പമല്ലേ ?
പക്ഷെ തളരാത്ത മനസ്സൊരു പൊള്ളസത്യം
നന്മതന്‍നാംമ്പെങ്കിലുമിരിക്കും മനസ്സുകള്‍
തളര്‍ന്നു പോകുമിതൊരു പ്രപഞ്ചസത്യം
ഇനിയും മരിക്കാത്തൊരുപിടിയോര്‍മ്മകള്‍
ബാക്കി വച്ചിടറുന്ന കാലടികളോടെ പടിയിറങ്ങവേ
അകമേ സ്നേഹം നിറച്ചു വച്ചു നിനക്കേകാന്‍
പ്രാര്‍ത്ഥനകള്‍ നിറച്ചൊരു മനസ്സിന്‍ താങ്ങ് മാത്രം !
********************************************************
ഒരു ദിവസമെങ്കില്‍ ഒരു ദിവസം;
- നിന്നെ വെറുത്ത പോലെ ഞാന്‍ ആരെയും വെറുത്തിട്ടില്ല…..
- നിന്നെ സ്നേഹിച്ചപോലെ ആരെയും സ്നേഹിച്ചിട്ടില്ല…..
- നിനക്ക് വേണ്ടി പ്രാര്‍ത്ഥിച്ചപോലെ ആര്‍ക്കുവേണ്ടിയും പ്രാര്‍ഥിച്ചിട്ടില്ല…..
നീയൊരു നീറ്റലായ് എന്നോര്‍മ്മകള്‍ക്ക് മുറിവേല്‍പ്പിച്ചു – ഒരിക്കലും ഉണങ്ങാത്ത മുറിവ് !!!

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates