Ind disable
 

വിശ്വാസം


ഒരിടത്ത് നായാട്ടില്‍ പ്രിയമുള്ള ഒരു രാജാവുണ്ടായിരുന്നു. ഒരു ദിവസം പൂന്തോട്ടത്തില്‍ ഒരു പൂച്ചെടിയുടെ ശിഖരം കത്രിക ഉപയോഗിച്ച് മുറിക്കുമ്പോള്‍ അബദ്ധത്തില്‍ രാജാവിന്‍റെ തള്ളവിരല്‍ മുറിഞ്ഞു പോയി. അറിഞ്ഞവര്‍, അറിഞ്ഞവര്‍ രാജാവിന് മുന്നില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. എന്നാല്‍ ഈ സംഭവം അറിഞ്ഞ മന്ത്രി പറഞ്ഞു " നല്ലതിനായിരിക്കും"

ഇതറിഞ്ഞ രാജാവ് കോപം കൊണ്ട് വിറച്ചു. അദ്ദേഹം മന്ത്രിയെ രാജസദസ്സിലേക്ക് വിളിച്ചു വരുത്തി.

"നമ്മുടെ വിരല്‍ മുറിഞ്ഞു പോയത് നല്ലതിനായിരിക്കുമെന്ന് പറഞ്ഞ മന്ത്രീ , താങ്കളെ നാം മന്ത്രിസ്ഥാനത് നിന്ന് മാറ്റി നാട് കടത്താന്‍ ഉത്തരവിടുന്നു"

"നല്ലതിനായിരിക്കാം" വീണ്ടും മന്ത്രി പറഞ്ഞു.

മന്ത്രി സ്ഥാനം പോയത് നല്ലതിനായിരിക്കുമെന്നോ ? ഒരു പക്ഷെ ഇദ്ദേഹത്തിന്‍റെ സമനില തെറ്റിക്കാണും.  രാജാവും, സദസ്യരും വിചാരിച്ചു. വൈകാതെ രാജാവ് സമനില തെറ്റി എന്ന പരിഗണനയില്‍ പഴയ മന്ത്രിയെ നാട് കടത്താതെ തന്നെ തല്‍സ്ഥാനത്ത് നിന്ന് ഒഴിവാക്കിക്കൊണ്ട് ഒരു പുതിയ മന്ത്രിയെ നിയമിച്ചു.

ഒരു ദിവസം പതിവ് പോലെ രാജാവും പുതിയമന്ത്രിയും പരിവാരങ്ങളും കാട്ടില്‍ നായാട്ടിനു പോയി. ഒരു മാനിനെ പിന്തുടര്‍ന്ന രാജാവും മന്ത്രിയും ഇടക്ക് വച്ച് വഴിതെറ്റി കൊടുംകാട്ടില്‍ അകപ്പെട്ടു. വഴിയന്വേഷിച്ചു ചുറ്റിത്തിരിയവേ ഇരുവര്‍ക്കും മുന്നില്‍ കാട്ടില്‍ താമസിക്കുന്ന ആദിവാസികള്‍ ചാടി വീണു. ഇരുവരെയും ബന്ധനസ്ഥരാക്കി അവരുടെ ദൈവത്തിന്‍റെ മുന്നിലേക്ക്‌ ബലികൊടുക്കുവാനായി കൊണ്ടുപോയി. രാജാവിനെ ബലി കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ ആണ് അവര്‍ രാജാവിന് ഒരു വിരല്‍ ഇല്ല എന്ന കാര്യം ശ്രദ്ധിച്ചത്. അവരുടെ വിശ്വാസ പ്രകാരം ബലി നല്‍കപ്പെടുന്ന ആള്‍ പൂര്‍ണ്ണ ആരോഗ്യവാനും, അംഗഭംഗങ്ങള്‍ ഇല്ലാത്തവനും ആയിരിക്കണം. അങ്ങിനെ മന്ത്രിയെ മാത്രം ബലി കൊടുത്തു കൊണ്ട് അവര്‍ രാജാവിനെ വെറുതെ വിട്ടു.

നാട്ടില്‍ തിരിച്ചെത്തിയ രാജാവ് ആദ്യം ചെയ്തത് പഴയ മന്ത്രിയെ വിളിപ്പിച്ചു വരുത്തുകയായിരുന്നു. നടന്ന സംഭവങ്ങള്‍ എല്ലാവരോടും പറഞ്ഞ രാജാവ്‌ അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയും അദ്ദേഹത്തെ തന്നെ വീണ്ടും മന്ത്രിയായി അവരോധിക്കുകയും ചെയ്തു.

7 comments:

അശ്റഫ് മാറഞ്ചേരി said...

നമുക്കിഷ്ടമില്ലാത്ത ചില കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ നാം അത്തരം കാര്യങ്ങളെ ശപിക്കാരുണ്ട്.എന്നാല്‍ അത് ചിലപ്പോള്‍ നമുക്ക് ഗുണമായി ഭാവിക്കാരുമുണ്ട്..അതിലേക്കു വെളിച്ചം വീശുന്ന ഒരു കഥ ആണിത്..എല്ലാം നല്ലതിനായിരിക്കാം ..!! നന്ദി ശിഹാബ്

Palavattam said...

നന്ദി അഷ്‌റഫ്‌ ഭായ്‌.....

Lala said...

നിങ്ങള്‍ ഇഷ്ടപെടുന്ന ഒരു കാര്യം നിങ്ങള്‍ക്ക് ദോഷമായി വരാം .. നിങ്ങള്‍ വെറുക്കുന്ന കാര്യം നിങ്ങളുടെ നനമക്കും ആവാം അല്ലാഹുവാണ് എല്ലാം അറിയുന്നവന്‍ നിങ്ങള്‍ ഒന്നും അറിയാത്തവരാണ് (വി:ഖു അല്‍ബകറ)

naseem said...

ellaam nallathinnu aanu

Palavattam said...

നന്ദി ലാല, നസീം...... :)

ഷാജു അത്താണിക്കല്‍ said...

വളരെ നല്ലത്.......

Palavattam said...

നന്ദി ഷാജു ഭായ്‌ :)

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates