Ind disable
 

ഒരു ഫേസ് ബുക്ക്‌ സ്വപ്നാടനം



ഇരു വശത്തും വ്യാപിച്ചു കിടക്കുന്ന ഫാം വില്ലകള്‍ പകുത്തു മാറ്റിക്കൊണ്ട് നീണ്ടു നിവര്‍ന്നു പോകുന്ന വിശാലമായ പാത.  അടുത്ത് കൃഷി തുടങ്ങിയവരുടെ കൊച്ചു ഫാമുകളും, കാലാകാലങ്ങളായി ഇവിടെത്തന്നെ സ്ഥിരതാമസമാക്കിയവരുടെ വലിയ വലിയ ഫാമുകളും ഇരുവശത്തും തലയുയര്‍ത്തി നില്‍ക്കുന്നു. ഇന്നലെ കുഴിച്ചു വച്ച ഒരു ആപ്പിള്‍ മരത്തിന്‍റെ ചുവടു കിളച്ചു കൊണ്ടിരിക്കുന്ന ബുശ്രത അക്ബര്‍. തൊട്ടപ്പുറത്ത് തന്‍റെ ഫാമില്‍ പശുക്കള്‍ക്ക് പിണ്ണാക്ക് കലക്കി കൊടുക്കുകയാണ് സഫീര ഹാരിസ്‌. അറ്റം കാണാനാവാത്ത ഫാമില്‍ പകലന്തിയോളം പണിയെടുക്കുന്ന രണ്ടിത്തമാരും എന്നെ കൈവീശിക്കാണിച്ചതല്ലാതെ ചായ കുടിക്കാന്‍ വീട്ടിലേക്കു ക്ഷണിച്ചില്ല. എനിക്കാണെങ്കില്‍ വിശന്നിട്ടു വയ്യ. അങ്ങനെ ഫാം വില്ലകള്‍ പിന്നിട്ടു നേരെ നടക്കവേ വഴിയോരത്ത് കണ്ട കൂറ്റന്‍ മരച്ചുവട്ടില്‍ രണ്ടു പേര്‍  എന്തോ കൂട്ടിയിട്ട് കത്തിക്കുന്നു. അടുത്തെത്തിയപ്പോള്‍ ആളുകളെ മനസ്സിലായി - സിറാജ് കുഞ്ഞിബാവയും, അരുണ്‍ ചുള്ളിക്കലും . 

അടുപ്പില്‍ കുറെ ചുള്ളിക്കമ്പുകളും , കടലാസുകളും

"എന്താ സിരാജിക്കാ, അരുണ്‍ - നട്ടുച്ചക്ക് തീ കായുകയാണോ? "

രണ്ടുപേരും തലയുയര്‍ത്തി നോക്കി . 

"ആ...ഷിബുവോ..നീ എങ്ങോട്ടാടാ......ഞാന്‍ ആ പഴേ സൗദി അറേബ്യന്‍ കാണ്ഡം ഒക്കെ കത്തിച്ചു കളയുവാരുന്നു, പുതിയത് എഴുതിയപ്പോള്‍ പഴയതൊന്നും വെക്കാന്‍ അലമാരയില്‍ സ്ഥലമില്ല. അപ്പൊ അരുണ്‍ കുറച്ച് ചുള്ളിക്കമ്പ് തന്നു സഹായിച്ചു"

"ഞാന്‍ വെറുതെ നടക്കാന്‍ ഇറങ്ങിയതാ ഇക്കാ..."


"എന്താ അരുണേ , പുതിയ സീരിയല്‍ പിടുത്തം ഒക്കെ ഏതു വരെ ആയി ?,എന്നാ ശരി, ഞാന്‍ പോട്ടെ....ഇക്കാ, അരുണ്‍...."

രണ്ടു പേരോടും കുശലാന്വേഷണത്തോടെ യാത്ര പറഞ്ഞു കൊണ്ട് മുന്നോട്ടു നടന്നു. 

അല്‍പം നടന്നപ്പോള്‍ വഴിയരികില്‍ ഇരുന്നു കപ്പലണ്ടിക്കച്ചവടം ചെയ്യുന്ന സ്ത്രീയേ നല്ല മുഖപരിചയം തോന്നി - ഓ - മേരി ലില്ലി. ഒന്ന് മന്ദഹസിച്ചു നോക്കിയെങ്കിലും മേരി ചേച്ചിയുടെ മുഖത്തെ ഗൌരവത്തിനു യാതൊരു കുറവും ഇല്ല. ഇവര്‍ക്കീ വാര്‍ത്തകളുടെ തലക്കെട്ടൊക്കെ കിട്ടുന്നതെവിടന്നാണെന്ന് ഇപ്പൊ മനസ്സിലായി - അല്‍പം കുശുംബോടെ കപ്പലണ്ടി പൊതിയാന്‍ കീറി വച്ചിരിക്കുന്ന പത്രക്കടലാസ് കഷണങ്ങളിലേക്ക് നോക്കി മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ നടത്തം തുടര്‍ന്നു.

കുറച്ച് മുന്നോട്ട് നടന്നപ്പോള്‍ പുരാതനമായ ഒരു തറവാട് കണ്ടു. വീടിന്‍റെ മുന്നില്‍ പഴയ ഒരു ചാരുകസേരയില്‍ സഫീര്‍ ഗുരു നീണ്ടു നിവര്‍ന്നു കിടക്കുന്നു. മുറുക്കാന്‍ തുപ്പി നിറച്ച പഴയൊരു ഒട്ടു കോളാമ്പി തൊട്ടടുതിരിപ്പുണ്ട്. അടുത്തതായി ഫേസ് ബുക്കില്‍  പോസ്റ്റ്‌ ചെയ്യേണ്ട നുണ കിടന്നാലോചിക്കുകയായിരിക്കും - ഞാന്‍ മനസ്സിലോര്‍ത്തു. മുന്നോട്ടു നടക്കാന്‍ തുടങ്ങവേ ആരോ പിന്നില്‍ നിന്ന് കൈതട്ടി വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ നാല് കൊച്ചു പെണ്‍കുട്ടികള്‍. 

"ആരാ നിങ്ങള്‍ ? എന്നെ അറിയുമോ?" ഞാന്‍ അവരുടെ അടുക്കലേക്ക് ചെന്നുകൊണ്ട് ചോദിച്ചു.

"എന്‍റെ ചേട്ടാ ഞങ്ങളെ മനസ്സിലായില്ലേ ? ഞാന്‍ ജാന്‍സി ദേവസ്യ"

"ഞാന്‍ മായ രഘുനാഥ്"

"ഞാന്‍ ദിവ്യ ശങ്കര്‍"

"ഞാന്‍ കാര്‍ത്തിക വര്‍മ്മ"

നാലുപേരും മഴപെയ്തോഴിയുന്നപോലെ പറഞ്ഞു. ഓ...ഓ.....നിങ്ങള്‍ ആയിരുന്നോ.......കണ്ടതില്‍ സന്തോഷം. കൂട്ടത്തില്‍ കുറുമ്പി ദിവ്യയുടെ കൈയില്‍ ഇരിക്കുന്ന വാള്‍ കണ്ടപ്പോള്‍ കൂടുതല്‍ കുശലം ചോദിക്കാന്‍ നില്‍ക്കുന്നത് അത്ര പന്തിയല്ലെന്നു മനസ്സിലായി.

"എന്നാ മക്കള്‍ കളിച്ചോട്ടോ...ചേട്ടന്‍ നടക്കട്ടെ" അവരോടു യാത്ര പറഞ്ഞു കൊണ്ട് മുന്നോട്ടു നടന്നു.

അല്‍പം കൂടി നടന്നപ്പോള്‍ ഷൈന്‍ കൊച്ചെത്തിന്‍റെ സോഫ്റ്റ്‌വെയര്‍കടക്ക് ശേഷം പാതയുടെ ഇരുവശത്തും രണ്ടു പൊളിഞ്ഞ കൊച്ചു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടു. ഒരെണ്ണത്തിന്‍റെ മുന്നില്‍ ഗതകാലസ്മരണകള്‍ അയവിറക്കുന്നമട്ടില്‍ കാലും നീട്ടി എന്തോ ചവച്ചു കൊണ്ടിരിക്കുന്ന മെലിഞ്ഞു നീണ്ട ക്ഷീണിതനായ ഒരു യുവാവ്. 

"നീ ഇക്ബാല്‍കാഞ്ഞിരമുക്കല്ലേ ?" ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.

"ഹല്ലാ- ഇതാര് ശിഹാബിക്കയോ? എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍?" നേര്‍ത്ത ശബ്ദത്തില്‍ ഇക്കുവിന്‍റെ ചോദ്യം.

പൊളിഞ്ഞു കിടക്കുന്ന രണ്ടു കെട്ടിടങ്ങളുടെയും മുന്നില്‍ ഇപ്പോള്‍ വിട്ടു താഴെ വീഴും എന്ന പോലെ തൂങ്ങിക്കിടക്കുന്ന രണ്ടു ബോഡുകള്‍ കാണാം. ചങ്ങാതിക്കൂട്ടം , സ്നേഹതീരം......

"എന്നാ ഇക്കു , ഞാന്‍ അങ്ങോട്ട്‌....റഷീദിന് സുഖമാല്ലെടാ? എന്‍റെ അന്വേഷണം പറഞ്ഞേക്കണേ" ഇക്കുവിനെ വിട്ടു വീണ്ടും മുന്നോട്ട്. സൂര്യന്‍ തലയ്ക്കു മുകളില്‍ നിന്ന് കടലിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. ഇത് വരെ താന്‍ തപ്പി നടക്കുന്ന സാധനം - ഒരു ഹോട്ടലോ, ചായ്യക്കടയോ - കണ്ടില്ല ........രാവിലെ മുതല്‍ തുടങ്ങിയ നടത്തം ആണ്. വിശപ്പും ദാഹവും കലശലായുണ്ട്. പെട്ടെന്ന് തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ ഒരു ബോര്‍ഡ്‌ കണ്ടു - ഹോട്ടല്‍ ആര്യാസ്‌ വെജിറ്റേറിയന്‍ റെസ്റ്റോറന്‍റ്. ഒരു ആനയെ തിന്നാന്‍ ഉള്ള വിശപ്പുണ്ട് - ഇത് കൊണ്ട് എന്താവാന്‍ ? എന്നാലും വെജിറ്റേറിയന്‍ എങ്കില്‍ വെജിറ്റേറിയന്‍. അകത്തേക്ക് നടന്നു. കൌണ്ടറില്‍ ഇരിക്കുന്ന തടിയനെ പെട്ടെന്ന് മനസ്സിലായി. ലാല ദുജ. ഇവന്‍ കോഴി തീറ്റ ഒക്കെ നിര്‍ത്തി വെജിറ്റേറിയന്‍ ആയോ....ഹോ....എന്തോരല്ഭുതം...!!


"മഹ്മൂടിക്ക , ആള്.." പുറത്തേക്ക് വരാന്‍ മടിക്കുന്ന പതുങ്ങിയ പരപരശബ്ദത്തില്‍ രിസ്പഷനില്‍ നിന്നുള്ള അറിയിപ്പ്‌.

അകത്ത് മൂന്നുനാല് മേശകള്‍. മേശ തുടക്കാനും ഓര്‍ഡര്‍ എടുക്കാനും തോളില്‍ ഒരു മുഷിഞ്ഞ തോര്‍ത്തുമായി മഹ്മൂദ്‌ ടീവീ വന്നു മുന്നില്‍ നിന്നു. 

"എന്ത് വേണം?"

"എന്തുണ്ട് കഴിക്കാന്‍? ഒരു മറുചോദ്യം ചോദിച്ചു. അത് മൂപ്പര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് മുഖം കണ്ടപ്പോള്‍ മനസ്സിലായി.

"സര്‍ദാരെ - ദേ ഇവിടെ ഭക്ഷണം കഴിക്കാന്‍ ഒരു വിശിഷ്ടവ്യക്തി വന്നിരിക്കുന്നു. എന്തൊക്കെ ഉണ്ടെന്നു ഒന്ന് വന്നു പറഞ്ഞു കൊടുക്ക്‌. " എന്ന് പറഞ്ഞു കൊണ്ട് മഹ്മൂദ്‌ ഇക്ക അകത്തേക്ക് നടന്നു പോയി. വരുന്നത് അബ്ദുള്ള സര്‍ദാര്‍ ആയിരിക്കുമോ ദൈവമേ?

പ്രതീക്ഷിച്ച പോലെ സര്‍ദാര്‍ജി നടന്നു വരുന്നു. കയ്യില്‍ ഒരു ചട്ടുകം, തോളില്‍ തോര്‍ത്ത്. 

"ചായ, കാപ്പി, മസാല്‍ദോശ,പഴംപൊരി, ബോണ്ട........" അവിടെയുള്ളതും ഇല്ലാത്തതുമായ സര്‍വ്വമാന ഐറ്റംസിന്റെയും ലിസ്റ്റ് പ്രവഹിച്ചു തുടങ്ങി. അത് പറയുമ്പോഴും മുഖത്ത് മായാതെ നില്‍ക്കുന്ന പ്രണയനൈരാശ്യം.

"മതി മതി....ഒരു ചായ, ഒരു മസാല ദോശ" വേഗം ഓര്‍ഡര്‍ ചെയ്തു. 


സര്‍ദാര്‍ജിയുടെ ഭക്ഷണം കൊള്ളാം - ഭക്ഷണം കഴിച്ചു പുറത്തിറങ്ങുമ്പോള്‍ സമയം ഏകദേശം 3 മണി.


തൊട്ടടുത്ത്‌ ഒറ്റ മുറിയുള്ള ഒരു പള്ളിക്കൂടം. അവിടെ പ്രായമായ ചെട്ടന്മാര്‍ക്കും, ചെച്ചിമാര്‍ക്കും ക്ലാസ്‌ എടുക്കുന്ന ശ്രീലക്ഷ്മി സുരേഷ്. ഇവിടെ എന്ത് സംഭവിച്ചാലും തനിക്കൊന്നുമില്ല എന്ന മട്ടില്‍ നാസ് എ നാസ് ഒരു മൂലക്കിരുന്ന്‍ ഉറങ്ങുന്നു. ടീച്ചര്‍ അങ്ങോട്ട് തിരിയുമ്പോള്‍ പരസ്പരം തോണ്ടിയും, പിച്ചിയും ,പല്ലിളിച്ചും കളിക്കുന്ന രാസ്ലയും , സൌദയും. ഗൌരവത്തോടെ ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുന്ന ഹാഷിം കൊല്ലം. ഉയരം അല്‍പം കൂടുതലാണെങ്കിലും വളരെ അടുത്ത കൂട്ടുകാര്‍ ആയതിനാല്‍ മുന്‍ബഞ്ചില്‍ ഇരിക്കുന്ന ഉയരം കുറഞ്ഞ ഫവാസിനോട് ഒട്ടിച്ചേര്‍ന്നു തന്നെ ഫതാഹും ഉണ്ട്. ആകെ കൂടി ഒരു ബഹളമയമായ അന്തരീക്ഷം.


സ്കൂള്‍ കെട്ടിടത്തോട് ചേര്‍ന്ന് മതിലില്‍ ചാരി മുഷിഞ്ഞ വേഷത്തില്‍ ഹനീഫ്‌ ചേറുംതാഴം "സൗഹൃദം തകര്‍ത്തു...ഞാന്‍ തകര്‍ന്നു ...." എന്നൊക്കെ പിച്ചും പേയും പറയുന്നു. ഇയാളുടെ അസുഖത്തിന് ഒരു കുറവും ഇല്ലേ ? ഓര്‍ത്തപ്പോള്‍ ചെറിയ സങ്കടം തോന്നി. തൊട്ടടുത്ത്‌ ഒരു മുറുക്കാന്‍ കട. ഒരു സിഗരറ്റ്‌ വാങ്ങാം എന്ന് കരുതി കടയിലേക്ക് കയറി. കടക്കാരന്‍ ശംസ് വിളക്കേരി ഒരു കൊച്ചു പയ്യനുമായി നല്ല വാക്കുതര്‍ക്കം നടക്കുന്നു. ചെറിയ വായില്‍ വായില്‍ കൊള്ളാത്ത വലിയ വര്‍ത്തമാനം പറയുന്ന പയ്യന്‍ സമീര്‍ ബാബു ആണ്. "ചെറിയ" എന്തോ പുസ്തകം നേരത്തെ വാങ്ങിക്കൊണ്ടു പോയത് കൊള്ളില്ല എന്നും പറഞ്ഞു സമീര്‍ ബാബു ഒച്ചവക്കുന്നു. "ബാക്കി ഇക്കണ്ട ആളുകള്‍ക്കൊക്കെ ഇഷ്ടപ്പെട്ടല്ലോ ? പിന്നെ നിനക്ക് മാത്രം എന്താ പ്രത്യേകത " എന്ന് പറഞ്ഞു ശംസിക്ക. എന്തായാലും ഈ തര്‍ക്കം ഈ അടുത്ത കാലത്തൊന്നും അവസാനിക്കില്ലെന്നും തനിക്ക് സിഗരറ്റ് കിട്ടില്ലെന്നും മനസ്സിലാക്കി ഞാന്‍ സമയം കളയാതെ അവിടെ നിന്ന് ഇറങ്ങി നടന്നു. 


റോഡരുകില്‍ ഒരു ചെറിയ ആള്‍ക്കൂട്ടം . ആളുകളെ വകഞ്ഞു മാറ്റി നോക്കി. തോളില്‍ ഒരു പാമ്പുമായി അനൂപ്‌ കൃഷ്ണന്‍. തൊട്ടടുത്ത്‌ തന്നെ നമ്മുടെ യേശുദാസ്‌ എം ജോസഫ്‌ വലിയ ഒരു "പാമ്പായി" കിടക്കുന്നും ഉണ്ട്. എന്നെ കണ്ടപ്പോള്‍ അനൂപ്‌ കണ്ണിറുക്കി കാണിച്ചു. തന്നെ നാറ്റിക്കല്ലേ എന്നാണ് അതിന്‍റെ സൂചന. അവിടെ കൂടുതല്‍ നില്‍ക്കാന്‍ നേരമില്ല. പാമ്പ് കളി നടക്കുന്നതിന്‍റെ തൊട്ടടുത്തായി ഒരു സിമന്‍റ് ബഞ്ചില്‍ അംബിക രാജഗോപാല്‍, മിനി സേതു , സോഫി കെ.മഗള്‍ എന്നീ പെണ്ണുങ്ങള്‍ ഇരുന്ന് പരദൂഷണം പറയുന്നു. ഞാന്‍ പരിചയ ഭാവത്തില്‍ കൈപൊക്കി കാണിച്ചിട്ടും ആരും മൈന്‍ഡ്‌ ചെയ്യാത്തതിനാല്‍ ഞാന്‍ ചുറ്റും നോക്കി ആരും കണ്ടില്ലെന്നു ഉറപ്പു വരുത്തി നടത്തത്തിന് വേഗത കൂട്ടി. എതിരെ ഒരു ബൈക്കില്‍ പുതിയതായി കല്യാണം കഴിഞ്ഞ ഒരു നവവരനും, വധുവും കടന്നു പോയി. നെറ്റിയില്‍ ചന്ദനക്കുറി അണിഞ്ഞ പയ്യന്‍ നമ്മുടെ പ്രമോദ്‌ കടവില്‍ പുഷ്കരന്‍ ആണെന്ന് പെട്ടെന്ന് മനസ്സിലായില്ല. തമാശക്കാനണെങ്കിലും കല്യാണം കഴിഞ്ഞാല്‍ ദൈവവിശ്വാസി ആകും എന്ന് നജുമുല്‍ ലഹര്‍ കളിയാക്കിയത് ശരിയായിരിക്കുന്നു. എനിക്ക് ചിരി വന്നു.


തൊട്ടടുത്ത പള്ളിയില്‍ നിന്ന് അസര്‍ നമസ്കാരം കഴിഞ്ഞ് ഇറങ്ങി വരുന്ന ഉമര്‍ ഗുരുവും, ഹംസ കാഞ്ഞിരപ്പുള്ളിയും ഒരു ഇളിഭ്യതയോടെ ഉള്ള ചിരി പാസ്സാക്കി ക്കൊണ്ട് കടന്നു പോയി. നാരികള്‍ നാരികള്‍ എന്ന ആല്‍ബം പിടിക്കുന്ന അബ്ദുല്‍ രസ്സാക് കളത്തില്‍ ഉമ്മര്‍കുട്ടി മൂപ്പരുടെ പിന്നാലെ നടക്കുന്നുണ്ട്. പുതിയതായി പെണ്ണുങ്ങളെ കുറിച്ച് എന്തെങ്കിലും കണ്ടുപിടുത്തം നടത്താന്‍ അനുഭവസ്തന്‍ ആയ ഉമ്മര്‍ക്കാടെ കൂടെ കൂടിയിരിക്കുകയാവും. ലിഗേഷും, അഞ്ജുവും കൈകോര്‍ത്തു പിടിച്ച് എതിരെ നടന്നു പോയി. സംസാരം അന്ജുവിനോടാണെങ്കിലും വഴിയെ നടന്നു പോകുന്ന പെണ്‍പിള്ളേരുടെ വായില്‍ ആണ് ലിഗേഷിന്റെ നോട്ടം. 


നടന്നു നടന്നു അവസാനം ഞാന്‍ ലക്ഷ്യസ്ഥാനത്തെത്തി. കണ്ടുമറന്ന മുഖങ്ങള്‍ ഓരോന്നായി മുന്നിലൂടെ വീണ്ടും കടന്നു പോയി. അവ സ്വപ്ന ലോകത്തു നിന്ന് എന്നെ കുലുക്കിവിളിക്കുന്നു.


"പതിനൊന്നു മണിയായി, ഇനീം എണീറ്റു പോയില്ലെങ്കില്‍ ഞാന്‍ തലവഴി വെള്ളം കോരി ഒഴിക്കും.പാതിരാ വരെ കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്നോളും..."


ഈ ശബ്ദം വളരെ സുപരിചിതമാണല്ലോ. ഹോ - അക്കുവിന്‍റെ ശബ്ദം ! പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. വെള്ളിയാഴ്ച ആണെന്നും, വീട്ടില്‍ കിടന്നു ഉറങ്ങുകയാണെന്നും , പള്ളിയില്‍ ജുംആ ബാങ്ക് വിളിച്ചു എന്നും ഉള്ള സത്യങ്ങള്‍ പെട്ടെന്ന് തന്നെ മനസ്സിലായി. കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകും മുന്നേ തോര്‍ത്തും എടുത്ത് കുളിമുറിയിലേക്ക് നടന്നു.

5 comments:

നാമൂസ് said...

ഈ യാത്രയില്‍ കൂടാന്‍ എനിക്കുമുണ്ടായിരുന്നു ആശ. പക്ഷെ, സമയമൊട്ടുമില്ലായിരുന്നു. ഇനി അടുത്ത തവണ തീര്‍ച്ചയായും എന്നെയും കൂട്ടണേ.. ഇതില്‍ പേര് പരാമര്‍ശിച്ചു കണ്ട ഒന്ന് രണ്ടു ആളുകളെ ഒഴികെ മറ്റെല്ലാ പേരെയും എനിക്കറിയാം.അവരില്‍ പലരുമായും ഞാന്‍ നല്ല ചങ്ങാത്തത്തിലുമാണ്.

ആ പിന്നെ, 'സൌദി കാണ്ഡം' പലവുരു മറിച്ചു നോക്കിയെങ്കിലും സിറാജിക്കയോട് അക്കാര്യമൊന്നറിയിക്കാന്‍ എനിക്കിതുവരെയും സമയം ഒത്തു കിട്ടിയിട്ടില്ല. അടുത്ത തവണ ഇക്കാര്യമൊന്നു അറിയിച്ചേക്കണേ.. കൂട്ടത്തില്‍ അന്‍സാര്‍ ഗുരുവിന്റെയും നാസര്‍ ഗുരുവിന്റെയും പാറക്കണ്ടി മാഷിന്റെയും വിശേഷങ്ങളും കൂടെ അറിയാന്‍ എനിക്ക് നല്ല താത്പര്യമുണ്ട്.

സുഹൃത്തെ, ഓരോരുത്തരെയും ശരിക്കും മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് താങ്കളീപ്പണിക്ക് ഇറങ്ങിയതെന്ന് ഇതിന്റെ വായനയില്‍ അറിയുന്നുണ്ട്. ഉദാഹരണത്തിന്, സര്‍ദാരും, ലാലയും, സമീറും മഹ്മൂദികകയുമൊക്കെ.. കൂട്ടത്തില്‍, ഉമര്‍ ഗുരുവും കാച്ചിറപ്പള്ളിയും പുഷ്കരനും എന്നെ നല്ലോണം ചിരിപ്പിക്കുകയും ചെയ്തു. അതിലെ 'രാഷ്ട്രീയം' ഞാനും പങ്കുവെക്കുന്നു. നമ്മുടെ ഷൈനിനെ ഇങ്ങനെ പരിഹസിക്കേണ്ടിയിരുന്നോ..? പാവം..!!

എന്തായാലും, ഈ പരിശ്രമത്തിനു നന്ദി.
കൂടെ, ഈ സഹൃദയത്വം നമ്മിലെന്നും സമാധാനം നല്കട്ടെ..!!

Palavattam said...

പ്രിയപ്പെട്ട നാമൂസ്‌......

വിശദമായ അഭിപ്രായത്തിന് നന്ദി.

ആരെയും പരിഹസിക്കാന്‍ ശ്രമിച്ചിട്ടില്ല. എല്ലാവരും എന്‍റെ നല്ല സുഹൃത്തുക്കള്‍ തന്നെ....

അടുത്ത തവണ സ്വപ്നം കാണുമ്പോള്‍ അല്പം കൂടി വിശാലമാക്കാന്‍ ശ്രമിക്കാം.......

നന്ദി ;)

നാമൂസ് said...

നിറമുള്ള ഒരൊറ്റ സ്വപ്നത്തിലും എന്തേ ഞാന്‍ മാത്രം തിരസ്കരിക്കപ്പെടുന്നു...?
കാരണം എനിക്കിപ്പോഴല്ലേ മനസ്സിലായത്‌.

"ഞമ്മളൊരു പാവം..!
കറുത്ത നിറോള്ളോന് , കട്ടന്‍ ചായ കുടിക്കുന്നോന്, മണ്ണ് മണക്കുന്നോന് .. അതെ ഞമ്മള് പാവം തന്യാ...

എന്നാലോ... ഇങ്ങള് ബല്യ ബല്യ ആള്‍ക്കാര്.
വെള്ളച്ചായ കുടിക്കുന്നോര്, വെളുത്ത കുപ്പായം ഇടുന്നോര്, വെളുത്ത നിറോള്ള മന്സമ്മാര്, ആയ്ക്കോട്ടെ..... തമ്മയ്ച്ചു".

{ ഷൈനിനെ കുറിച്ച് പറഞ്ഞതു തമാശയാണേ..}

K@nn(())raan*خلي ولي said...

ഈ ശ്രമം കൊള്ളാം.
ആശ്രമത്തിലേക്ക് സ്വാഗതം.
കണ്ണൂരാന്‍ കല്ലിവല്ലി !

Jefu Jailaf said...

തനിനിറം ശരിക്കും അറിയാന്‍ പറ്റി എല്ലാവരുടെയും :) യാത്ര നന്നായിരിക്കുന്നു.

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates